Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ ആ ഇന്നിങ്‌സ് ഫേവറിറ്റ്, മുംബൈയെ വീണ്ടും കപ്പടിപ്പിക്കുമെന്നു ബേബി എബി

ബേബി എബിയെന്ന പേരില്‍ ലോക ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിയ താരമാണ് സൗത്താഫ്രിക്കയുടെ യുവ ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസ്. സൗത്താഫ്രിക്കയുടെ തന്നെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് ശൈലിയുമായുള്ള അതിശയിപ്പിക്കുന്ന സാമ്യമാണ് താരത്തിനു ബേബി എബിയെന്ന വിളിപ്പേര് ലഭിക്കാന്‍ കാരണം. എബിഡിക്കു ശേഷം സൗത്താഫ്രിക്കയില്‍ നിന്നുള്ള അടുത്ത ബാറ്റിങ് ഹീറോയായി മാറാന്‍ തയ്യാറെടുക്കുകയാണ് ബ്രെവിസ്.

1

ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ സൗത്താഫ്രിക്കയ്ക്കായി 506 റണ്‍സ് വാരിക്കൂട്ടി റെക്കോര്‍ഡിട്ട ബ്രെവിസ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുകയും ചെയ്തിരുന്നു. ഈ പ്രകടനത്തിനു പിറകെ ഐപിഎല്‍ മെഗാ ലേലത്തില്‍ താരത്തെ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് മൂന്നു കോടി രൂപയ്ക്കു വാങ്ങുകയും ചെയ്തിരുന്നു. മുംബൈ ടീമിന്റെ ഭാഗമായതിനെക്കുറിച്ചും തന്റെ ആരാധനാപാത്രത്തെക്കുറിച്ചുമെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ് 18 കാരനായ ബ്രെവിസ്.

2

മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാവാന്‍ കഴിയുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ക്രിക്കറ്റ് സൗത്താഫ്രിക്ക ടി20 ചാലഞ്ചില്‍ ഞാന്‍ ടൈറ്റന്‍സ് ടീമിനായി കളിക്കുന്നതിനിടെയായിരുന്നു ലേലം. മല്‍സരത്തിന്റെ പകുതിയില്‍ വച്ചാണ് ലേലത്തില്‍ എന്റെ പേര് വിളിക്കപ്പെട്ടത്. എന്താണ് സംഭവിക്കുന്നതെന്നു ടിവിയില്‍ വന്നു നോക്കാന്‍ ക്വിന്റണ്‍ ഡികോക്ക് എന്നോടു പറഞ്ഞത് ഓര്‍മയുണ്ടെന്നും ഡെവാള്‍ഡ് ബ്രെവിസ് മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.

3

എന്റെ മാതാപിതാക്കളും വളരെയധികം ആവേശത്തിലായിരുന്നു. അവര്‍ ആവേശം കാരണം കരയാന്‍ തുടങ്ങിയിരുന്നു. കാരണം ഞങ്ങളുടെ കുടുംബം മുഴുവന്‍ ഐപിഎല്‍ കാണുന്നവരും മുംബൈ ഇന്ത്യന്‍സിന്റെ മല്‍സരങ്ങള്‍ കണ്ടിട്ടുള്ളവരുമാണ്. മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കുകയെന്നത് സ്വപ്‌നസാക്ഷാല്‍ക്കാരമാണ്. ഐപിഎല്ലില്‍ ഏറ്റവുമധികം തവണ ജേതാക്കളായിട്ടുള്ള മുംബൈ എന്നെ ടീമിലെടുത്തത് ഒരുപാട് ആത്മവിശ്വാസമാണ് നല്‍കിയത്. മുംബൈയുടെ ക്യാബിനറ്റിലേക്കു ഒരു കിരീടം കൂടി കൂട്ടിച്ചേര്‍ക്കാന്‍ ഇതു തന്നെ പ്രചോദിപ്പിക്കുന്നതായും ഡെവാഡ് ബ്രെവിസ് മനസ്സ് തുറന്നു.

4

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറോടുള്ള തന്റെ ആരാധനയെക്കുറിച്ചും ഡെവാള്‍സ് ബ്രെവിസ് വെളിപ്പെടുത്തി. സച്ചിന്റെ പ്രകടനം എനിക്കു എല്ലായ്‌പ്പോഴും പ്രചോദനമായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ നേടിയ ഏകദിന ഡബിള്‍ സെഞ്ച്വറിയാണ് എനിക്കു ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സ്. ഈ മല്‍സരം സഹോദരനോടൊപ്പം ഞാന്‍ കണ്ടത് ഇപ്പോഴും ഓര്‍മയുണ്ട്. അതിശയിപ്പിക്കുന്ന ഇന്നിങ്‌സായിരുന്നു അതെന്നും ബേബി എബി കൂട്ടിച്ചേര്‍ത്തു.

5

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥയായ പ്ലെയിങ് ഇറ്റ് മൈ വേ ഞാന്‍ വായിച്ചിട്ടുണ്ട്. ഇവയില്‍ നിന്നുള്ള ഒരുപാട് കാര്യങ്ങള്‍ സ്വന്തം ഗെയിമില്‍ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. സച്ചിനില്‍ നിന്നും ഞാന്‍ പഠിച്ച ഒരുപാഠം എല്ലായ്‌പ്പോഴും വിനയത്തോടെ പെരുമാറുകയെന്നതാണ്. കാരണം അഹങ്കാരം നിങ്ങളുടെ തകര്‍ച്ചയ്ക്കു വഴി വച്ചേക്കാമെന്നും ഡെവാള്‍ഡ് ബ്രെവിസ് പറഞ്ഞു.

6

മുംബൈ ഇന്ത്യന്‍സിന്റെ നിലവിലെ ക്യാപ്റ്റനായ രോഹിത് ശര്‍മയെയും സൗത്താഫ്രിക്കന്‍ യുവതാരം പ്രശംസിച്ചു. രോഹിത് ശര്‍മയോടൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ എനിക്കു ഇഷ്ടമാണ്. മനോഹരമായി ബാറ്റ് ചെയ്യുന്ന അദ്ദേഹം ബൗളര്‍മാരെ വളരെ നന്നായി കൈകാര്യം ചെയ്യുന്നയാളാണ്. വര്‍ഷങ്ങളായുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച നേരില്‍ക്കാനാനും എനിക്കു സാധിച്ചു.

7

ജോഫ്ര ആര്‍ച്ചറും ജസ്പ്രീത് ബുംറയും ഞങ്ങളുടെ ടീമിലായതില്‍ ഞാന്‍ നന്ദി പറയുകയാണ്. ബുംറയെ നേരിടുകയെന്നത് കടുപ്പമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ സെഞ്ചൂറിയനില്‍ വച്ച് ഇന്ത്യക്കെതിരേ അദ്ദേഹം ബൗള്‍ ചെയ്യുന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. മുംബൈ ടീമിന്റെ നെറ്റ്‌സില്‍ വച്ച് ബുംറയെ നേരിടുന്നത് അതിശയിപ്പിക്കുന്ന കാര്യമായിരിക്കുമെന്നും ബ്രെവിസ് വ്യക്തമാക്കി.

Story first published: Thursday, March 3, 2022, 15:30 [IST]
Other articles published on Mar 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+