വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ധോണിയുടെ വിരമിക്കല്‍ കേട്ട് ഞെട്ടി, സങ്കടം സഹിക്കാനാവാതെ കരഞ്ഞു', വെളിപ്പെടുത്തി കോലി

കളത്തിനകത്തും പുറത്തും അപ്രതീക്ഷിത തീരുമാനങ്ങളുമായി വിസ്മയിപ്പിക്കുന്ന ധോണി തന്റെ വിരമിക്കലിന്റെ കാര്യത്തിലും ഇതേ സസ്‌പെന്‍സ് നിലനിര്‍ത്തിയിരുന്നു

1

കേപ്ടൗണ്‍: ഇന്ത്യയുടെ ഇതിഹാസ നായകന്മാരിലൊരാളായ എംഎസ് ധോണി ലോക ക്രിക്കറ്റിന് തന്നെ വലിയ പാഠ പുസ്തകമാണ്. ആരും ചിന്തിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ധോണി അതിവേഗം ഫലം ചെയ്യുന്ന തീരുമാനങ്ങളെടുക്കാന്‍ മിടുക്കനാണ്. ധോണി തന്റെ കരിയറിലെടുത്തിരിക്കുന്ന പല തീരുമാനങ്ങളും ക്രിക്കറ്റ് ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്നതായിരുന്നു. കളത്തിനകത്തും പുറത്തും അപ്രതീക്ഷിത തീരുമാനങ്ങളുമായി വിസ്മയിപ്പിക്കുന്ന ധോണി തന്റെ വിരമിക്കലിന്റെ കാര്യത്തിലും ഇതേ സസ്‌പെന്‍സ് നിലനിര്‍ത്തിയിരുന്നു.

2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തികച്ചും അപ്രതീക്ഷിതമായാണ് ധോണി തന്റെ ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയെ വിദേശത്തടക്കം മികച്ച പ്രകടനത്തിലേക്ക് നയിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് അദ്ദേഹം തന്റെ ടെസ്റ്റ് കരിയറിന് വിരാമമിട്ടത്. പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായാണ് ധോണി ഇത്തരമൊരു തീരുമാനം എടുത്തത്. ഇപ്പോഴിതാ ധോണിയുടെ ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപനം തന്നെ എത്രമാത്രം സങ്കടപ്പെടുത്തിയെന്ന് വിശദീകരിച്ചിരിക്കുകയാണ് വിരാട് കോലി.

1

ധോണിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച താരമായിരുന്നു കോലി. അതുകൊണ്ട് തന്നെ ധോണിയുടെ വിരമിക്കല്‍ കോലിയില്‍ വലിയ സങ്കടം ഉണ്ടാക്കിയിരുന്നു. പ്രഖ്യാപനം ഞെട്ടിച്ചെന്നും അതുകേട്ട് കരഞ്ഞെന്നുമാണ് കോലി വെളിപ്പെടുത്തിയത്. 2015ല്‍ ക്രിക്കറ്റ് മന്തിലിക്ക് നല്‍കിയ അഭിമുഖത്തിലാണ് കോലി ഇക്കാര്യം തുറന്ന് പറഞ്ഞത്. 'സത്യസന്ധമായി പറയട്ടെ അന്ന് ഇന്ത്യയുടെ ടെസ്റ്റ് നായകനാവുന്നതിനെപ്പറ്റി ആ സമയം ഞാന്‍ ചിന്തിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഞാന്‍ മുറിയിലേക്ക് പോയി.

ആ വാര്‍ത്ത കേട്ട് കരഞ്ഞു. അനുഷ്‌ക ശര്‍മ അന്ന് മത്സരം കാണാന്‍ വന്നിരുന്നു. അവളോട് ഞാന്‍ ഈ വാര്‍ത്ത പറഞ്ഞു. ഇത്ര പെട്ടെന്ന് ഇതെങ്ങനെ സംഭവിച്ചുവെന്നാണ് അവള്‍ ചോദിച്ചത്. എന്തിനാണ് ധോണി ഇപ്പോഴിത് ചെയ്യുന്നതെന്നും അവള്‍ എന്നോട് ചോദിച്ചു. ഇന്ത്യയുടെ ടെസ്റ്റ് നായകനായി എന്നെ നിയമിക്കാന്‍ പോവുകയാണ്. ഒന്നോ രണ്ടോ മത്സരത്തിലല്ല, സ്ഥിരം നായകനായി. അത് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല'- കോലി പറഞ്ഞു.

2

ഇത്രയും നേരത്തെ ഇന്ത്യയുടെ ടെസ്റ്റ് നായകനാവാമെന്ന് കരുതിയിരുന്നില്ലെന്നും കോലി പറഞ്ഞു. 'സത്യസന്ധമായി പറയട്ടെ, 26ാം വയസില്‍ ഇന്ത്യയുടെ ടെസ്റ്റ് നായകനാവാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല. അത് ചിന്തിക്കുക പോലും അസാധ്യമായിരുന്നു. ഇന്ത്യക്കായി ടെസ്റ്റ് കളിക്കുക എന്നതായിരുന്നു എന്റെ സ്വപ്നം. ഈ അനുഭവം എത്രത്തോളം വലുതാണെന്ന് പറയാനാവില്ല. കുട്ടിയായിരുന്നപ്പോള്‍ കളിച്ചതും ക്ലബ്ബ് ക്രിക്കറ്റില്‍ കളിച്ചതും സ്‌കൂള്‍ ക്രിക്കറ്റില്‍ കളിച്ചതുമെല്ലാം ഒരു നിമിഷം മനസിലൂടെ കടന്ന് പോയി'- കോലി കൂട്ടിച്ചേര്‍ത്തു.

വിരാട് കോലി ഇന്ത്യയെ നയിക്കാന്‍ പ്രാപ്തനാണെന്ന ധോണിയുടെ വിശ്വാസം തെറ്റിയില്ല. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം ഒഴിയുമ്പോള്‍ 68 മത്സരങ്ങളില്‍ നിന്ന് 40 ജയവുമായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനെന്ന റെക്കോഡ് അദ്ദേഹത്തിനൊപ്പമാണ്. ഇന്ത്യയുടെ വീര നായകന്മാര്‍ക്ക് മുട്ടിടിച്ച ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടിക്കൊടുക്കാന്‍ കോലിക്കായി. കോലി നായകസ്ഥാനത്തില്ലായിരുന്നെങ്കിലും 2021ലും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചു.

3

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്. പരമ്പര വിജയിയെ തീരുമാനിക്കുന്ന ഒരു മത്സരം നടക്കാനുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടില്‍ സമനില പോലും വളരെ വലിയ കാര്യമാണ്. മറ്റാര്‍ക്കും സാധിക്കാത്ത നേട്ടങ്ങളിലേക്ക് ഇന്ത്യയെ നയിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. ധോണി നായകസ്ഥാനം ഒഴിയുമ്പോള്‍ കോലിയെന്ന ഉത്തരം അവിടെ ഉണ്ടായിരുന്നു. എന്നാല്‍ കോലി നായകസ്ഥാനം ഒഴിയുമ്പോള്‍ പകരം ആരെന്നത് വലിയ ചോദ്യമായി നിലനില്‍ക്കുന്നു.

Story first published: Tuesday, January 18, 2022, 12:39 [IST]
Other articles published on Jan 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X