Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനു അവസരമില്ലെങ്കില്‍ ബഹളം! ഇവര്‍ക്ക് അത്ര പോലും ലഭിച്ചില്ല, ചോദിക്കാനും ആരുമില്ല

ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാനുള്ള അവസരങ്ങള്‍ തുടരെ പാഴാക്കിക്കൊണ്ടിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. വെസ്റ്റ് ഇന്‍ഡീസുമായി പുരോഗമിക്കുന്ന ടി20 പരമ്പരയിലെ ആദ്യത്തെ രണ്ടു കളികളിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. വെറും 19 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. ഒരു കളിയില്‍ 12 റണ്‍സിനും രണ്ടാമത്തേതില്‍ ഏഴു റണ്‍സിനുമാണ് താരം പുറത്തായത്.

എങ്കിലും ഇനിയും ചില അവസരങ്ങള്‍ കൂടി സഞ്ജുവിനു ലഭിച്ചേക്കുമെന്നാണ് വിവരം. ഏഷ്യാ കപ്പ്, ഐസിസി ഏകദിന ലോകകപ്പ് എന്നിവയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുള്ള അവസരം കൂടിയാണ് മോശം പ്രകടനങ്ങളിലൂടെ അദ്ദേഹം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ എന്നിട്ടും സഞ്ജുവിന്റെ ഫാന്‍സ് ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹത്തിനു ഇന്ത്യ മതിയായ അവസരങ്ങള്‍ നല്‍കുന്നില്ലെന്നാണ്.

VENKATESH IYER

ഇതിനകം 19 ടി20കളിലും 13 ഏകദിനങ്ങളിലും സഞ്ജു കളിച്ചുകഴിഞ്ഞു. ഇവയില്‍ ഏകദിനത്തില്‍ മാത്രമാണ് തനിക്കു ലഭിച്ച അവസരങ്ങള്‍ അദ്ദേഹം മുതലാക്കിയിട്ടുള്ളത്. ടി20യില്‍ 18.82 എന്ന ദയനീയ ശരാശരിയില്‍ 320 റണ്‍സ് മാത്രമേ സഞ്ജുവിനു സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. നേടിയത് ഒരേയൊരു ഫിഫ്റ്റി മാത്രം. ഇതാവട്ടെ ദുര്‍ബലരായ അയര്‍ലാന്‍ഡിനെതിരേയുമായിരുന്നു.

ടി20യില്‍ ഇത്രയും അവസരങ്ങള്‍ ലഭിച്ചിട്ടും അതു പരമാവധി മുതലാക്കാന്‍ സാധിക്കാതെ പോയത് സഞ്ജുവിന്റെ വീഴ്ച തന്നെയാണ്. ഇത്ര പോലും അവസരം കിട്ടാതെ ഇന്ത്യ ഒഴിവാക്കിയ ചിലരുണ്ട്. അവര്‍ ആരൊക്കെയാണെന്നു നോക്കാം.

ടി20 ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റായ രാഹുല്‍ ത്രിപാഠിയാണ് ആദ്യത്തെ താരം. ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20യിലൂടെ അരങ്ങേറിയ താരമാണ് അദ്ദേഹം. അതിനു ശേഷം വെറും അഞ്ചു ടി20കളില്‍ മാത്രമേ ത്രിപാഠി കളിച്ചിട്ടുള്ളൂ. 140 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 90 റണ്‍സാണ്.

ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം മികച്ച പ്രകടനങ്ങള്‍ നടത്തി കഴിവ് തെളിയിച്ച താരമാണ് ത്രിപാഠി. ആറു വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ 87 മല്‍സരങ്ങളില്‍ നിന്നും 11 ഫിഫ്റ്റികളടക്കം 140നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 2071 റണ്‍സെടുക്കുകയും ചെയ്തു. പക്ഷെ ഇന്ത്യന്‍ ടി20 ടീമില്‍ ത്രിപാഠിക്കു ഇപ്പോള്‍ ഇടമില്ല.

സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ഇന്ത്യ തീര്‍ത്തും അവഗണിച്ച രണ്ടാമത്തെ താരം. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് അദ്ദേഹം. ഒമ്പതു ടി20കളില്‍ കളിച്ച വെങ്കടേഷ് 30ന് മുകളില്‍ ശരാശരിയില്‍ 160ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റല്‍ 133 റണ്‍സ് നേടുകയും ചെയ്തു. കൂടാതെ ബൗളിങില്‍ അഞ്ചു വിക്കറ്റുകളും വീഴ്ത്തി.

പക്ഷെ ഇന്ത്യ ഇപ്പോള്‍ വെങ്കടേഷിനെ പൂര്‍ണമായി തഴഞ്ഞിരിക്കുകയാണ്. ടി20യില്‍ മാത്രമല്ല ചില ഏകദിനങ്ങളിലും താരം കളിച്ചിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ മികച്ചൊരു മാച്ച് വിന്നറായി ഇന്ത്യക്കു വളര്‍ത്തിയെടുക്കാവുന്ന താരമാണ് അദ്ദേഹം.

ഐപിഎല്ലില്‍ കഴിഞ്ഞ രണ്ടു സീസണുകളിലായി 36 മല്‍സരങ്ങളില്‍ നിന്നും 130ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ 956 റണ്‍സ് വെങ്കടേഷ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും ഏഴു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

T NATARAJAN

ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ടി നടരാജനാണ്. 2020-21ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കുവേണ്ടി അരങ്ങേറാന്‍ അവസരം ലഭിച്ച താരമാണ് നടരാജന്‍. ഭേദപ്പെട്ട പ്രകടനങ്ങള്‍ ഇവയിലെല്ലാം കാഴ്ചവയ്ക്കുകയും ചെയ്തു.

2021ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. പക്ഷെ അപ്രതീക്ഷിതമായി പരിക്ക് വില്ലനായതോടെ നടരാജന്‍ ടീമിനു പുറത്തായി. പിന്നീട് പരിക്കില്‍ നിന്നും മോചിതനായി കളിക്കളത്തിലേക്കു മടങ്ങിയെങ്കിലും ഒരിക്കല്‍പ്പോലും നടരാജനു ടീമിലേക്കു വിളിയെത്തിയില്ല.

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ അദ്ദേഹം ഇന്ത്യന്‍ ടീമിനു തീര്‍ച്ചയായും മുതല്‍ക്കൂട്ടായി മാറുമായിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടരാജന്‍ കാഴ്ചവയ്ക്കുന്നത്. 47 മല്‍സരങ്ങളില്‍ നിന്നും 48 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്.

Story first published: Tuesday, August 8, 2023, 19:41 [IST]
Other articles published on Aug 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+