Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ ആസ്തി അറിയാമോ? ഇതാ കൈവശമുള്ള ഏറ്റവും മൂല്യമേറിയ 10 സമ്പാദ്യങ്ങള്‍!

ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവമെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. രാജ്യത്തു ക്രിക്കറ്റെന്നത് ഒരു മതമായി മാറുകയാണെങ്കില്‍ അതിനെ നെഞ്ചേറ്റുന്നവര്‍ക്കു ആരാധിക്കാന്‍ സച്ചിനേക്കാള്‍ വലിയൊരു വിഗ്രഹത്തെ ലഭിക്കാനില്ല. ബാറ്റ് കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഈ കുറിയ മനുഷ്യന്‍ കളി നിര്‍ത്തിയിട്ടു വര്‍ഷങ്ങളായിട്ടും അദ്ദേഹത്തോടുള്ള ആരാധകരുടെ ഇഷ്ടത്തിനോ, ബഹുമാനത്തിനോ ഇപ്പോഴും യാതൊരു കുറവും സംഭവിച്ചിട്ടില്ല.

കളിക്കളത്തില്‍ ഇല്ലെങ്കിലും ആരാധകരുടെ മനസ്സില്‍ സച്ചിനെന്ന സൂര്യന്‍ പൂര്‍വാധികം ശോഭയോടെ ഇപ്പോഴും കത്തിജ്വലിച്ചു തന്നെ നില്‍ക്കുകയാണ്. രാജ്യത്തെ ഏറ്റവും സമ്പന്നനായ കായിക താരങ്ങളിലൊരാളും കൂടിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ താരമൂല്യത്തിനു ഇപ്പോഴും കുറവൊന്നും സംഭവിച്ചിട്ടില്ല. വലിയ ആസ്തിയുണ്ടെങ്കിലും വളരെ അച്ചടക്കത്തോടെ, വിവാദങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി സ്വസ്ഥ ജീവിതം ഇഷ്ടപ്പെടുന്നയാളാണ് സച്ചിന്‍.

SACHIN TENDULKAR

നിലവില്‍ ഐപിഎല്ലില്‍ തന്റെ ഹോം ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിന്റെ ഉപദേശകനായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു മാറ്റിനിര്‍ത്തിയാല്‍ ക്രിക്കറ്റില്‍ മറ്റു സുപ്രധാന റോളുകളൊന്നും സച്ചിന്‍ വഹിക്കുന്നില്ല. സച്ചിന്റെ നിലവിലെ ആസ്തി 1345 കോടിയാണെന്നാണ് കണക്കുള്‍.

ബിസിനസില്‍ വളരെയധികം താല്‍പ്പര്യമുള്ള അദ്ദേഹത്തിനു പല സ്റ്റാര്‍ട്ട് അ പ്പുകളിലും നിക്ഷേപവുമുണ്ട്. മുംബൈയില്‍ ഒരു ആഡംബര ബംഗ്ലാവിലാണ് ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം സച്ചിന്‍ ഇപ്പോള്‍ താമസിക്കുന്നത്. അദ്ദേഹത്തിന്റെ കൈവശമുള്ള ഏറ്റവും മൂല്യമേറിയ 10 സമ്പാദ്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

ബാന്ദ്രയിലെ കുര്‍ള കോംപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്ന അത്യാഡംബര ഫ്‌ളാറ്റാണ് ആദ്യത്തേത്. 2018ലായിരുന്നു 7.15 കോടി രൂപയ്ക്കു അദ്ദേഹം ഇതു വാങ്ങിയത്. രണ്ടാമത്തേത് പലാഷ്യല്‍ ബാന്ദ്രയിലുള്ള വമ്പന്‍ ഫ്‌ളാറ്റാണ്. 39 കോടിയോളം രൂപ വില മതിക്കുന്നതാണ് ഈ ഫ്‌ളാറ്റ്. ഇതു വാങ്ങിയ ശേഷം നവീകരണം നടത്തുന്നതിനു വേണ്ടി മാത്രം സച്ചിന്‍ ഇതിനകം ചെലവഴിച്ചത് 45 കോടിയോളം രൂപയാണ്.

