Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഡിസി ക്യാപ്‌നാവാന്‍ ബെസ്റ്റ് പന്തെന്ന് ശ്രേയസ്, അദ്ഭുതസിദ്ധിയുള്ള നായകനെന്ന് റെയ്‌ന

ഐപിഎല്ലിന്റെ 14ാം സീസണില്‍ തന്റെ അഭാവത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായി റിഷഭ് പന്തിനെ നിയമിച്ചതിനെ സ്വാഗതം ചെയ്ത് മുന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. തോളിനു പരിക്കേറ്റ് ശസ്ത്രക്രിയക്കു വിധേയനാവുന്നതിനാലാണ് ശ്രേയസിന് പുതിയ സീസണ്‍ മുഴുവന്‍ നഷ്ടമായത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിനിടെയായിരുന്നു ഫീല്‍ഡ് ചെയ്യവെ ശ്രേയസിന്റെ തോളിനു സാരമായി പരിക്കുപറ്റിയത്.

പന്തിനെ ഡിസിയുടെ നായകനാക്കാനുള്ള തീരുമാനത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും സ്വാഗതം ചെയ്തിട്ടുണ്ട്. അദ്ഭുതസിദ്ധിയുള്ള നാകനെന്നാണ് അദ്ദേഹം പന്തിനെ വിശേഷിപ്പിച്ചത്.

ഏറ്റവും അനുയോജ്യന്‍

ഏറ്റവും അനുയോജ്യന്‍

എനിക്കു തോളില്‍ പരിക്കേറ്റതിനാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് വരാനിരിക്കുന്ന സീസണില്‍ ഒരു ക്യാപ്റ്റനെ ആവശ്യമായിരുന്നു. ഈ റോളിനു ഏറ്റവും ബെസ്റ്റ് റിഷഭ് പന്താണെന്നതില്‍ എനിക്കു സംശയമില്ല. ഞങ്ങളുടെ അവിശ്വസനീയ ടീമിനൊപ്പെം അതിശയകരമായ നേട്ടങ്ങള്‍ കൈവരിക്കാനാവാട്ടെയെന്നു ഞാന്‍ പന്തിന് ആശംകള്‍ നേരുകയാണ്. ഈ ടീമിനെ ഞാന്‍ തീര്‍ച്ചയായും മിസ്സ് ചെയ്യും. ടൂര്‍ണമെന്റിലുടനീളം ഡിസി ടീമിനു വേണ്ടി താന്‍ ആര്‍പ്പുവിളിക്കുമെന്നും ശ്രേയസ് പ്രതികരിച്ചു.
ശസ്ത്രക്രിയക്കു ശേഷം ചുരുങ്ങിയത് മൂന്നു മുതല്‍ നാലു മാസം വരെ ശ്രേയസിന് വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ജൂണില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെ താരം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാണ് സാധ്യത.

പ്രശംസിച്ച് റെയ്‌ന

പ്രശംസിച്ച് റെയ്‌ന

ട്വിറ്ററിലൂടെയാണ് ഡിസിയുടെ പുതിയ നായകനായി തിരഞ്ഞെടുക്കപ്പെട്ട പന്തിനെ സിഎസ്‌കെയുടെ മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ റെയ്‌ന പ്രശംസിച്ചത്. അദ്ഭുതസിദ്ധിയുള്ള ക്യാപ്റ്റന്‍ തന്നെയാണ് പന്തെന്ന് എനിക്കുറപ്പുണ്ട്. അഭിമാനത്തോടെയാവും ഈ പുതിയ ക്യാപ്പ് അവന്‍ ധരിക്കുകയെന്നും റെയ്‌ന ട്വിറ്ററില്‍ കുറിച്ചു.
വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നനു കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ നിന്നും വിട്ടുനിന്ന റെയ്‌നയുടെ മടങ്ങിവരവ് കൂടിയാണ് പുതിയ സീസണ്‍. സിഎസ്‌കെയുടെ പരിശീലന ക്യാംപിനൊപ്പം ഇതിനകെ 'ചിന്നത്തല' ചേര്‍ന്നു കഴിഞ്ഞു.

സ്വപ്‌നം സത്യമായെന്നു പന്ത്

സ്വപ്‌നം സത്യമായെന്നു പന്ത്

തന്റെ സ്വപ്‌നമാണ് ഇപ്പോള്‍ സത്യമായിരിക്കുന്നതെന്നായിരുന്നു ക്യാപ്റ്റനായി നറുക്ക് വീണതിനെക്കുറിച്ച് റെയ്‌നയുടെ പ്രതികരണം. ആറു വര്‍ഷമായി ഡിസിക്കൊപ്പമുണ്ട്. കരിയര്‍ തുടങ്ങിയതും ഇവിടെ തന്നെയാണ്. ഒരുനാള്‍ ഡിസിയുടെ ക്യാപ്റ്റനാവണമെന്നത് സ്വപ്‌നമായിരുന്നു. അതാണ് ഇന്നു സത്യമായിരിക്കുന്നതെന്നും പന്ത് പറഞ്ഞു.
ഏപ്രില്‍ 10ന് മുന്‍ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയാണ് പുതിയ സീസണില്‍ പന്തിനു കീഴില്‍ ഡിസിയുടെ ആദ്യ മല്‍സരം. തന്റെ ആരാധനാപാത്രം കൂടിയായ ധോണിക്കെതിരേയാണ് പന്തിന്റെ പുതിയ തുടക്കമെന്നത് ശ്രദ്ധേയമാണ്.

Story first published: Wednesday, March 31, 2021, 12:00 [IST]
Other articles published on Mar 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+