Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമില്‍ ഇനി അവന്റെ ഭാവി എന്താവുമെന്നറിയില്ല! ഒന്നേ ചെയ്യാനുള്ളൂവെന്ന് ഗവാസ്‌കര്‍

1

ഇന്ത്യയുടെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന്റെ ഭാവിയുടെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സൗത്താഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഭുവി അവസാനമായി കളിച്ചത്. പേസ് ബൗളിങിനെ തുണയ്ക്കുന്ന പിച്ചായിരുന്നിട്ടും അദ്ദേഹം ദയനീയ പരാജയമായിരുന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും ഒരു വിക്കറ്റ് പോലും നേടാന്‍ കഴിയാതിരുന്ന ഭുവിയെ അവസാന കളിയില്‍ പുറത്തിരുത്തുകയും ചെയ്തിരുന്നു.

ഒരു കാലത്തു ഇന്ത്യയുടെ ഏറ്റവും മികച്ച സ്വിങ് ബൗളറായിരുന്ന അദ്ദേഹത്തിനു ഇപ്പോള്‍ ഗ്രൗണ്ടില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. വളരെ അനായാസമാണ് എതിര്‍ ടീം ബാറ്റര്‍മാര്‍ ഭുവിയെ കൈകാര്യം ചെയ്യുന്നത്.

1

ഭുവേശ്വര്‍ കുമാറിന് ഇനി എന്തു തരത്തിലുള്ള ഭാവിയാണ് ഉണ്ടാവുകയെന്നതില്‍ എനിക്കുറപ്പില്ല. പഴയ വേഗതയും കൃത്യതയുമെല്ലാം അദ്ദേഹത്തിനു ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. ന്യൂബോള്‍ കൊണ്ട് പന്ത് നന്നായി സ്വിങ് ചെയ്യിച്ചിരുന്ന ഭുവിക്കു ഡെത്ത് ഓവറുകളിലും നേരത്തേ നന്നായി പന്തെറിയാനായിരുന്നു. എന്നാല്‍ ഈ കഴിവെല്ലാം ഇപ്പോള്‍ അദ്ദേഹത്തില്‍ കാണാനേയില്ല. ഭുവി ഒരു ചെറിയ ബ്രേക്കെടുത്ത ശേഷം ബൗളിങിലെ അടിസ്ഥാനപരമായ കാര്യങങ്ങളിലേക്കു തിരിച്ചുപോവുന്നതാണ് നല്ലതെന്നു തനിക്കു തോന്നുന്നതായും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

2

ഭുവനേശ്വര്‍ കുമാറിനു പകരം ദീപക് ചാഹറിലേക്കു ഇന്ത്യ ഇനി കൂടുതല്‍ ശ്രദ്ധിക്കാനുള്ള സമയമെത്തിയതായി എനിക്കു തോന്നുന്നു. യുവതാരമാണ്, ഭുവിയെപ്പോലെ തന്നെ ബൗള്‍ ചെയ്യുന്നയാളാണ്. ഇരുവശങ്ങളിലേക്കു പന്ത് സ്വിങ് ചെയ്യിക്കാന്‍ ചാഹറിനു കഴിയും, കൂടാതെ വാലറ്റത്തു ബാറ്റിങിലും ടീമിനു വേണ്ടി നല്ല സംഭാവന ചെയ്യാന്‍ കഴിയുമെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

2

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് അദ്ഭുതകരമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളയാളാണ് ഭുവേേനശ്വര്‍ കുമാര്‍. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ദേശീയ ടീമിനു വേണ്ടി മാത്രമല്ല ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിക്കു വേണ്ടിയും ഒരുപാട് റണ്‍സാണ് ഭുവി വഴങ്ങിയത്. ഇന്നിങ്‌സിന്റെ തുടക്കത്തിലായിരുന്നില്ല, മറിച്ച് അവസാന ഓവറുകളിലാണ് അദ്ദേഹം കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തിട്ടുള്ളത്.

4

മുമ്പ് ഡെത്ത് ഓവറുകളില്‍ തകര്‍പ്പന്‍ യോര്‍ക്കറുകളും സ്ലോ ബോളുകളെല്ലാമെറിഞ്ഞ് റണ്ണൊഴുക്ക് തടഞ്ഞിരുന്നയാളായിരുന്നു ഭുവനേശ്വര്‍. പക്ഷെ ഇപ്പോള്‍ അവയൊന്നും ഫലം കാണുന്നില്ല. ഇതു സംഭവിക്കാവുന്ന കാര്യമാണ്, കാരണം എതിര്‍ ടീം എല്ലായ്‌പ്പോഴും നിങ്ങളെ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഭുവിക്കു പകരം മറ്റൊരാളിലേക്കു ഇന്ത്യ നോക്കേണ്ട സമയമെത്തിയിരിക്കുകയാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

5

സൗത്താഫ്രിക്കന്‍ പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്നു വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണ്. ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ഇവരില്‍ ചാഹര്‍, ശര്‍ദ്ദുല്‍, സിറാജ് എന്നിവര്‍ പ്ലെയിങ് ഇലവിലെത്താനാണ് സാധ്യത.

6

ഏകദിന ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ ഭുവി ഉള്‍പ്പെട്ടിട്ടുണ്ട്. ഒരുപക്ഷെ ദേശീയ ടീമിനോടൊപ്പം അദ്ദേഹത്തിന്റെ അവസാനത്തെ പരമ്പരയായിരിക്കും ഇത്. ഈ പരമ്പരയിലും ഫ്‌ളോപ്പായാല്‍ ഭുവിക്കു പിന്നീട് ദേശീയ ടീമിലേക്കു ഒരു തിരിച്ചുവരവ് ഉണ്ടായേക്കില്ല. എന്നാല്‍ ടി20 പരമ്പരയില്‍ ഭുവിക്കു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്നും കണ്ടുതന്നെ അറിയണം.ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് സംഘത്തിലെ പേസര്‍മാര്‍.

Story first published: Monday, January 31, 2022, 20:10 [IST]
Other articles published on Jan 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+