'എന്തൊരു ഗ്ലാമര്‍', മോഡലുകള്‍ മാറി നില്‍ക്കും, സുന്ദരന്മാരായ പുരുഷ ക്രിക്കറ്റ് താരങ്ങളിതാ

ക്രിക്കറ്റ് വളരെയധികം പ്രശസ്തിയും പണവും ലഭിക്കുന്ന കായിക ഇനങ്ങളിലൊന്നാണ്. വലിയ താരപദവിയും ആരാധക പിന്തുണയുമാണ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളും തങ്ങളുടെ സൗന്ദര്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്. ഗ്ലാമര്‍ ഫീല്‍ഡായതിനാലും ആരാധകരുടെ പിന്തുണ വേണമെന്നതിനാലും സൗന്ദര്യം കാത്ത് സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്. വനിതാ താരങ്ങളെപ്പോലെ തന്നെ പുരുഷ ക്രിക്കറ്റിലും സൗന്ദര്യംകൊണ്ട് ആരാധകര്‍ക്ക് പ്രത്യേക ഇഷ്ടം തോന്നുന്ന ചില താരങ്ങളുണ്ട്. മോഡലുകള്‍ വരെ തോറ്റ് പോകുന്ന സൗന്ദര്യം എന്ന് വേണമെങ്കില്‍ പറയാം. ഇത്തരത്തില്‍ ക്രിക്കറ്റിലെ സുന്ദരന്മാരായ ചില പുരുഷ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി
മുന്‍ ഇന്ത്യന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് വിസ്മയങ്ങളിലൊരാളുമായ വിരാട് കോലിയാണ് ഈ സുന്ദരന്മാരില്‍ ഒരാള്‍. പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്ന കോലി സൗന്ദര്യം കൊണ്ടും പലരുടേയും മനസില്‍ ഇടം പിടിച്ചിട്ടുണ്ട്. മികച്ച ശാരീരിക ക്ഷമത കാത്ത് സൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ് കോലി. ഇതിനോടകം നിരവധി പരസ്യ ചിത്രങ്ങളില്‍ കോലി അഭിനയിച്ചിട്ടുണ്ട്. അതില്ലാം വളരെ ഹിറ്റുമായിരുന്നു.

യുവരാജ് സിങ്
മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും യുവരാജ് സിങ്ങിന്റെ പ്രകടനമാണ് ഇന്ത്യക്ക് നിര്‍ണ്ണായകമായത്. പ്രകടനം കൊണ്ട് പല തവണ ഞെട്ടിച്ച യുവരാജ് സൗന്ദര്യത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ലായിരുന്നു. നിരവധി യുവതികളുടെ മനസ് കീഴടക്കാന്‍ യുവരാജിന് സാധിച്ചിട്ടുണ്ട്. വിരമിച്ച ശേഷവും വലിയ ആരാധക പിന്തുണയുള്ള താരമാണ് യുവരാജ് സിങ്.

കെവിന്‍ പീറ്റേഴ്‌സന്‍
മുന്‍ ഇംഗ്ലണ്ട് നായകനും ഇതിഹാസ താരവുമാണ് കെവിന്‍ പീറ്റേഴ്‌സന്‍. ഇംഗ്ലണ്ട് ടീമിലെ നിലപാടുള്ള ഒറ്റയാനായിരുന്നു അദ്ദേഹം. വലിയ കരിയര്‍ പടുത്തുയര്‍ത്താനായില്ലെങ്കിലും എല്ലാവരുടെയും മനസില്‍ മായാത്ത മുഖമാണ് പീറ്റേഴ്‌സണിന്റേത്. സൗന്ദര്യത്തിന്റെ കാര്യത്തിലും അദ്ദേഹം ഒട്ടും പിന്നിലല്ലായിരുന്നു. നല്ല ഉയരവും അതിനൊത്ത ശരീരവുമുള്ള പീറ്റേഴ്‌സന്‍ സൗന്ദര്യംകൊണ്ട് പലരുടേയും മനസില്‍ ഇടം പിടിച്ചവരില്‍ ഒരാളാണ്.

സ്റ്റീവ് സ്മിത്ത്
മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഇപ്പോള്‍ താരവുമായ സ്റ്റീവ് സ്മിത്തും സൗന്ദര്യംകൊണ്ട് ആകര്‍ഷിക്കുന്ന ക്രിക്കറ്റ് താരങ്ങളിലൊരാളാണ്. വ്യത്യസ്തമായ സൗന്ദര്യമാണ് സ്മിത്തിന്റേത്. അധികം കണ്ട് പരിചയമില്ലാത്ത തരത്തിലുള്ള മുഖ ആകൃതിയാണ് സ്മിത്തിന്റേത്. ആധുനിക ക്രിക്കറ്റിലെ ടെസ്റ്റ് ഇതിഹാസമെന്ന് വിളിക്കാവുന്ന സ്മിത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം വലിയ വനിതാ ആരാധക പിന്തുണയാണുള്ളത്.

എബി ഡിവില്ലിയേഴ്‌സ്
മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സും സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഐപിഎല്ലിലൂടെ വലിയ ആരാധക പിന്തുണ നേടിയെടുത്ത ഡിവില്ലിയേഴ്‌സ് നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒത്ത ഉയരവും തൂക്കവുമുള്ള എബിഡി തന്റെ ഫിറ്റ്‌നസ് കാര്യങ്ങളില്‍ വളരെ ശ്രദ്ധ നല്‍കാറുണ്ട്. എബിഡിയുടെ സൗന്ദര്യവും നിരവധി ആരാധകരെ ആകര്‍ഷിച്ചിട്ടുണ്ട്.

രവീന്ദ്ര ജഡേജ
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. സ്‌റ്റൈലുകളെ നന്നായി പിന്തുടരുന്ന ജഡേജ പുഷ്പ സിനിമയിലെ അല്ലു അര്‍ജുനെ അനുകരിച്ച് വേഷം അണിഞ്ഞത് വൈറലായിരുന്നു. വിവാഹിതനാണ് ജഡേജയെങ്കിലും സ്റ്റൈലന്‍ ലുക്ക് കൊണ്ട് യുവതികളായ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications