Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇഷാന്ത് ധീരയോദ്ധാവ്, വാഴ്ത്തപ്പെടാത്ത ചാപ്യന്‍- വാനോളം പുകഴ്ത്തി കൈഫ്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ 300 വിക്കറ്റുകളെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയെ പ്രശംസിച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. വാഴ്ത്തപ്പെടാത്ത ചാംപ്യനെന്നാണ് കൈഫ് ഇഷാന്തിനെ വിശേഷിപ്പിച്ചത്. ടെസ്റ്റില്‍ ഇന്ത്യക്കായി 300 വിക്കറ്റുകള്‍ തികച്ച മൂന്നാമത്തെ മാത്രം പേസറാണ് ഇഷാന്ത്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്, മറ്റൊരു ഇതിഹാസമായ സഹീര്‍ ഖാന്‍ എന്നിവര്‍ മാത്രമേ നേരത്തേ 300 വിക്കറ്റ് ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളൂ.

1

ഇഷാന്ത് ഒരിക്കും കീഴടങ്ങാന്‍ മനസ്സിലാത്തയാളാണ്, ഒരിക്കലും അദ്ദേഹം പരാതിയും പറയാറില്ല. അദ്ദേഹത്തിന്റെ പോരാട്ടവീര്യം ഒരിക്കലും കുറയാറുമില്ല. ഇഷാന്ത് ശര്‍മ ഇന്ത്യയുടെ വാഴ്ത്തപ്പെടാത്ത ചാംപ്യനാണെന്നു കൈഫ് പുകഴ്ത്തി. ദയവു ചെയ്ത് എല്ലാവരും എഴുന്നേറ്റ് നിന്ന് അദ്ദേഹത്തിന്റെ 300 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടത്തെ അഭിനന്ദിക്കണം. രാജ്യം ഈ യോദ്ധാവിനെ അംഗീകരിക്കുകയും അഭിവാദ്യം ചെയ്യുകയും വേണമെന്നും കൈഫ് ട്വിറ്ററില്‍ കുറിച്ചു.

2

ടെസ്റ്റില്‍ 300 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടിയ ഇന്ത്യയുടെ ആറാമത്തെ ബൗളര്‍ കൂടിയാണ് ഇഷാന്ത്. കപില്‍, സഹീര്‍ എന്നിവരെക്കൂടാതെ ഈ ക്ലബ്ബിലുള്ള മറ്റുള്ള മൂന്നു പേരും സ്പിന്നര്‍മാരാണ്. അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, ആര്‍ അശ്വിന്‍ എന്നിവരാണ് ഈ മൂന്നു പേര്‍. ഇവരില്‍ കുംബ്ലെയാണ് മറ്റുള്ളവരെ നിഷ്പ്രഭരാക്കി ബഹുദൂരം മുന്നിട്ടുനില്‍ക്കുന്നത്. 619 വിക്കറ്റുകള്‍ ടെസ്റ്റില്‍ മാത്രം കുംബ്ലെയുടെ അക്കൗണ്ടിലുണ്ട്. കപില്‍ (434), ഹര്‍ഭജന്‍ സിങ് (417) എന്നിവര്‍ 400 വിക്കറ്റ് ക്ലബ്ബിലുണ്ടെങ്കില്‍ അശ്വിന്‍ (382), സഹീര്‍ (311) എന്നിവരാണ് ഇഷാന്തിനൊപ്പം 300 വിക്കറ്റ് ക്ലബ്ബിലുള്ളത്. ഇവരില്‍ സഹീറിന്റെ റെക്കോര്‍ഡ് ഇഷാന്ത് വൈകാതെ തിരുത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുകയാണ്. 420 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലാംദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 39 റണ്‍സെടുത്തിണ്ട്. രോഹിത് ശര്‍മയാണ് പുറത്തായത്. ഒമ്പത് വിക്കറ്റുകളും ഒരു ദിവസവും ബാക്കിനില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ 381 റണ്‍സ് കൂടി വേണം. നേരത്തേ ഇംഗ്ലണ്ടിന്റെ ഒന്നാമന്നിങ്‌സ് സ്‌കോറായ 578 റണ്‍സിനു മറുപടിയില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 377 റണ്‍സിന് പുറത്തായിരുന്നു. 241 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡ് നേടാന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു.

Story first published: Monday, February 8, 2021, 18:24 [IST]
Other articles published on Feb 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+