For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കരിയറില്‍ അവനെപ്പോലൊരു പ്രതിഭയെ കണ്ടിട്ടില്ല', വിറപ്പിച്ച ഇന്ത്യന്‍ ബൗളറെക്കുറിച്ച് സ്മിത്ത്

22ാം വയസില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നായകസ്ഥാനത്തേക്കെത്തിയ താരമാണ് സ്മിത്ത്

1

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് ഗ്രെയിം സ്മിത്ത്. നായകനായും ഇടം കൈയന്‍ ഓപ്പണറായുമെല്ലാം ക്രിക്കറ്റ് ലോകത്തെ വിറപ്പിക്കാന്‍ സ്മിത്തിന് സാധിച്ചിട്ടുണ്ട്. 22ാം വയസില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നായകസ്ഥാനത്തേക്കെത്തിയ താരമാണ് സ്മിത്ത്. നായകസ്ഥാനത്തേക്കെത്തുമ്പോള്‍ 22 ഏകദിനവും എട്ട് ടെസ്റ്റും കളിച്ച അനുഭവസമ്പത്ത് മാത്രമാണ് സ്മിത്തിനുണ്ടായിരുന്നത്. 117 ടെസ്റ്റില്‍ നിന്ന് 9265 റണ്‍സും 197 ഏകദിനത്തില്‍ നിന്ന് 6989 റണ്‍സും സ്മിത്ത് നേടിയിട്ടുണ്ട്.

കളിക്കാരനെന്ന നിലയില്‍ കളമൊഴിഞ്ഞ ശേഷം ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ തലവനായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. കരിയറില്‍ ഇതിഹാസ ബൗളര്‍മാരെന്ന വിശേഷണമുള്ള പലരേയും നേരിട്ടെങ്കിലും ഏറ്റവും പ്രയാസപ്പെടുത്തിയ ബൗളര്‍ ആരാണെന്ന്് തുറന്ന് പറഞ്ഞിരിക്കുകയാണ് സ്മിത്ത്. അത് മറ്റാരുമല്ല മുന്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ സഹീര്‍ ഖാനാണ്. സഹീറിന്റെ ഇടം കൈയന്‍ പേസിനെ പ്രശംസിച്ച സ്മിത്ത് അവനെപ്പോലൊരു പ്രതിഭയെ കണ്ടിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 27 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 14 തവണ സ്മിത്തിനെ പുറത്താക്കാന്‍ സഹീറിനായിട്ടുണ്ട്.

1

' ഞാന്‍ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും പ്രതിഭാശാലിയായ ബൗളറാണ് സഹീര്‍ ഖാന്‍. പ്രത്യേകിച്ച് ഇടം കൈയന്‍ പേസര്‍മാരില്‍. നന്നായി സ്വിങ് ചെയ്യിക്കാനും പന്തിന്റെ വേഗതയില്‍ നിയന്ത്രണം കൊണ്ടുവരാനും അസാമാന്യ കഴിവുണ്ട്. റിവേഴ്‌സ് സ്വിങ് നന്നായി ചെയ്യുന്ന ബൗളര്‍മാരിലൊരാളാണവന്‍. നിരവധി അവസരങ്ങളില്‍ എനിക്കെതിരേ അവന്‍ ആധിപത്യം നേടിയിട്ടുണ്ട്. എന്റെ കരിയറില്‍ കണ്ട മികച്ച ബൗളര്‍മാരിലൊരാളാണവന്‍. ഞാന്‍ നേരിട്ടതിലെ ഏറ്റവും മികച്ചവരില്‍ ഒരാള്‍'- സ്മിത്ത് പറഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചിട്ടുള്ള താരമാണ് സ്മിത്ത്.

2

ഇടം കൈയനായിരുന്നു സ്മിത്തും. ഓഫ് സ്റ്റംപിനോട് ചേര്‍ന്നെത്തുന്ന സഹീറിന്റെ ഇന്‍സ്വിങ്ങറുകളും ഔട്ട് സ്വിങ്ങറുകളും പല തവണ സ്മിത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ട്. മിന്നല്‍ യോര്‍ക്കറും സ്വിങ്ങിങ് യോര്‍ക്കറുകളുമെല്ലാം കൃത്യമായി ലക്ഷ്യത്തിലെത്തിക്കുന്ന സഹീര്‍ ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ തിളങ്ങുന്നവരിലൊരാളാണ്. സ്മിത്തിന്റെ കാലത്തുണ്ടായിരുന്ന ഒട്ടുമിക്ക സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരെയും പ്രയാസപ്പെടുത്താന്‍ സഹീറിന് സാധിച്ചിരുന്നു.

ഇന്ത്യക്കായി 92 ടെസ്റ്റില്‍ നിന്ന് 311 വിക്കറ്റും 200 ഏകദിനത്തില്‍ നിന്ന് 282 വിക്കറ്റും 17 ടി20യില്‍ നിന്ന് 17 വിക്കറ്റും സഹീര്‍ വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ 11തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയ സഹീര്‍ ഏകദിനത്തില്‍ ഒരു തവണ മാത്രമാണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. 2011ല്‍ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക ഘടകമായിരുന്നു സഹീര്‍ ഖാന്‍.

3

ഐപിഎല്ലിലും മികച്ച റെക്കോഡ് സഹീറിന്റെ പേരിലുണ്ട്. 100 ഐപിഎല്ലില്‍ നിന്ന് 102 വിക്കറ്റാണ് അദ്ദേഹം നേടിയത്. 7.59 ആണ് ഇക്കോണമി. ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള സഹീര്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഡയറക്ട് ഓഫ് ക്രിക്കറ്റാണ്. സഹീറിന്റെ ബൗളിങ് പ്രകടനത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷനും വലിയ ആരാധക പിന്തുണയുണ്ട്. ഉയര്‍ന്ന് ചാടിയുടെ സഹീറിന്റെ ആക്ഷന്‍ ഒരു കാലത്ത് ആരാധകരെ വലിയ ആവേശം കൊള്ളിച്ചിരുന്നു.

Story first published: Monday, May 2, 2022, 14:55 [IST]
Other articles published on May 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+