Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ നാലാമന്‍ അവന്‍ തന്നെ, വര്‍ഷങ്ങളോളം മാറില്ല... ഉറപ്പിച്ച് രോഹിത്

rohit

മുംബൈ: ദീര്‍ഘകാലമായുള്ള ഇന്ത്യയുടെ നാലാം നമ്പറുകാരനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചെന്നു വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ ദീര്‍ഘകാലമായി മികച്ചൊരു നാലാം നമ്പറുകാരനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ശ്രേയസ് അയ്യരുടെ വരവോടെ ഇത് അവസാനിച്ചിരിക്കുകയാണെന്നു ഹിറ്റ്മാന്‍ അഭിപ്രായപ്പെട്ടു. സ്ഥിരതയാര്‍ന്ന പ്രകടനമാണ് നിലവില്‍ നാലാം നമ്പറില്‍ ശ്രേയസ് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്.

നാലാം നമ്പര്‍ പൊസിഷന്‍ തന്റേതു മാത്രമാക്കി വയ്ക്കാനുള്ള മിടുക്ക് നാട്ടുകാരന്‍ കൂടിയായ ശ്രേയസിനുണ്ടെന്നു രോഹിത് പറഞ്ഞു. ഇനി വര്‍ഷങ്ങളോലും നാലാം നമ്പര്‍ പൊസിഷനില്‍ തനിക്കു തുടര്‍ന്നു കളിക്കാന്‍ കഴിയുമെന്നു ഇപ്പോള്‍ ശ്രേയസിനറിയാം. ടീമില്‍ താന്‍ സുരക്ഷിതനാണെന്ന ബോധം ഇപ്പോള്‍ അവനുണ്ട്. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദമില്ലാതെ കൂടുതല്‍ ഫ്രീയായി കളിക്കാനും ശ്രേയസിനെ ഇതു സഹായിക്കും. ഇനി മറ്റു ബാറ്റിങ് പൊസിഷനുകളും ഇതുപോലെ മറ്റു കളിക്കാര്‍ തങ്ങളുടെ പേരില്‍ ഉറപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഹിറ്റ്മാന്‍ കൂട്ടിച്ചേര്‍ത്തു.

shreyas

ഓപ്പണറായി ഇപ്പോള്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ലോകേഷ് രാഹുലിനെയും രോഹിത് പ്രശംസിച്ചു. ഇപ്പോള്‍ രാഹുലിന് നല്ല സമയമാണ്. പോസിറ്റീവായ ചിന്തയോടു കൂടി തന്നെയാണ് താരം മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. രോഹിത്തിനെ സംബന്ധിച്ചു കഴിഞ്ഞ വര്‍ഷ മികച്ചതായിരുന്നു. തകര്‍പ്പന്‍ പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. ശ്രീലങ്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ രോഹിത്തിന് ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.

Story first published: Tuesday, January 7, 2020, 21:45 [IST]
Other articles published on Jan 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+