
വളരെ കൂള്‍ ക്യാപ്റ്റനായിട്ടാണ് രോഹിത് ശര്‍മ കണക്കാക്കപ്പെടുന്നത്. പക്ഷെ അടുത്തിടെയായി അദ്ദേഹത്തെ ഫീല്‍ഡില്‍ രോഷാകുലനായി നമ്മള്‍ കണ്ടിരുന്നു. സഹതാരങ്ങളോടുള്ള ദേഷ്യം പരസ്യമായി പ്രകടിപ്പിക്കാതിരിക്കാന്‍ രോഹിത് പഠിക്കണം. ആരെങ്കിലും ഗ്രൗണ്ടില്‍ തെറ്റ് ചെയ്താല്‍ അതു ശാന്തമായി അവരെ മനസ്സിലാക്കിക്കൊടുക്കാാണ് രോഹിത് ശ്രമിക്കേണ്ടതെന്നും രാജ്കുമാര്‍ ശര്‍മ ഉപദേശിച്ചു.

മുമ്പൊരിക്കലും ഇന്ത്യന്‍ ടീമിനെയോ, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെയോ നയിക്കുമ്പോള്‍ രോഹിത് ശര്‍മയെ ഗ്രൗണ്ടില്‍ ദേഷ്യത്തോടെ ആരാധകര്‍ കണ്ടിരുന്നില്ല. പക്ഷെ ദേശീയ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷം അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും മാറ്റം വന്നുവോയെന്നു ആരാധകര്‍ സംശയിക്കുന്നുണ്ട്. വിന്‍ഡീസിനെതിരായ പരമ്പരയിലെ ചില പെരുമാറ്റങ്ങളാണ് ഇതിനു കാരണം.
രണ്ടാം ടി20യില്‍ ഭുവനേശ്വര്‍ കുമാര്‍ സ്വന്തം ബൗളിങില്‍ ക്യാച്ച് കൈവിട്ടപ്പോള്‍ രോഹിത് വളരെ ക്ഷുഭിതനായി കാണപ്പെട്ടിരുന്നു. പിന്നീട് മൂന്നാം ടി20യില്‍ തന്റെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ഇഷാന്‍ കിഷന്‍ മികച്ചൊരു റണ്ണൗട്ട് അവസരം പാഴാക്കിയപ്പോഴും അദ്ദേഹം രോഷവും നിരാശയും പ്രകടിപ്പിച്ചിരുന്നു.

രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ സന്തോഷമുണ്ടെന്നു രാജ്കുമാര്‍ ശര്‍മ പറയുന്നു. നേരത്തേ എംഎസ് ധോണി ടീമിലുണ്ടായിരുന്നപ്പോള്‍, വിരാട് ടീമിനെ നയിക്കുകയും ചെയ്തിരുന്നപ്പോഴും നമ്മള്‍ ഇതു കണ്ടതാണ്. അന്നു ഡെത്ത് ഓവറുകളില്‍ ഡീപ്പിലായിരുന്നു വിരാട് ഫീല്‍ഡ് ചെയ്തിരുന്നത്. അപ്പോള്‍ ധോണിയാണ് പലപ്പോഴും ടീമിനെ നിയന്ത്രിക്കുകയും വേണ്ട ഉപദേശങ്ങള്‍ നല്‍കിയിരുന്നതെന്നും രാജ്കുമാര്‍ ശര്‍മ നിരീക്ഷിച്ചു.

അതേസമയം, ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള തുടക്കം രോഹിത് ശര്‍മ ഗംഭീരമാക്കിയിരിക്കുകയാണ്. ഇതുവരെ മൂന്നു പരമ്പരകളിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. ഇവയിലെല്ലാം എതിരാളികളെ ഇന്ത്യ തൂത്തുവാരുകയും ചെയ്തു. കഴിഞ്ഞ നവംബറിലാണ് ടി20 ലോകകപ്പിനു ശേഷം രോഹിത്തിനു കീഴില്‍ ഇന്ത്യ ആദ്യ ടി20 പരമ്പര കളിച്ചത്. കരുത്തരായ ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു.

അതിനു ശേഷം സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലായിരുന്നു രോഹിത് ഇന്ത്യയെ നയിക്കേണ്ടിയിരുന്നത്. പക്ഷെ പരിക്കു കാരണം അദ്ദേഹത്തിനു ഈ പരമ്പര നഷ്ടമായി. വെസ്റ്റ് ഇന്‍ഡീസിനെതിരായ തൊട്ടുമുമ്പത്തെ പരമ്പരയില്‍ രോഹിത് ടീമില്‍ തിരിച്ചെത്തുകയായിരുന്നു. ആദ്യം ഏകദിന പരമ്പരയും പിന്നാലെ ടി20 പരമ്പരയും ഹിറ്റ്മാനു കീഴില്‍ ഇന്ത്യ 3-0നു തൂത്തുവാരുകയായിരുന്നു.

വിന്‍ഡീസിനെ ഏകദിനത്തില്‍ തൂത്തുവാരിയ ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡും അദ്ദേഹം തന്റെ പേരിലാക്കിയിരുന്നു. മാത്രമല്ല ടി20 പരമ്പരയിലെ സമ്പൂര്‍ണ വിജയത്തിനു ശേഷം ഇന്ത്യ ടി20യിലെ നമ്പര്‍ വണ്‍ ടീമായി മാറുകയും ചെയ്തിരുന്നു.
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യ അടുത്തതായി കളിക്കുന്നത്. ഈയാഴ്ചയാണ് മൂന്നു മല്‍സരങ്ങളും നടക്കുന്നത്. അതിനു ശേഷം രണ്ടു ടെസ്റ്റുകളുമുണ്ട്. രോഹിത് സ്ഥിരം ടെസ്റ്റ് നായകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്.

ഇന്ത്യയുടെ ടി20 ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.


Click it and Unblock the Notifications











