For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിന്റെ ഏറ്റവും വലിയ ഗുണമെന്ത്? തുറന്നു പറഞ്ഞ് ശിഖര്‍ ധവാന്‍

മൂന്നു ഫോര്‍മാറ്റുകളിലും സ്ഥിരം നായകനാണ് ധവാന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ഫുള്‍ടൈം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ച് തികഞ്ഞ മതിപ്പാണ് ദീര്‍ഘകാലമായുള്ള ഓപ്പണിങ് പങ്കാളിയും അടുത്ത സുഹൃത്തുമായ ശിഖര്‍ ധവാനുള്ളത്. നിലവില്‍ ഏകദിനത്തില്‍ മാത്രമേ ദേശീയ ടീമില്‍ ഇടമുള്ളൂവെങ്കിലും ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ടി20 ലോകകപ്പിലും ടീമിലെത്താമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.

രോഹിത് സ്ഥിരം നായകനായ ശേഷം ഗംഭീര പ്രകടനമാണ് ഇന്ത്യന്‍ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. കളിച്ച എല്ലാ പരമ്പരകളും ഹിറ്റ്മാന് കീഴില്‍ ടീം തൂത്തുവാരിയിരുന്നു. ഇനി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ ആറാം കിരീടത്തിലേക്കു നയിക്കാനൊരുങ്ങുകയാണ് അദ്ദേഹം.

1

രോഹിത് ശര്‍മ വളരെ അമൂല്യമായ താരമാണ്. വളരെ സന്തോഷവാനായിരിക്കുന്ന, ശാന്തനും സ്മാര്‍ട്ടുമായ എല്ലായ്‌പ്പോഴും നമുക്ക് സമീപിക്കാവുന്നയാളാണ് അദ്ദേഹം. എപ്പോഴും സമീപിക്കാന്‍ കഴിയുന്നുവെന്നതാണ് രോഹിത്തിന്റെ ഏറ്റവും മികച്ച ഗുണമായി തോന്നിയത്. ഗെയിമനെ വളരെ നന്നായി വായിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നു. ഇപ്പോള്‍ രോഹിത് ക്യാപ്റ്റനായിരിക്കാം.

2

പക്ഷെ അദ്ദേഹത്തെ അറിയുന്നവര്‍ക്കു ഇപ്പോഴും പഴയ രോഹിത്ത് തന്നെയാണ്. വളരെയധികം സഹായിക്കുന്ന മനസ്സാണ് അദ്ദേഹത്തിന്റേത്. ഇതാണ് രോഹിത്തിന്റെ മറ്റൊരു വലിയ ഗുണം. ഒരു ബുദ്ധിമുട്ടേറിയ കാര്യമാണ് നിങ്ങളോടു പറയാനുള്ളതെങ്കിലും അത് അങ്ങനെ തോന്നാത്ത തരത്തില്‍ നിങ്ങളോടു അദ്ദേഹം പറയുമെന്നും ശിഖര്‍ ധവാന്‍ വിശദമാക്കി.

3

കഴിഞ്ഞ നവംബറില്‍ ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ആദ്യമായി കൡച്ചത്. മൂന്നു മല്‍സരങ്ങലുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു. പിന്നീട് പരിക്കു കാരണം സൗത്താഫ്രിക്കന്‍ പര്യടനം പരിക്കു കാരണം രോഹിത്തിനു നഷ്ടമായി. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പകളും ഇന്ത്യ തൂത്തുവാരി.
പിന്നാലെ ശ്രീലങ്ക ഇന്ത്യയിലേക്കു വന്നു. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ അതിനു ശേഷമുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും സമ്പൂര്‍ണ വിജയം നേടി. രോഹിത്തിനു കീഴില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര കൂടിയായിരുന്നു ഇത്.

4

ഐപിഎല്ലിന്റെ പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടിയാണ് ശിഖര്‍ ധവാന്‍ കളിക്കുന്നത്. മുന്‍ സീസണുകളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു അദ്ദേഹം. പക്ഷെ സീസണിനു ശേഷം ഒഴിവാക്കപ്പെട്ട ധവാനെ മെഗാ ലേലത്തില്‍ പഞ്ചാബ് 8.25 കോടിക്കു സ്വന്തമാക്കുകയായിരുന്നു.
പഞ്ചാബ് ടീമിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഞാനിപ്പോള്‍ പഞ്ചാബി ബോയ് ആണ്. ഡല്‍ഹി പോലെ തന്നെ പഞ്ചാബും എനിക്കു വീട് പോലെയാണ്. കുട്ടിക്കാലം മുതല്‍ പഞ്ചാബി പാട്ടുകള്‍ എനിക്ക് വലിയ ഇഷ്ടമാണ്. പഞ്ചാബി കുടുംബത്തില്‍ നിന്നുള്ളതിനാല്‍ തന്നെ ഞാന്‍ പഞ്ചാബി ഭാഷയില്‍ സംസാരിക്കുകയും ചെയ്യുമെന്നും ധവാന്‍ വ്യക്തമാക്കി.

5

ആരാധകരുമായുള്ള ബന്ധം ഇതിനകം തന്നെയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അതേസമയം, തന്നെ എനിക്കും ടീമിനും ഐപിഎല്ലില്‍ തങ്ങളുടെ മികവ് തളിയിക്കുാനുള്ള നല്ലൊരു അവസരം കൂടിയാണിത്. വളരെ സന്തുലിതമായ ടീമാണ് ഞങ്ങളുടേത്. അതുകൊണ്ടു തന്നെ മികച്ചൊരു ഐപിഎല്‍ സീസണായിരിക്കും ഇതെന്നു പ്രതീക്ഷിക്കുന്നതായും ശിഖര്‍ ധവാന്‍ കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് അദ്ദേഹത്തെ അവസാനമായി ദേശീയ ടീമിനോടൊപ്പം കണ്ടത്. കൊവിഡ് പിടിപെട്ടതു കാരണം മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു കളികളിലും പുറത്തിരുന്ന ധവാന്‍ അവസാന മല്‍സരത്തിലാണ് ടീമില്‍ തിരിച്ചെത്തിയത്.

Story first published: Saturday, March 19, 2022, 23:03 [IST]
Other articles published on Mar 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+