Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇവനെ നോക്കി വച്ചോ, ഓസീസിന്റെ അടുത്ത സൂപ്പര്‍ താരം- പുകഴ്ത്തി ചാപ്പല്‍

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഓസ്‌ട്രേലിയന്‍ താരം കാമറോണ്‍ ഗ്രീനിനെ പുകഴ്ത്തി മുന്‍ ഇതിഹാസം ഗ്രെഗ് ചാപ്പല്‍. ഓസ്‌ട്രേലിയയുടെ അടുത്ത സൂപ്പര്‍ താരമെന്നാണ് ഗ്രീനിനെ ചാപ്പല്‍ വിശേഷിപ്പിച്ചത്.

ഇന്ത്യക്കെതിരേ ഇറങ്ങിയതോടെ ഓസീസിനായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ഗ്രീന്‍ മാറിയിരുന്നു. 21 വയസ്സും 196 ദിവസവുമാണ് താരത്തിന്റെ പ്രായം. മാറ്റ് റെയ്ന്‍ഷോയാണ് (20 വയസ്സ്, 241 ദിവസം) ഒന്നാംസ്ഥാനത്തുള്ളത്. ഇതേ വേദിയില്‍ തന്നെയാണ് 2016ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ റെന്‍ഷോ കന്നി മല്‍സരം കളിച്ചത്.

ഗ്രീന്‍ സൂപ്പര്‍ താരമാവും

ഗ്രീന്‍ സൂപ്പര്‍ താരമാവും

അടുത്ത സൂപ്പര്‍ താരമായി ഗ്രീന്‍ മാറുമെന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നതെന്നു ചാപ്പല്‍ പറയുന്നു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന കളിക്കാരനാണ് ഗ്രീന്‍. ബാറ്റ്‌സ്മാനെന്ന നിലയില്‍ ടീമിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു കഴിയും. അപൂര്‍വ പ്രതിഭയുള്ള ബാറ്റ്‌സ്മാന്‍ കൂടിയാണ് ഗ്രീന്‍. ആറാം നമ്പറിലാണ് താരത്തെ ബാറ്റിങിന് ഇറക്കേണ്ടത്. എന്നാല്‍ നാലാം നമ്പര്‍ സ്ഥാനത്തു ദീര്‍ഘകാലം കളിക്കാന്‍ ഭാവിയില്‍ അദ്ദേഹത്തിനാവും. ഈ ലെവലിലേക്കുയരുന്നതോടെ ഗ്രീനിന്റെ പ്രതിഭയെന്താണെന്നു ലോകമറിയുമെന്നും ചാപ്പല്‍ വിശദമാക്കി.

അരങ്ങേറ്റം ഉറപ്പായിരുന്നില്ല

അരങ്ങേറ്റം ഉറപ്പായിരുന്നില്ല

ഈ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കായി ഗ്രീന്‍ അരങ്ങേറുന്ന കാര്യത്തില്‍ നേരത്തേ സംശയങ്ങളുയര്‍ന്നിരുന്നു. ത്രിദിന പിങ്ക് ബോള്‍ പരിശീലന മല്‍സരത്തില്‍ ഇന്ത്യ എയ്‌ക്കെതിരേ കളിക്കവെയേറ്റ പരിക്കായിരുന്നു കാരണം.
ബാറ്റിങിനിടെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പന്ത് ഹെല്‍മറ്റില്‍ തട്ടി അദ്ദേഹത്തിന് കണ്‍കഷനുണ്ടായിരുന്നു. ഇതോടെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഗ്രീനിന് കളിക്കാനാവുമോയെന്ന കാര്യം സംശയത്തിലായിരുന്നു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഗ്രീനിനെ ഉള്‍പ്പെടുത്തി ഓസീസ് പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്.

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഗ്രീനിന് ദേശീയ ടീമിലേക്കു വഴി തുറക്കുന്നത്. ഈ വര്‍ഷമാദ്യം നടന്ന മാര്‍ഷ് ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ താരം കരിയര്‍ ബെസ്റ്റ് സ്‌കോറായ 197 റണ്‍സെടുത്തിരുന്നു. ഇന്ത്യ എയ്‌ക്കെതിരായ ആദ്യത്തെ സന്നാഹ മല്‍സരത്തില്‍ ഓസീസ് എ ടീമിനായി അപരാജിത സെഞ്ച്വറിയുമായും ഗ്രീന്‍ മിന്നിയിരുന്നു.
പുറംഭാഗത്തേറ്റ പരിക്കില്‍ നിന്നും മുക്തനായിക്കൊണ്ടിരിക്കുന്ന താരം ഇപ്പോള്‍ തുടര്‍ച്ചയായി ഓവറുകള്‍ ബൗള്‍ ചെയ്യാറില്ല. പരമാവധി നാലോവറുകള്‍ മാത്രമേ ഗ്രീന്‍ ഒരുമിച്ച് എറിയാറുള്ളൂ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കളിച്ച മല്‍സരങ്ങളിലെല്ലാം താരം ബൗളിങില്‍ ഈ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.

Story first published: Thursday, December 17, 2020, 11:58 [IST]
Other articles published on Dec 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+