SACHIN TENDULKAR

ബിഎംഡബ്ല്യു എക്‌സ് 4 എം50 ഡി കാറാണ് സച്ചിന്റെ പക്കലുള്ള മൂന്നാമത്തെ വിലയേറിയ സമ്പാദ്യം. ഇതിന്റെ മൂല്യ 1.78 കോടി രൂപയാണ്. ബിഎംഡബ്ല്യു ഐ 8 എന്ന ആഡംബര കാറും സച്ചിന്‍ വാങ്ങിയിരുന്നു. 2.62 കോടി വില മതിക്കുന്ന കാറാണിത്. ബിഎംഡബ്ല്യു എം5 ജാഹ്‌റെ എംഎസ് ലിമിറ്റഡ് എഡിഷന്‍ കാറും സച്ചിന്റെ ഗ്യാരേജിലുണ്ട്. ഇതിന്റെ വില 1.50 കോടി രൂപയാണ്. ലോകത്തില്‍ തന്നെ ഈ കാറുകള്‍ ഏകദേശം 300 എണ്ണം മാത്രമേയുള്ളൂവെന്നാണ് കണക്കുകള്‍.

സച്ചിന്റെ കൈവശമുള്ള ആറാമത്തെ മൂല്യമേറിയ സമ്പാദ്യം ബിഎംഡബ്ല്യു 750 എല്‍ഐ എം സ്‌പോര്‍ട്ടെന്ന കാറാണ്. 2015ലായിരുന്നു അദ്ദേഹം ഇതു സ്വന്തമാക്കിയത്. അന്നു ഈ കാറിന്റെ മൂല്യം 1.73 കോടി രൂപയായിരുന്നു. വാച്ചുകള്‍ ഏറെ ഇഷ്ടപ്പെടുന്നയാള്‍ കൂടിയാണ് സച്ചിന്‍. അതുകൊണ്ടു തന്നെ വാച്ചുകളുടെ വലിയൊര കളക്ഷനും അദ്ദേഹത്തിന്റെ പക്കലുണ്ട്. റോയല്‍ ഒവാക്ക് പെര്‍പെക്ച്വല്‍ കലണ്ടര്‍ വാച്ചെന്ന ആഡംബര വാച്ചിന്റെ അവകാശിയാണ് സച്ചിന്‍.

മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പക്കലുള്ള എട്ടാമത്തെ മൂല്യമേറിയ സമ്പാദ്യം ബിഎംഡബ്ല്യു എം6 ഗ്രാന്‍ കപ്പിളെന്ന ആഡംബര കാറാണ്. ഇന്ത്യയില്‍ ഈ കാര്‍ നിലവില്‍ സച്ചിന്റെ കൈവശം മാത്രമേയുള്ളൂവെന്നതാണ് കൗതുകകരമായ കാര്യം. 1.8 കോടി രൂപയാണ് ഈ കാറിനു വില വരുന്നത്. പോര്‍ഷെയുടെ കെയ്‌ന്നെയെന്ന ആഡംബര കാറും സച്ചിന് സ്വന്തമാണ്. 1.93 കോടി രൂപയാണ് ഈ കാറിന്റെ മൂല്യം. 2022ലായിരുന്നു അദ്ദേഹം ഈ കാര്‍ വാങ്ങിച്ചത്.

സച്ചിന്റെ കൈവശമുള്ള പത്താമത്തെ വില കൂടിയ സമ്പാദ്യം ഫെരാരി 360 ആഡംബര കാറാണ്. 29 ടെസ്റ്റ് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഫെരാരി അദ്ദേഹത്തിനു സമ്മാനമായി നല്‍കിയ കാര്‍ കൂടിയാണിത്. 75 ലക്ഷമാണ് കാറിന്റെ വിലയെങ്കിലും ഇറക്കുമതി തീരുവ കഴിഞ്ഞതോട അതു 11 കോടിയോളം രൂപയെത്തുകയായിരുന്നു.

Story first published: Monday, July 24, 2023, 20:22 [IST]
Other articles published on Jul 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+