Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആസ്തി 90,000 കോടിക്ക് മുകളില്‍! ഇതാ ഏറ്റവും സമ്പന്നരായ രണ്ട് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍

നിലവില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു ചോദിക്കുകയാണെങ്കില്‍ തലപ്പത്ത് ബാറ്റിങ് ഇതിഹാസം വിരാട് കോലിയും മുന്‍ നായകന്‍ എംഎസ് ധോണിയുമെല്ലാമായിരിക്കും. ഞെട്ടിക്കുന്ന ആസ്തിയാണ് രണ്ടു പേര്‍ക്കുമുള്ളത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1000 കോടിക്കു മുകളിലാണ് രണ്ടു പേരുടെയും ആസ്തി.

ബിസിസിഐ കരാര്‍, മാച്ച് ഫീ, ഐപിഎല്‍, പരസ്യ കരാര്‍, ബിസിനസ് എന്നിവയാണ് പ്രധാനമായും ഇവരുടെ വരുമാന മാര്‍ഗങ്ങള്‍. ഇതില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ധോണിക്കു നിലവില്‍ ബിസിസിഐയുമായി കരാറില്ല. നിലവില്‍ ഐപിഎല്ലില്‍ മാത്രമേ അദ്ദേഹം കളിക്കുന്നുള്ളൂ.

ARYAMAN BIRLA

കോലിയും ധോണിയുമാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റര്‍മാരെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഇവരേക്കാള്‍ അതിസമ്പന്നരായ രണ്ടു ക്രിക്കറ്റര്‍മാര്‍ ഇന്ത്യയിലുണ്ട്. അവരുടെ ആസ്തിയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ കോലിയും ധോണിയുമൊന്നും അരികില്‍പ്പോലുമെത്തില്ല. രണ്ടു പേരേക്കാള്‍ 100 മടങ്ങിനു മുകളിലാണ് ഇവരുടെ ആസ്തിയെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം.

മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാരായ ആര്യമാന്‍ ബിര്‍ള, സമര്‍ജിത്ത്‌സിങ് ഗെയ്ക്വാദ് എന്നിവരാണ് വരുമാനത്തിന്റെ കാര്യത്തില്‍ കോലിയെയും ധോണിയെയുമെല്ലാം നിഷ്പ്രഭരാക്കുന്നത്. രണ്ടു പേരുടെയും ആസ്തി ഒരുമിച്ച് കൂട്ടിയാല്‍ അതു 90,000 കോടിക്കു മുകളില്‍ വരും.

ഇവരില്‍ കൂടുതല്‍ മികച്ച ക്രിക്കറ്ററും ഏറ്റവും വലിയ ബിസിനസ് ഐക്കണും ആര്യമാനാണ്. 2017-18 സീസണിലെ രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനൊപ്പമാണ് അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടാനും ആര്യമാന് സാധിച്ചിട്ടുണ്ട്.

കോടീശ്വരനായ ഇന്ത്യന്‍ വ്യവസായിയും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാനുമായ കുമാര്‍ മംഗളം ബിര്‍ളയുടെ മകനാണ് ആര്യമാന്‍. കണക്കുകള്‍ പ്രകാരം ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ആകെ ആസ്തി 4.5 ലക്ഷം കോടിയോളം വരും. ഗ്രാസിം, ഹിന്‍ഡാല്‍ക്കോ, ആദിത്യ ബിര്‍ള ഫാഷന്‍, ആദിത്യ ബിര്‍ള ക്യാപ്പിറ്റല്‍ എന്നിവയെല്ലാം ഈ ഗ്രൂപ്പിനു കീഴിലുള്ള ബ്രാന്‍ഡുകളാണ്. 1,40,000ത്തിനു മുകളില്‍ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുമുണ്ട്.

ഐപിഎല്ലില്‍ നേരത്തേ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിട്ടുള്ള താരം കൂടിയാണ് ആര്യമാന്‍. 2018ലെ മെഗാ ലേലത്തിലായിരുന്നു 30 ലക്ഷം രൂപയ്ക്കു താരത്തെ റോയല്‍സ് വാങ്ങിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആര്യമാന്റെ ആദ്യ സെഞ്ച്വറി നേട്ടത്തിനും മുമ്പായിരുന്നു ഇത്. പക്ഷെ ഐപിഎല്ലില്‍ അരങ്ങേറാനുള്ള ഭാഗ്യം താരത്തിനു ലഭിച്ചില്ല.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒമ്പതു മല്‍സരങ്ങളിലാണ് ആര്യമാന്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 414 റണ്‍സെടുക്കുകയും ചെയ്തു. 2019ല്‍ മാനസികാരോഗ്യ കാരണങ്ങളാല്‍ ക്രിക്കറ്റില്‍ നിന്നും ആര്യമാന്‍ ബ്രേക്കെടുക്കുകയായിരുന്നു. പിന്നീട് ക്രിക്കറ്റിനോടു വിടപറഞ്ഞ അദ്ദേഹം പൂര്‍ണമായും ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

SAMARJITH SINGH

ഈ വര്‍ഷം ഫെബ്രുവരിയില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിനു കീഴിലുള്ള ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍മാരായി ആര്യമാനും സഹോദരി അനന്യ ബിര്‍ളയും ചുമതലയേറ്റിരുന്നു. നിലവില്‍ ആര്യമാന്റെ ആസ്തി ഏകദേശം 70,000 കോടി രൂപയോളം വരും.

അതേസമയം, ബറോഡയിലെ രാജകുടുംബത്തിലാണ് സമര്‍ജിത്ത്‌സിങ് ഗെയ്ക്വാദ് ജനിച്ചത്. ബറോഡയുടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായിരുന്ന അദ്ദേഹം ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ ഭരണാധികാരിയുമാണ്. രഞ്ജി ട്രോഫിയില്‍ ബറോഡയ്ക്കായി ആറു മല്‍സരങ്ങളില്‍ കളിച്ച സമര്‍ജിത്തിന്റെ സമ്പാദ്യം 119 റണ്‍സാണ്. ഒരു ഫിഫ്റ്റിയുള്‍പ്പെടെയാണത്.

രഞ്ജിത് പ്രതാപ് സിങ് ഗെയ്ക്വാദ്- ശുഭാംഗി നിരജെ എന്നിവരുടെ ഏക മകനായിട്ടാണ് സമര്‍ജിത്തിന്റെ ജനനം. സ്‌കൂള്‍ പഠനകാലത്തു സ്‌കൂളിലെ ക്രിക്കറ്റ്, ഫുട്‌ബോള്‍, ടെന്നീസ് ടീമുകളുടെ നായകനായിരുന്നു അദ്ദേഹം. 2012ല്‍ അച്ഛന്റെ മരണ ശേഷം സമര്‍ജിത്തിനെ പുതിയ മഹാരാജാവായി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 20,000 കോടി രൂപയ്ക്കു മുകളില്‍ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

Story first published: Monday, July 10, 2023, 11:22 [IST]
Other articles published on Jul 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+