Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലി ഒരിക്കല്‍ ക്ലാസായിരുന്നു ഇപ്പോള്‍ അല്ല! പതനം തുടങ്ങിക്കഴിഞ്ഞു- രൂക്ഷവിമര്‍ശനം

ഇംഗ്ലണ്ടിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശനം. ഇംഗ്ലണ്ട് താരങ്ങള്‍ അനായാസം ബാറ്റ് ചെയ്ത പിച്ചായതിനാല്‍ തന്നെ കോലി ഇവിടെ വലിയ സ്‌കോര്‍ തന്നെ അടിച്ചെടുക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ വെറും 11 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം മടങ്ങുകയായിരുന്നു. സ്പിന്നര്‍ ഡോം ബെസ്സിനായിരുന്നു വിക്കറ്റ്.

ഈ വര്‍ഷം കോലി ഇന്ത്യക്കായി ബാറ്റ് ചെയ്യാനിറങ്ങിയ ആദ്യ ഇന്നിങ്‌സ് കൂടിയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിനു ശേഷം അദ്ദേഹത്തിന്റെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.

കോലിയും രഹാനെയും

കോലിയും രഹാനെയും

കോലിയും വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെയും ഡോം ബെസ്സിന്റെ അടുത്തടുത്ത ഓവറുകളിലായിരുന്നു പുറത്തായത്. ഇതാണ് ഇന്ത്യന്‍ ആരാധകരെ രോഷാകുലരാക്കിയത്. ഇത്രയേറെ അനുഭവസമ്പത്തുള്ള, അതോടൊപ്പം ടീമിന്റെ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ തുടങ്ങിയ പ്രധാനപ്പെട്ട ഉത്തരവാദിത്വമുള്ള രണ്ടു പേര്‍ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആരാധകരുടെ പക്ഷം.
2017 ഡിസംബറിനു ശേഷം കോലിയെയും രഹാനെയും ഇന്ത്യയില്‍ വച്ച് പുറത്താക്കിയ ആദ്യ സ്പിന്നറായും ബെസ്സ് മാറിയിരുന്നു. 25ാം ഓവറിലെ നാലാമത്തെ ബോളില്‍ കോലിയെ ബെസ്സ് ഓലി പോപ്പിനു സമ്മാനിച്ചപ്പോള്‍ 27ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ രഹാനെയെ റൂട്ടിന്റെ കൈകളിലുമെത്തിച്ചു.

കോലി ഒരിക്കല്‍ ക്ലാസായിരുന്നു

കോലി ഒരിക്കല്‍ ക്ലാസായിരുന്നു

രഹാനെയേക്കാള്‍ കോലിയെയാണ് സമൂഹമാധ്യമങ്ങളിലൂടെ പലരും വിമര്‍ശിച്ചത്. കോലിക്കു ഇന്ത്യന്‍ കളിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെയെന്താണ് പ്രസക്തി? അദ്ദേഹം ഒരിക്കല്‍ ക്ലാസായിരുന്നു, ഇപ്പോള്‍ അങ്ങനെയല്ല കാണപ്പെടുന്നതെന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം.
കിങ് കോലി ഇതിനകം പവലിയനിലെത്തിക്കഴിഞ്ഞു, ഒരിക്കല്‍ ഒരു ഇതിഹാസം പറഞ്ഞിരുന്നു, കോലി നിന്നെക്കൊണ്ട് ചേസിങ് കഴിയില്ലെന്ന് എന്നായിരുന്നു മറ്റൊരു പരിഹാസം.

എന്തൊക്കെ സ്വപ്‌നങ്ങളായിരുന്നു

എന്തൊക്കെ സ്വപ്‌നങ്ങളായിരുന്നു

എന്തൊക്കെ സ്വപ്‌നങ്ങളായിരുന്നു... രോഹിത്തും കോലിയും ഡബിള്‍ സെഞ്ച്വറികളടിക്കും... ഇന്ത്യ 700 റണ്‍സ് നേടും. അഞ്ചാം ദിനം രണ്ടു സെഷനുള്ളില്‍ അശ്വിനും ബുംറയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ എറിഞ്ഞിടും എന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.
കോലിയെ വീണ്ടും പിതൃത്വി അവധിക്ക് വിട്ടോളൂയെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
വിരാട് കോലിയുടെ പതനം ആരംഭിച്ചു കഴിഞ്ഞു. ഈ ട്വീറ്റ് സേവ് ചെയ്തു വച്ചോളൂയെന്നു ഒരു യൂസര്‍ കുറിച്ചു.
സ്പിന്‍ ബൗളിങിനെതിരേ ഒടുവിലായി കോലിയുടെ പ്രകടനം അത്ര മികച്ചതല്ല. സ്വെപ്‌സണ്‍, സാംപ, ഇപ്പോള്‍ ബെസ്സുമായിരുന്നു ഒരു ട്വീറ്റ്.

കോലി അഹങ്കാരി, ഇന്ത്യ തോല്‍ക്കണം

കോലി അഹങ്കാരി, ഇന്ത്യ തോല്‍ക്കണം

ഇന്ത്യ വെറുമൊരു സാധാരണ ടീം മാത്രമാണ്. ഇംഗ്ലണ്ട് അവരെ തോല്‍പ്പിച്ച് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കുമെന്നാണ് എന്റെ പ്രതീക്ഷ. കോലി അഹങ്കാരിയും, ഓവര്‍ റേറ്റ് ചെയ്യപ്പെട്ട കളിക്കാരനും ക്യാപ്റ്റനുമാണെന്ന് ഒരു യൂസര്‍ വിമര്‍ശിച്ചു.
അടുത്തിടെയായി കോലി വളരെ മോശമാണ്. ഫീല്‍ഡിലെയും ബാറ്റിങിലെയും അദ്ദേഹത്തിന്റ നിശബ്ധത ടീമിന്റെ മനോവീര്യത്തെയും ബാധിച്ചതായി ഒരു യൂസര്‍ കുറ്റപ്പെടുത്തി.

Story first published: Sunday, February 7, 2021, 16:44 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+