Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

6, 6, 0, 6, 6, 6! ഒരോവറില്‍ 5 സിക്‌സര്‍; എന്നിട്ടും അഭിഷേകിനെതിരേ ആഞ്ഞടിച്ച് മുന്‍ കോച്ച്, കാരണമറിയാം

ക്രിക്കറ്റില്‍ ഒരോവറിലെ ആറു ബോളില്‍ അഞ്ചെണ്ണത്തിലും സിക്‌സര്‍ പറത്തുകയെന്നത് അത്ര നിസാര കാര്യമല്ല. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി 20ാം ഓവറില്‍ അഞ്ചു സിക്‌സറുകള്‍ പറത്തിയ റിങ്കു സിങ് വീരനായകനായി മാറിയിരുന്നു. ഈ പ്രകടനത്തിന്റെ പേരില്‍ റിങ്കു അന്നു മാത്രമല്ല ഇപ്പോഴും വാഴ്ത്തപ്പെടാറുണ്ട്.

പക്ഷെ ഇപ്പോഴിതാ സമാനമായൊരു പ്രകടനം നടത്തിയതിന്റെ പേരില്‍ വിമര്‍ശനം നേരിടുകയാണ് പഞ്ചാബിന്റെ യുവ ബാറ്ററായ അഭിഷേക് ശര്‍മ. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം കൂടിയായ അദ്ദേഹം രഞ്ജി ട്രോഫിയിലാണ് പഞ്ചാബിനു വേണ്ടി ഒരോവറില്‍ അഞ്ചു സിക്‌സറുകള്‍ വാരിക്കൂട്ടിയത്.

ABHISHEK SHARMA

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ ബാറ്റിങ് കോച്ചുമായ ഹേമങ് ബദാനിയാണ് അഭിഷേകിനെതിരേ എക്‌സിലൂടെ തുറന്നടിച്ചത്. പിന്നീട് അദ്ദേഹം ഇതു ഡിലീറ്റ് ചെയ്യുകയുമായിരുന്നു. സാഹചര്യത്തിനു അനുസരിച്ചു കളിക്കാന്‍ അഭിഷേക് തയ്യാറാവണമെന്നും യുവതാരങ്ങള്‍ കുറേക്കൂടി ക്ഷമ കാണിക്കണമെന്നുമാണ് ബദാനി എക്‌സില്‍ കുറിച്ചത്.

ചതുര്‍ദിന മല്‍സരത്തില്‍ 36 റണ്‍സിനു പുറത്തായി, അവന്റെ ടീം കളി തോല്‍ക്കുകയും ചെയ്തു. ഗെയിം രക്ഷപ്പെടുത്താനാണ് അവര്‍ ശ്രമിക്കേണ്ടത്. ഫോര്‍മാറ്റിലും സാഹചര്യത്തിനും അനുസരിച്ചാവണം ഒരാള്‍ ബാറ്റ് ചെയ്യേണ്ടത്. എന്നാണ് അഞ്ചു സിക്‌സറുകളടിച്ച അഭിഷേകിന്റെ നേട്ടത്തെക്കുറിച്ച് എസ്ആര്‍എച്ചിന്റെ പോസ്റ്റിനു താഴെ ബദാനി വിമര്‍ശിച്ചത്.

ഞാന്‍ കഴിഞ്ഞ വര്‍ഷം ചെയ്തതു ശരിയാണ്. നമുക്കു അതെല്ലാം വിടാം. ഞാന്‍ അവനെ വിമര്‍ശിക്കുകയല്ല. പക്ഷെ ഗെയിമിന്റെ ആവശ്യം വ്യത്യസ്തമായിരുന്നിട്ടും ഈ പ്രകടനം പ്രശംസിക്കപ്പെടുകയും മഹത്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നത് വിചിത്രമാണ്. ശരിയായ കാര്യം പറഞ്ഞതിന്റെ പേരില്‍ എന്നെ കഠിനമായി നേരിടാന്‍ മടിക്കേണ്ടതില്ലെന്നും ബദാനി എക്‌സില്‍ കൂട്ടിച്ചേര്‍ത്തു.

അതിനു ശേഷം ഈ ട്വീറ്റ് ഡിലീറ്റ് ചെയ്ത അദ്ദേഹം കുറിച്ചത് ഇങ്ങനെയായിരുന്നു- ഞാന്‍ എസ്ആര്‍എച്ചിന്റെ ബാറ്റിങ് കോച്ചല്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി അവരുമായി ഒരു ബന്ധവുമില്ല. അവര്‍ക്കൊപ്പമുള്ള യാത്ര ആസ്വദിച്ചിരുന്നു, അവസരം നല്‍കിയതില്‍ നന്ദിയുണ്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ്.

ആഭ്യന്തര ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ഇടംകൈയന്‍ ബാറ്ററായ അഭിഷേക്. ഈ സീസണില്‍ പഞ്ചാബിനായി മിന്നുന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്‌നാടുമായുള്ള രഞ്ജി ട്രോഫിയിലെ അവസാനത്തെ ലീഗ് മല്‍സരത്തിലായിരുന്നു അഭിഷേകിന്റെ സിക്‌സര്‍ വേട്ട. സ്പിന്നര്‍ സായ് കിഷോര്‍ എറിഞ്ഞ ഓവറിലാണ് താരം അഞ്ചു സിക്‌സറുകള്‍ കണ്ടെത്തിയത്.

ABHISHEK SHARMA

പഞ്ചാബിന്റെ രണ്ടാമിന്നിങ്‌സിസിലായിരുന്നു ഓപ്പണറായ അഭിഷേകിന്റെ സംഹാരതാണ്ഡവം. ഓവറിലെ ആദ്യത്തെ ബോളില്‍ സിക്‌സറടിച്ചാണ് സായ് കിഷോറിനെ അഭിഷേക് വരവേറ്റത്. രണ്ടാമത്തെ ബോളും സിക്‌സറിലേക്കു പറന്നു. പക്ഷെ മൂന്നാമത്തെ ബോളില്‍ റണ്ണൊന്നുമില്ല.

ഇതോടെ അഭിഷേക് അടി നിര്‍ത്തിയെന്നാണ് കരുതിയത്. പക്ഷെ അതു കൊടുങ്കാറ്റിനു മുമ്പുള്ള വെറുമൊരു ശാന്തത മാത്രമായിരുന്നു. അടുത്ത മൂന്നു ബോളുകളും സിക്‌സറിലെത്തിച്ച് സായ് കിഷോറിനെ അഭിഷേക് നാണം കെടുത്തുകയായിരുന്നു. 16 ബോളില്‍ 36 റണ്‍സ് വാരിക്കൂട്ടിയ ശേഷം താരം പുറത്താവുകയും ചെയ്തു.

സിക്സര്‍ വേട്ടയോടെ എലൈറ്റ് ക്ലബ്ബില്‍ ഇടംപിടിക്കാന്‍ അഭിഷേകിനായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഈ നേട്ടം കൈവരിച്ച നാലാമത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറി. രവി ശാസ്ത്രി, റൂബെന്‍ പോള്‍, ശിവം ദുബെ എന്നിവരാണ് നേരത്തേ ഒരോവറില്‍ അഞ്ചു സിക്‌സറുകള്‍ നേടിയിട്ടുള്ളത്. പക്ഷെ അഭിഷേകിന്റെ തീപ്പൊരി ബാറ്റിങും പഞ്ചാബിനെ രക്ഷിച്ചില്ല. സേലത്തു നടന്ന മല്‍സരത്തില്‍ തമിഴ്‌നാട് ഒമ്പതു വിക്കറ്റിനു പഞ്ചാബിനെ വാരിക്കളയുകയായിരുന്നു.

Story first published: Wednesday, February 21, 2024, 7:23 [IST]
Other articles published on Feb 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+