IPL 2021: അവന്‍ ഞങ്ങളുടെ പൊള്ളാര്‍ഡ്! ചില സാമ്യതകള്‍- യുവതാരത്തെ പുകഴ്ത്തി പഞ്ചാബ് കോച്ച് കുംബ്ലെ
പുതുതായി ടീമിലെത്തിയ യുവ ബാറ്റ്‌സ്മാന്‍ ഷാരൂഖ് ഖാനെ പ്രശംസ കൊണ്ട് മൂടുകയാണ് പഞ്ചാബ് കിങ്‌സിന്റെ മുഖ്യ കോച്ചും മുന്‍ സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെ. മുംബൈ ഇന്ത്യന്‍സിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡുമായാണ് ഷാരൂഖിനെ അദ്ദേഹം താരതമ്യം ചെയ്യുന്നത്. നേരത്തേ പൊള്ളാര്‍ഡിനെതിരേ നെറ്റ്‌സില്‍ ബൗള്‍ ചെയ്തതിന്റെ അനുഭവത്തിലാണ് താന്‍ ഇതു പറയുന്നതെന്നും കുംബ്ലെ വ്യക്തമാക്കി.

ഷാരൂഖിന്റെ ബാറ്റിങ് കാണുമ്പോള്‍ എനിക്കു പൊള്ളാര്‍ഡിനെപ്പോലെയാണ് തോന്നിയത്. ബാറ്റിങ് ശൈലിയില്‍ കുറച്ചു സാമ്യം തോന്നുന്നുണ്ട്. ഞാന്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ നെറ്റ്‌സില്‍ വളരെ ഏറെ അപകടകാരിയായിരുന്നു പൊള്ളാര്‍ഡ്. നെറ്റ്‌സില്‍ ഇടയ്ക്കു ഞാന്‍ അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യാറുമുണ്ടായിരുന്നു. സ്‌ട്രെയറ്റായി ഷോട്ട് കളിക്കരുതെന്നായിരുന്നു അന്നു ഞാന്‍ പൊള്ളാര്‍ഡിനോടു പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇവിടെ പഞ്ചാബില്‍ ഞാന്‍ ബൗള്‍ ചെയ്യാനൊന്നും ശ്രമിക്കാറില്ല. കൂടുതല്‍ പ്രായമാവുകയും ചെയ്തു. ബൗളിങ് ഇപ്പോള്‍ ശരീരത്തിനു താങ്ങാന്‍ കഴിയുന്ന കാര്യം സംശയവുമാണ്. അതുകൊണ്ടു തന്നെ ഷാരൂഖിനെതിരേ ഉറപ്പായും ബൗള്‍ ചെയ്യാന്‍ പോവുന്നില്ലെന്നും കുംബ്ലെ വിശദമാക്കി.

ഇത്തവണത്തെ ലേലത്തിലാണ് തമിഴ്‌നാട്ടുകാരന്‍ കൂടിയായ ഷാരൂഖിനെ പഞ്ചാബ് ലേലത്തില്‍ സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന അദ്ദേഹത്തിനായി പല ഫ്രാഞ്ചൈസികളും രംഗത്തുണ്ടായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരുമായി ഇഞ്ചോടിഞ്ച് പൊരുതിയാണ് ലേലത്തില്‍ 5.25 കോടി രൂപയ്ക്കു ഷാരൂഖിനെ പഞ്ചാബ് കൈക്കലാക്കിയത്. തനിക്കു വേണ്ടി ലേലത്തില്‍ ഇത്രയും ഡിമാന്റുണ്ടായത് ആശ്ചര്യപ്പെടുത്തിയതായി ഷാരൂഖ് പ്രതികരിക്കുകയും ചെയ്തിരുന്നു.
തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ അവസാന സീസണില്‍ നടത്തിയ മികച്ച പ്രകടനവും ഷാരൂഖിന്റെ താരമൂല്യം ഉയരാന്‍ സഹായിച്ചിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ പല സീസണുകളിലായി 31 മല്‍സരങ്ങളില്‍ നിന്നും 131.39 സ്‌ട്രൈക്ക് റേറ്റോടെ 293 റണ്‍സ് ഷാരൂഖ് നേടിയിട്ടുണ്ട്. ഇത്രയും വലിയ കളിക്കാരുള്‍പ്പെട്ട പഞ്ചാബ് ടീമിന്റെ ഭാഗമായത് അവിസ്മരണീയ അനുഭവമാണെന്നായിരുന്നു ഷാരൂഖ് പറഞ്ഞത്. ടീമിലെ എല്ലാവരുമായും ഒരുപാട് ആശയവിനിമയം നടത്തി. പല കാര്യങ്ങളും ഇതിലൂടെ പഠിക്കാനും സാധിച്ചുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.
ഈ മാസം 12ന് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് പുതിയ സീസണിലെ ഐപിഎല്ലില്‍ പഞ്ചാബിന്റെ ആദ്യത്തെ മല്‍സരം. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മല്‍സരം. കഴിഞ്ഞ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായ ഇരുടീമുകളും ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications