Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്നലെ ഭാജി, ഇന്നു അഫ്രീഡി, ടീമിന്റെ 'ഭാരം' കൂട്ടാന്‍ മാത്രം ടീമില്‍! രോഹിതിന് ട്രോള്‍

ഇംഗ്ലണ്ടിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയതോടെ ഓപ്പണര്‍ രോഹിത് ശര്‍മ ട്രോളിന് ഇരയായിരിക്കുകയാണ്. വെറും ആറു റണ്‍സ് മാത്രമാണ് ടീം സ്‌കോറിലേക്കു ഹിറ്റ്മാന് സംഭാവന ചെയ്യാനായത്. മുന്‍ ഇന്നിങ്‌സുകളിലേതു പോലെ തന്നെ ഇത്തവണയും അനാവശ്യ ഷോട്ട് കളിച്ച് അദ്ദേഹം വിക്കറ്റ് കളഞ്ഞുകുളിക്കുകയായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു രോഹിത്തിന്റെ വിക്കറ്റ്. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ റണ്‍മഴ പെയ്യിച്ച ബാറ്റിങ് വിക്കറ്റില്‍ രോഹിത്തിന്റെ ദയനീയ പ്രകടനം ആരാധകരെ ശരിക്കും ചൊടിപ്പിച്ചിരിക്കുകയാണ്.

1

നേരത്തേ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ബാറ്റിങിനിടെ രോഹിത് രണ്ടോവര്‍ ബൗള്‍ ചെയ്തിരുന്നു. ബൗളിങിനിടെ മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങിന്റെ ബൗളിങ് ആക്ഷന്‍ തമാശരൂപേണ അദ്ദേഹം അനുകരിക്കുകയും ചെയ്തിരുന്നു. ഇവയെല്ലാം ബാറ്റിങില്‍ നിരാശപ്പെടുത്തിയതോടെ രോഹിത്തിനെ ട്രോളാന്‍ പലരും ഉപയോഗിച്ചിരിക്കുകയാണ്.

രോഹിത്തിനെ പരിഹസിച്ചുകൊണ്ട് ട്വിറ്ററില്‍ വന്ന ചില രസകരമായ ട്രോളുകള്‍ നമുക്കൊന്നു പരിശോധിക്കാം-

ബാറ്റ് ചെയ്യാനറിയില്ല, സിംപിള്‍ ക്യാച്ചുകള്‍ പോലുമെടിക്കാനറിയില്ല, ടീമിന്റെ ശരാശരി 'ഭാരം' വര്‍ധിപ്പിക്കാന്‍ മാത്രമാണ് ടീമിലുള്ളത്. എന്തൊരു താരം എന്നായിരുന്നു ഒരു ട്രോള്‍.

രോഹിത് ശര്‍മ ക്ലാസ് എന്റര്‍ടെയ്‌നറാണ്. ബൗളിങില്‍ ഹര്‍ഭജന്‍ സിങിനെ അനുകരിച്ചു, ബാറ്റിങില്‍ വിദേശത്ത് സ്വന്തം ബാറ്റിങിനെയും അനുകരിച്ചുവെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.

ഇന്നു രോഹിത് ശര്‍മ ഷാഹിദ് അഫ്രീഡിയെയും കുശാല്‍ മെന്‍ഡിസിനെയും അനുകരിക്കാനുള്ള മൂഡിലാണെന്നു തോന്നുന്നുവെന്നായിരുന്നു ഒരു യൂസര്‍ ട്രോളിയത്.

രോഹിത് ശര്‍മ ഈ മല്‍സരത്തില്‍ നല്ല മൂഡിലായിരുന്നു. ബൗളിങില്‍ ഹര്‍ഭജന്‍ സിങിനെ അനുകരിച്ചു, ബാറ്റിങില്‍ ആകാഷ് ചോപ്രയെയും അനുകരിച്ചു. ഇനി അടുത്ത ടെസ്റ്റില്‍ അമോന്‍ മസുംദാറിനെ അദ്ദേഹം അനുകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഒരു യൂസര്‍ കുറിച്ചു.

അതേസമയം, ടെസ്റ്റില്‍ ഓപ്പണറായി രോഹിത്തിന്റെ മോശം പ്രകടനം തുടരുകയാണ്. കഴിഞ്ഞ ഏഴു ഇന്നിങ്‌സുകളില്‍ ഒന്നില്‍ മാത്രമേ അദ്ദേഹത്തിനു ഫിഫ്റ്റി നേടാനായിട്ടുള്ളൂ. 2019ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ റാഞ്ചിയില്‍ നടന്ന ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ശേഷം ടെസ്റ്റില്‍ രോഹിത്തിന് കാര്യമായ സംഭാവന നല്‍കാനായിട്ടില്ല.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവസാനത്തെ രണ്ടു ടെസ്റ്റുകളിലായിരുന്നു അദ്ദേഹം കളിച്ചത്. ഇവയിലെല്ലാം മികച്ച തുടക്കം ലഭിച്ച ശേഷം അനാവശ്യ ഷോട്ടുകള്‍ കളിച്ച് രോഹിത് വിക്കറ്റ് കളഞ്ഞു കുളിക്കുകയായിരുന്നു. ചെന്നൈ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലും രോഹിത് ഇതാവര്‍ത്തിക്കുന്നതാണ് കണ്ടത്.

Story first published: Sunday, February 7, 2021, 13:17 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+