അവനേക്കാള്‍ മിടുക്കനില്ല, ടീമിലെ കംപ്ലീറ്റ് അത്‌ലറ്റിനെക്കുറിച്ച് കോച്ച്- ജഡ്ഡുവും കോലിയുമല്ല!

ഇന്ത്യയുടെ യുവ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും കംപ്ലീറ്റായ അത്‌ലറ്റെന്നാണ് ഗില്ലിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. താരത്തിന്റെ കണ്ണുകളും കൈകളും തമ്മിലുള്ള ഏകോപനം വിസ്മയിപ്പിക്കുന്നതാണെന്നും ശ്രീധര്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഗില്‍. ഈ മാസം 18ന് ന്യൂസിലാന്‍ഡിനെതിരേ നടക്കാനിക്കുന്ന ഫൈനലിനായി ഇന്ത്യന്‍ സംഘം ഇന്നു ഇംഗ്ലണ്ടിലേക്കു യാത്ര തിരിക്കും. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനു ശേഷം ഇംഗ്ലണ്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യക്കുണ്ട്.

ഗില്‍ മിടുക്കനായ ഫീല്‍ഡര്‍
ഗില്ലിനെപ്പോലെ എല്ലാം തികഞ്ഞ ഒരു അത്‌ലറ്റിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അവന്‍ മെലിഞ്ഞിട്ടാണ്, ഉയരമുണ്ട്, അതിവേഗം ഓടാന്‍ കഴിയും കൂടാതെ കണ്ണുകളും കൈയും തമ്മില്‍ മികച്ച ഏകോപനവുമുണ്ടെന്നു ശ്രീധര്‍ നിരീക്ഷിച്ചു.
സാധാരണയായി പുതിയൊരു താരം ടീമിലേക്കു വരുമ്പോള്‍ അയാളുടെ കരുത്തും വീക്ക്‌നെസുമെല്ലാം ഞങ്ങള്‍ക്കു അറിയാന്‍ സാധിക്കും. കാരണം ഐപിഎല്ലിലോ, ഇന്ത്യന്‍ എ ടീമിനൊപ്പമോ ഈ താരത്തിന്റെ പ്രകടനം കണ്ടിട്ടുണ്ടാവും. ഈ കളിക്കാരന്റെ മനോഭാവം ദേശീയ ടീമുമായി ഒത്തുചേര്‍ന്നു പോവുന്ന തരത്തിലേക്കു മാറ്റിയെടുക്കുക എന്നതാണ് ഫീല്‍ഡിങ് കോച്ചെന്ന നിലയില്‍ എന്റെ ചുമതല. ഇയാളുടെ കൈകളും കണ്ണും തമ്മിലുള്ള ഏകോപനം, റിഫ്‌ളക്‌സുകള്‍, ബോളിലേക്കുള്ള വേഗം, അകലെ നിന്നും ത്രോ ചെയ്യാനുള്ള കഴിവ് തുടങ്ങിയവെല്ലാം തങ്ങള്‍ നിരീക്ഷിക്കുമെന്നും ശ്രീധര്‍ വിശദമാക്കി.

ഗില്ലിന്റെ ഫീല്‍ഡിങ് പൊസിഷന്‍
ഇന്ത്യക്കു വേണ്ടി ടെസ്റ്റ് മല്‍സങ്ങളില്‍ ക്ലോസ് ഫീല്‍ഡറുടെ റോളിലാണ് ഗില്ലിനെ കാണാറുള്ളത്. സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്യുമ്പോള്‍ സില്ലി പോയിന്റില്‍ താരം സ്ഥിരമായി ഫീല്‍ഡ് ചെയ്യാറുണ്ട്. ബാറ്റ്‌സ്മാന്റെ തൊട്ടടുത്ത് തന്നെ ആയതിനാല്‍ ഫീല്‍ഡ് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടേറിയ പൊസിഷനുകളിലൊന്ന് കൂടിയാണിത്. ഗില്ലിന്റെ മെയ്‌വഴക്കവും റിഫ്‌ളക്‌സുകളുമെല്ലാമാണ് ഈ സ്ഥാനം നല്‍കാന്‍ ടീം മാനേജ്‌മെന്റിനു ധൈര്യം നല്‍കുന്നത്.
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലൂടെയായിരുന്നു ഗില്ലിന്റെ അരങ്ങേറ്റം. കന്നി പരമ്പരയില്‍ തന്നെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ടെസ്റ്റ് ടീമില്‍ 21കാരന്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു.

ഗില്ലിന്റെ വീക്ക്‌നെസ്
ബാറ്റിങിനിടെ ഗില്ലിന്റെ ചെറിയൊരു വീക്ക്‌നെസിനെക്കുറിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഓഫ് സ്റ്റംപിന് പുറത്ത് ബൗള്‍ ചെയ്ത്, ശരീരത്തില്‍ നിന്നും അകന്ന് ഷോട്ട് കളിക്കാന്‍ ഗില്ലിനെ പ്രേരിപ്പിക്കുകയാണ് ബൗളര്‍മാര്‍ ചെയ്യേണ്ടത്. ന്യൂബൗളര്‍മാര്‍ നിരന്തരം ഇവിടെ തന്നെ ബൗള്‍ ചെയ്യണം. താരത്തിന്റെ ചെറിയൊരു വീക്ക്‌നെസായി എനിക്കു തോന്നിയിട്ടുള്ളത് ഇതു മാത്രമാണ്. നേരത്തേ ഇത്തരം ബോളുകളില്‍ ഗില്‍ റണ്‍സ് നേടിയിട്ടുണ്ടെങ്കിലും വിക്കറ്റെടുക്കാനും ഇതാണ് എളുപ്പമുള്ള വഴിയെന്നും ഹോഗ് വിശദമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications