IPL 2021: ശ്രേയസില്ല, റിഷഭ് പന്ത് ഡല്‍ഹി ക്യാപ്റ്റനാവും! വ്യക്തമായ മുന്‍തൂക്കം, സൂചനകള്‍ പുറത്ത്
ഐപിഎല്ലിന്റെ 14ാം സീസണ്‍ അടുത്തുകൊണ്ടിരിക്കെ നിലവിലെ റണ്ണറപ്പായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആരു നയിക്കുമെന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ പ്രധാന സംസാരവിഷയം. പരിക്കേറ്റ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പുതിയ സീസണില്‍ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. തോളിനു സാരമായി പരിക്കുപറ്റിയ അദ്ദേഹത്തിനു ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ മൂന്നു മുതല്‍ നാലു വരെ മാസത്തേക്കു ശ്രേയസിനു വിശ്രമം വേണ്ടി വരും.
ഡിസിയുടെ നായകസ്ഥാനത്തേക്കു പല താരങ്ങളുടെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനാണ് മുന്‍തൂക്കമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പന്തിന് സാധ്യത
ശ്രേയസിന്റെ പരിക്കുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുയാണ് ഡിസി ടീം മാനേജ്‌മെന്റ്. മുഖ്യ കോച്ച് റിക്കി പോണ്ടിങ്, ടീമിന്റെ പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ ചേര്‍ന്നായിരിക്കും ഡിസിയുടെ പുതിയ ക്യാപ്റ്റന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.
നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായതിനാല്‍ റിഷഭ് പന്തിന് സ്വാഭാവികമായും നായകസ്ഥാനത്തേക്കു മുന്‍ഗണനയുണ്ടാവുമെന്നും ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

മറ്റു ഓപ്ഷനുകള്‍
പന്തിനെക്കൂടാതെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനിടയുള്ള വേറെയും ചില കളിക്കാര്‍ ഡിസി ടീമിലുണ്ട്. ഇവരില്‍ പലരും ഐപിഎല്ലില്‍ നേരത്തേ ചില ടീമുകളെ നയിച്ചിട്ടുള്ളവരുമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ നായകന്‍ അജിങ്ക്യ രഹാനെ, കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത്, കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുന്‍ നായകന്‍ ആര്‍ അശ്വിന്‍, പരിചയസമ്പന്നനായ ശിഖര്‍ ധവാന്‍ എന്നിവരാണ് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവര്‍. എന്നാല്‍ ഇവരേക്കാള്‍ ഡിസിക്കു പ്രിയം റിഷഭ് പന്തിനെ നായകനാക്കാനാണെന്നു ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈയാഴ്ച തന്നെ പുതിയ ക്യാപ്റ്റനെ ഡിസി പ്രഖ്യാപിക്കുമെന്നാണ് വിവരം.

ശ്രേയസിന്റെ പരിക്ക്
കരിയറില്‍ ഇതു രണ്ടാംതവണയാണ് ശ്രേയസിനു തോളില്‍ പരിക്കേല്‍ക്കുന്നത്. നേരത്തേ ഐപിഎല്ലിനിടെയും താരത്തെ സമാനമായ പരിക്ക് പിടികൂടിയിരുന്നു. ഇംഗ്ലണ്ടിനെതിരേ പൂനെയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യവെയായിരുന്നു താരത്തിനു വീണ്ടും പരിക്കേറ്റത്. കടുത്ത വേദനയെത്തുടര്‍ന്നു ശ്രേയസ് ഗ്രൗണ്ട് വിടുകയും ചെയ്‌രുന്നു. വിദഗ്ധ പരിശോധനയില്‍ താരത്തിന്റെ തോളില്‍ സ്ഥാനഭ്രംശം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയ വേണമെന്നമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിദഗ്ധ ഉപദേശവും തേടിയിട്ടുണ്ട്. പക്ഷെ ശസ്ത്രക്രിയ അല്ലാതെ മറ്റൊരു ഓപ്ഷനില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനി ചുരുങ്ങിയത് നാലു മാസമെങ്കിലും ശ്രേയസിനു ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കേണ്ടിവരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications