IND vs ENG: പന്ത് ഇപ്പോള്‍ ബാറ്റ്‌സ്മാന്‍, ഭാവിയില്‍ ആളാകെ മാറും- കാര്‍ത്തികിന്റെ പ്രവചനം
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പ്രശംസിച്ച് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്. ഭാവിയില്‍ ഏറ്റവും സുരക്ഷിതമായ വിക്കറ്റ് കീപ്പറായി പന്ത് മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബാറ്റ്‌സ്മാന്‍ വിക്കറ്റ് കീപ്പറേക്കാള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് പന്തെന്നു കാര്‍ത്തിക് ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനമാണ് പന്ത് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മികച്ച പ്രകടനമാണ് വൃധിമാന്‍ സാഹയ്ക്കു പകരം ഇംഗ്ലണ്ടിനെതിരേ പന്തിനു പ്ലെയിങ് ഇലവനില്‍ ഇടം നേടിക്കൊടുത്തത്. ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിവച്ചു കൊണ്ട് ബാറ്റിങിലും ബൗളിങിലും താരം കസറുകയാണ്.

മികച്ച വിക്കറ്റ്കീപ്പറായി മാറുന്നു
വിക്കറ്റ് കീപ്പിങില്‍ പന്ത് ഒരുപാട് പരിശ്രമം നടത്തുന്നുണ്ട്. അതു അദ്ദേഹത്തെ സംബന്ധിച്ചു നല്ല സൂചനയാണ്. ഒരു സ്വാഭാവിക വിക്കറ്റ് രകീപ്പറായി മാറിക്കൊണ്ടിരിക്കുകയാണ് പന്ത്. പക്ഷെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനേക്കാള്‍ ബാറ്റ്‌സ്്മാന്‍ വിക്കറ്റ് കീപ്പറായി പന്ത് മാറുമെന്നും കാര്‍ത്തിക് അഭിപ്രായപ്പെട്ടു.
ബാറ്റിങില്‍ കൂടുതല്‍ സംഭാവന
വിക്കറ്റ് കീപ്പിങിനേക്കാള്‍ ബാറ്റിങിലായിരിക്കും പന്ത് കൂടുതല്‍ സംഭാവന ചെയ്യുകയെന്നു കാര്‍ത്തിക് പറയുന്നു. വിക്കറ്റ് കീപ്പിങ് മെച്ചപ്പെട്ടു കൊണ്ടിരിക്കെ ഭാവിയില്‍ വളരെ സേഫായ വിക്കറ്റ് കീപ്പറായി പന്ത് ഒരുപാട് കാലം കളിക്കുമെന്നും കാര്‍ത്തിക് വിലയിരുത്തി.

ഞാനും പന്തിനെപ്പോലെ
പന്തിനെപ്പോലെ താന്‍ ബാറ്റ്‌സ്മാന്‍- കീപ്പറാണെന്നു കാര്‍ത്തിക് വ്യക്തമാക്കി. ആധുനിക ക്രിക്കറ്റില്‍ ബാറ്റിങിലാണ് കൂടുതല്‍ മികവ് വേണ്ടതെനന്നും അദ്ദേഹം പറയുന്നു.
ഞാനും ബാറ്റ്‌സ്മാന്‍ കീപ്പറാണ്. ബാറ്റിങില്‍ കഴിയാവുന്നത്രയും ടീമിനായി സംഭാവന ചെയ്യേണ്ടതുണ്ട്. വിക്കറ്റ് കീപ്പിങിലും ഞാന്‍ കഴിവിന്റെ പരമാവധി നല്‍കാനാണ് ശ്രമിക്കാറുള്ളത്. വിക്കറ്റ് കീപ്പിങുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്റിങാണ് പ്രാഥമികമായ കഴിവെന്നു തനിക്കറിയാവുന്ന കാര്യമാണെന്നും കാര്‍ത്തിക് അഭിപ്രായപ്പെട്ടു.

എതിര്‍ ബൗളര്‍മാര്‍ക്കു തലവേദന
പന്ത് എല്ലായ്‌പ്പോഴും എതിര്‍ ടീം ബൗളര്‍മാര്‍ക്കു തലവേദനയുണ്ടാക്കുന്ന താരമാണെന്നു കാര്‍ത്തിക് വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ എതിര്‍ ടീമില്‍ ഒരുപാട് അനിശ്ചിതത്വങ്ങള്‍ സൃഷ്ടിക്കുന്ന താരമാണ് പന്ത്. അവരുടെ ഫീല്‍ഡിങ് ക്രമീകരണങ്ങള്‍ അദ്ദേഹം തെറ്റിക്കും. ആ രീതിയിലാണ് ബൗളര്‍മാരെ പന്ത് നേരിടുന്നത്. ഇത് എതിര്‍ ടീം ബൗളര്‍മാരെ സംശയത്തിലാക്കുന്നതായും ബൗളിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കുന്നതായും കാര്‍ത്തിക് വിലയിരുത്തി.
ടെസ്റ്റില്‍ ചുരുങ്ങിയ കാലം കൊണ്ട് മാച്ച് വിന്നറായി മാറിയിരിക്കുകയാണ് പന്ത്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ എല്ലാ ഫോര്‍മാറ്റുകളിലും ടീമിന്റെ നിര്‍ണായക താരമായി അദ്ദഹം മാറുമെന്നും കാര്‍ത്തിക് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications