ജിമ്മിയോളം കഴിവ് തനിക്കില്ല!, അദ്ദേഹം ബൗളിങിലെ സച്ചിന്‍- ആന്‍ഡേഴ്‌സനെ വാഴ്ത്തി മഗ്രാത്ത്

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട ഇംഗ്ലണ്ടിന്റെ പേസ് വിസ്മയം ജെയിംസ് ആന്‍ഡേഴ്‌ന് അഭിനനപ്രവാഹം. പാകിസ്താനെതിരേ സമനിലയില്‍ കലാശിച്ച മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ അഞ്ചാം ദിനമായിരുന്നു ആന്‍ഡേഴ്‌സന്‍ തന്റെ 600ാമത്തെ ഇരയെ കണ്ടെത്തിയത്. പാക് നായകന്‍ അസ്ഹര്‍ അലിയുടേതായിരുന്നു ആന്‍ഡേഴ്‌സന്റെ 600ാം വിക്കറ്റ്. ടെസ്റ്റില്‍ 600 വിക്കറ്റുകള്‍ തികച്ച ആദ്യത്തെ ഫാസ്റ്റ് ബൗളറായും ഇതോടെ അദ്ദേഹം മാറിയിരുന്നു.
നേരത്തേ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ ഓള്‍ടൈം റെക്കോര്‍ഡ് തകര്‍ത്തായിരുന്നു ആന്‍ഡേഴ്‌സന്റെ കുതിപ്പ്. ഇപ്പോള്‍ 600 വിക്കറ്റ് ക്ലബ്ബില്‍ അംഗമായതോടെ ഇംഗ്ലീഷ് പേസറെ വാനോളം പുകഴ്ത്തുകയാണ് ഓസീസ് ഇതിഹാസം. സച്ചിന്‍ ടെണ്ടുല്‍ക്കറോയാണ് ആന്‍ഡേഴ്‌സനെ മഗ്രാത്ത് താരതമ്യം ചെയ്തത്.

ജിമ്മിയോളം കഴിവ് തനിക്കില്ല
ജിമ്മിയോളം കളിവ് തനിക്കില്ലെന്നു മഗ്രാത്ത് ബിബിസിയോടു പറഞ്ഞു. ഇരുവശങ്ങളിലേക്കും തികഞ്ഞ നിയന്ത്രണത്തോടെ അദ്ദേഹം പന്ത് സ്വിങ് ചെയ്യുമ്പോള്‍ അതിനേക്കാള്‍ നന്നായി ഇതിനു കഴിയുന്ന മറ്റൊരാളില്ലെന്നും ഓസീസ് ഇതിഹാസം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുമായാണ് ആന്‍ഡേഴ്‌സനെ മഗ്രാത്ത് താരതമ്യം ചെയ്തത്. ലോക ഫുട്‌ബോളിലെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് സ്വപ്‌നം കാണാന്‍ കഴിയുന്നതിലുമപ്പുറമാണ് ആന്‍ഡേഴ്‌സന്‍ എത്തിനില്‍ക്കുന്നതെന്നും മഗ്രാത്ത് പറഞ്ഞു.

സച്ചിന്റെ റെക്കോര്‍ഡ് പോലെ
ബാറ്റിങില്‍ മറ്റൊരു താരത്തിനും ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത തരത്തില്‍ ഒരു റണ്‍ മതില്‍ സച്ചിന്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം കളിച്ച മല്‍സരങ്ങളുടെയും നേടിയ റണ്‍സിന്റെയും റെക്കോര്‍ഡ് ഒരാള്‍ക്കും മറികടക്കാന്‍ കഴിയില്ല. ബൗളിങില്‍ അത്തരമൊരു അപൂര്‍വ്വ റെക്കോര്‍ഡാണ് ജിമ്മി കുറിച്ചിരിക്കുന്നതെന്നും മഗ്രാത്ത് അഭിപ്രായപ്പെട്ടു.
നേരത്തേ 563 വിക്കറ്റുകളുമായി മഗ്രാത്തായിരുന്നു ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഫാസ്റ്റ് ബൗളര്‍. 2018ല്‍ ഈ റെക്കോര്‍ഡ് ആന്‍ഡേഴ്‌സന്‍ പഴങ്കഥയാക്കുകയായിരുന്നു.

ആന്‍ഡേഴ്‌സന്റെ അരങ്ങേറ്റം
2003ല്‍ സിംബാബ്വെയ്ക്കെതിരേയയായിരുന്ന 38കാരനായ ആന്‍ഡേഴ്‌സന്റെ ടെസ്റ്റ് അരങ്ങേറ്റം. 156 ടെസ്റ്റുകളലില്‍ നിന്നാണ് അദദ്ദേഹം 600 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്.
സിംബാബ്‌വെ താരം മാര്‍ക് വെര്‍മ്യുലനെ പുറത്താക്കിയാണ് പേസര്‍ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ആന്‍ഡേഴ്‌സന്റെ 50ാമത്തെ ഇര ഇന്ത്യയുടെ മുന്‍ ഇതിഹാസ താരം എംഎസ് ധോണിയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്വിസ് കാലിസിനെ പുറത്താക്കി വിക്കറ്റ് കൊയ്ത്തില്‍ സെഞ്ച്വറി തികച്ച ആന്‍ഡേഴ്‌സന്റെ 500ാമത്തെ വിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് താരം ക്രെയ്ഗ് ബ്രാത്വെയ്റ്റിന്റേതായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications