Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: യുവതാരത്തിനായി സഞ്ജുവിനെ തഴഞ്ഞു, ഇത് മൂന്നാം തവണ! ഒരു തവണ മലയാളിയും

ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയെന്ന സഞ്ജു സാംസണിന്റെ മോഹം പൊലിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 17 അംഗ ഇന്ത്യന്‍ സംഘത്തില്‍ നിന്നും തഴയപ്പെട്ടതോടെയാണിത്. 18ാമനായി ബാക്കപ്പ് താരമെന്ന പേരില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടെങ്കിലും പ്രധാന ടീമിലേക്കും പ്ലെയിങ് ഇലവനിലേക്കും വരാന്‍ സാധ്യത തീരെയില്ല.

2015 ജൂലൈ 19ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് സഞ്ജു. എട്ടു വര്‍ഷം പിന്നിടുമ്പോഴും ഒരു ഫോര്‍മാറ്റിലും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടില്ലെന്നു കാണാം. ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്നിട്ടും ഇതുവരെ 13 ഏകദിനങ്ങളിലും 24 ടി20കളിലും മാത്രമേ എട്ടു വര്‍ഷത്തിനിടെ സഞ്ജു കളിച്ചിട്ടുള്ളൂ. ടെസ്റ്റ് ക്രിക്കറ്റിലാവട്ടെ ഇനിയും അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടുമില്ല.

SANJU SAMSON

ടി20യില്‍ സ്ഥിരതയില്ലെങ്കിലും ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയും 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. പക്ഷെ ഒരിക്കല്‍പ്പോലും പ്ലെയിങ് ഇലവനില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടില്ല.

സഞ്ജുവിനെ തഴഞ്ഞ് സെലക്ടര്‍മാര്‍ യുവതാരത്തിനെ ഇന്ത്യന്‍ ടീമില്‍ ടീമിലെടുക്കുന്നത് പല തവണ കണ്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള മൂന്നു പ്രധാനപ്പെട്ട സംഭവങ്ങള്‍ ഏതൊക്കെയാണന്നു നമുക്കു നോക്കാം. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ സഞ്ജുവിനെ തഴഞ്ഞ് ഏകദിനത്തില്‍ ഇനിയും അരങ്ങേറ്റം പോലും നടത്തിയിട്ടില്ലാത്ത തിലക് വര്‍മയെ ടീമിലെടുത്തതാണ് ആദ്യത്തെ സംഭവം.

ഏകദിനത്തില്‍ ഇതുവരെ 12 ഇന്നിങ്‌സുകളില്‍ കളിക്കുകയും 55ന് മുകളില്‍ ശരാശരിയില്‍ 104 സ്‌ട്രൈക്ക് റേറ്റോടെ 390 റണ്‍സ് സഞ്ജു നേടുകയും ചെയ്തിട്ടുണ്ട്. മൂന്നു ഫിഫ്റ്റികള്‍ ഉള്‍പ്പെടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 86 റണ്‍സാണ്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരം കൂടിയാണ് സഞ്ജു. പക്ഷെ എന്നിട്ടും ഏഷ്യാ കപ്പില്‍ ഇതൊന്നും അദ്ദേഹത്തെ സഹായിച്ചില്ല. 20കാരനായ തിലക് പ്രതിഭയുള്ള, ഭാവി വാഗ്ദാനമായ താരം തന്നെയാണെങ്കിലും ടീമില്‍ സ്ഥാനം കൂടുതലായി അര്‍ഹിച്ചത് സഞ്ജു തന്നെയാണെന്നതില്‍ സംംശയമില്ല.

2018ല്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ സഞ്ജുവിനു പകരം ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയതാണ് മറ്റൊരു സംഭവം. 2015ല്‍ ടി20യിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടും ആദ്യ ഏകദിനത്തില്‍ കളിക്കാന്‍ 2021 വരെ സഞ്ജുവിനു കാത്തിരിക്കേണ്ടതായി വന്നു. മുന്‍ ഇതിഹാസ വിക്കറ്റ്കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി സഞ്ജുവിനായിരുന്നു പ്രഥമ പരിഗണന ലഭിക്കേണ്ടിയിരുന്നത്.

കാരണം 2015ല്‍ അദ്ദേഹം ആദ്യ മല്‍സരം കളിച്ചിട്ടുള്ളതാണ്. പക്ഷെ സഞ്ജുവിനെ പരിഗണിക്കാതെയാണ് 2018ല്‍ റിഷഭിനെ ടീമിലേക്കു ഇന്ത്യ കൊണ്ടുവരുന്നത്. തുടക്കകാലത്തെ മല്‍സരങ്ങളില്‍ മോശം വിക്കറ്റ് കീപ്പിങിന്റെ പേരില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം റിഷഭ് നേരിട്ടിരുന്നു.

SHREYAS IYER

പക്ഷെ ടീം മാനേജ്മെന്റ് താരത്തിനൊപ്പം നില്‍ക്കുകയും കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്തു. ഇതു റിഷഭിനെ കൂടുതല്‍ മെച്ചപ്പെട്ട താരമാക്കുകയും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിക്കുകയുമായിരുന്നു. പക്ഷെ റിഷഭിനെപ്പോലെ പിന്തുണയും അവസരങ്ങളുമൊന്നും കരിയറിന്റെ ഒരു ഘട്ടത്തിലും സഞ്ജുവിനു കിട്ടിയിട്ടില്ല.

മറുനാടന്‍ മലയാളി കൂടിയായ ശ്രേയസ് അയ്യരാണ് സഞ്ജുവിനു പകരം ടീം മാനേജ്‌മെന്റ് പിന്തുണച്ച് ടീമിലെടുത്ത മൂന്നാമത്തെ യുവതാരം. 2016, 17 സീസണുകളില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലെ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമംഗങ്ങള്‍ കൂടിയായിരുന്നു ശ്രേയസും സഞ്ജുവും. 2017ന്റെ അവസാനത്തോടെയാണ് ഏകദിനത്തില്‍ ശ്രേയസ് അരങ്ങേറിയത്.

തനിക്കു ലഭിച്ച അവസരങ്ങള്‍ ശ്രേയസ് തുടക്കത്തില്‍ തന്നെ മുതലാക്കിയതോടെ മധ്യനിരയിലേക്കു ഇന്ത്യ മറ്റു താരങ്ങളെയൊന്നും നോക്കിയതുമില്ല. ഏകദിനത്തില്‍ 38 ഇന്നിങ്‌സുകളില്‍ നിന്നും 46.6 ശരാശരിയില്‍ 1631 റണ്‍സെടുത്ത ശ്രേയസ് നാലാം നമ്പര്‍ തന്റെ പേരില്‍ ഭദ്രമാക്കുകയായിരുന്നു. ഇതോടെ സ്‌പെഷ്യലിസ്റ്റ് ബാറ്ററെന്ന നിലയില്‍ ഇന്ത്യന്‍ മധ്യനിരയിലേക്കുള്ള വാതില്‍ സഞ്ജുവിനു മുന്നില്‍ അടയുകയും ചെയ്തു.

Story first published: Tuesday, August 22, 2023, 7:14 [IST]
Other articles published on Aug 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+