Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍, സെവാഗ് എന്നിവരുമായി താരതമ്യം, കളി അഫ്രീഡിയെപ്പോലെ!-പൃഥ്വിക്കു ട്രോള്‍

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിനു മുന്നോടിയായി ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പൃഥ്വി ഷായെ ഉള്‍പ്പെടുത്തിയത് വിമര്‍ശനങ്ങള്‍ക്കു വഴി വച്ചിരുന്നു. മോശം ഫോം തുടരുന്ന താരത്തെ എന്തിന് കളിപ്പിച്ചുവെന്നായിരുന്നു ആരാധകരും മുന്‍ താരങ്ങളുമെല്ലാം ചോദിച്ചത്. മികച്ച ഫോമിലുള്ള കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെ പുറത്തിരുത്തിയാണ് പൃഥ്വിക്കു ടീം മാനേജ്‌മെന്റ് അവസരം നല്‍കിയത്.

പൃഥ്വി കളിക്കുന്നത് ഓസ്‌ട്രേലിയക്ക് വേണ്ടി, ട്രോള്‍ മഴ | Oneindia Malayalam

എന്നാല്‍ വിമര്‍ശനങ്ങളില്‍ കാര്യമുണ്ടെന്നു തെളിയിച്ചുകൊണ്ട് അക്കൗണ്ട് തുറക്കും മുമ്പ് തന്നെ പൃഥ്വി ക്ലീന്‍ ബൗള്‍ഡായ മടങ്ങി. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് പൃഥ്വിയെ ട്രോളിയിരിക്കുന്നത്.

സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി

സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി

ഓസീസ് പേസാക്രമണത്തിന്റെ കുന്തമുനയായ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങിലാണ് പൃഥ്വി സ്റ്റംപ് തെറിച്ച് മടങ്ങിയത്. ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ തന്നെയായിരുന്നു ഇന്ത്യയെ സ്തബ്ധരാക്കി മുംബൈ താരത്തിന്റെ മടക്കം.
സ്വിങ് ചെയ്ത ബോളിനെതിരേ എങ്ങനെ കളിക്കണമെന്നറിയാതെ വിഷമിച്ച പൃഥ്വി ഒടുവില്‍ ബാറ്റ് കൊണ്ട് പന്ത് വിക്കറ്റിലേക്കു വലിച്ചിടുകയായിരുന്നു. ബാറ്റിനു താഴെ എഡ്ജില്‍ തട്ടിയായിരുന്നു ബോള്‍ സ്റ്റംപിലേക്കു വന്നത്. വിമര്‍ശകര്‍ക്കു മറുപടി നല്‍കാനും അതോടൊപ്പം ടെസ്റ്റില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കാനുമുള്ള അവസരം കൂടിയാണ് പൃഥ്വി കളഞ്ഞുകുളിച്ചത്.

അഫ്രീഡിയെപ്പോലെ

അഫ്രീഡിയെപ്പോലെ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, വീരേന്ദര്‍ സെവാഗ് എന്നിവരുമായാണ് നിങ്ങള്‍ താരതമ്യം ചെയ്യപ്പെട്ടത്. പക്ഷെ പെര്‍ഫോം ചെയ്തതാട്ടെ ഷാഹിദ് അഫ്രീഡിയെപ്പോലെയാണെന്നാണ് ഡെക്കിന്റെ ഇമോജിയോടൊപ്പം ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
റൊണാള്‍ഡോ നിങ്ങളുടെ ടീമിലുണ്ടെങ്കില്‍ നിങ്ങള്‍ ഇതിനകം 1-0ന് മുന്നിലെത്തിക്കഴിഞ്ഞുവെന്ന് സിനദിന്‍ സിദാന്‍. പൃഥ്വി ഷാ നിങ്ങളുടെ ടീമിലെങ്കില്‍ നിങ്ങള്‍ ഇതിനകം 0-1 ആയിട്ടുവാമെന്നു ആരോ പറഞ്ഞുവെന്ന് പരിഹസിക്കുന്ന ഫോട്ടോയും ഇതോടൊപ്പം നല്‍കിയിരിക്കുന്നു.

ഓസീസിന് പ്രധാനപ്പെട്ട താരം

ഓസീസിന് പ്രധാനപ്പെട്ട താരം

ഇന്ത്യക്കല്ല മറിച്ച് ഓസ്‌ട്രേലിയക്കാണ് പൃഥ്വി ഷാ കൂടുതല്‍ പ്രധാനപ്പെട്ട താരമെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം. ഓസ്‌ട്രേലിയക്കു വേണ്ടി എന്തുകൊണ്ടാണ് താന്‍ പ്രധാനപ്പെട്ട താരമായി മാറിയതെന്നു പൃഥ്വി ഷാ വീണ്ടും തെളിയിച്ചിരിക്കുന്നുവെന്നായിരുന്നു യൂസറുടെ ട്വീറ്റ്.
പൃഥ്വിയെ പ്രവചിക്കുക എളുപ്പമാണെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തപ്പോള്‍ പൃഥ്വി ഷാ എത്ര റണ്‍സ് നേടുമെന്ന പോളിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമായിരുന്നു ഇത്. 20 ശതമാനം പേര്‍ പൂജ്യമെന്നും 41 ശതമാനം പേര്‍ 1-15 റണ്‍സെന്നും 19 ശതാമാനം പേര്‍ 16-50 റണ്‍സെന്നും 21 ശതമാനം പേര്‍ 50 പ്ലസ് റണ്‍സെന്നുമായിരുന്നു പോള്‍ രേഖപ്പെടുത്തിയത്.

ഐപിഎല്ലിലും നിറംമങ്ങി

ഐപിഎല്ലിലും നിറംമങ്ങി

ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പവും പൃഥ്വി സ്ഥിരത പുലര്‍ത്താനാവാതെ പാടുപെട്ടിരുന്നു. ഇതേ തുടര്‍ന്നു ചില മല്‍സരങ്ങളില്‍ താരത്തിനു പുറത്തിരിക്കേണ്ടി വരികയും ചെയ്തിരുന്നു. ഓസീസ് പര്യടത്തിനെത്തിയ ശേഷം കളിച്ച രണ്ടു സന്നാഹ മല്‍സരങ്ങളിലും പൃഥ്വി ഫ്‌ളോപ്പായി മാറി. നാലു ഇന്നിങ്‌സുകളിലായി 0, 19, 40, 3 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. ടെസ്റ്റില്‍ 55.83 എന്ന മികച്ച ബാറ്റിങ് ശരാശരിയുണ്ടെന്ന കാരണം കൊണ്ടാവാം മോശം ഫോമിലായിട്ടും പൃഥ്വിയെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന.

Story first published: Thursday, December 17, 2020, 14:48 [IST]
Other articles published on Dec 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+