IND vs AUS: പന്ത് ഇന്ത്യന്‍ ഗില്‍ക്രിസ്റ്റ് തന്നെ! സാക്ഷാല്‍ മഗ്രാത്തും സമ്മതിച്ചു- കാരണമറിയാം

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ റിഷഭ് പന്തിനെ പ്രശംസിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. തന്റെ മുന്‍ സഹതാരവും ഇതിഹാസ വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റിനെയാണ് പന്തിന്റെ ബാറ്റിങ് കാണുമ്പോള്‍ ഓര്‍മ വരുന്നതെന്നു മഗ്രാത്ത് വ്യക്തമാക്കി. നേരത്തേ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നെങ്കിലും ഓസ്‌ട്രേലിയയുടെ ഒരു പ്രമുഖ താരം ഇതേ അഭിപ്രായം പറയുന്നത് ഇതാദ്യമായാണ്.
അഡ്‌ലെയ്ഡില്‍ നടന്ന ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ പന്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടിന്നിങ്‌സുകളിലം വൃധിമാന്‍ സാഹ ബാറ്റിങില്‍ നിരാശപ്പെടുത്തിയതോടെ മെല്‍ബണ്‍ ടെസ്റ്റില്‍ പകരക്കാരനായി പന്തിന് ഇടം ലഭിക്കുകയായിരുന്നു.

ഗില്‍ക്രിസ്റ്റിനെ ഓര്‍മ വന്നു
ഓസീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പന്തിന്റെ ബാറ്റിങ് കണ്ടപ്പോള്‍ ഗില്‍ക്രിസ്റ്റിനെയാണ് തനിക്കു ഓര്‍മ വന്നതെന്നു മഗ്രാത്ത് പറഞ്ഞു. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നു.
പന്തിന്റെ ബാറ്റിങിനു ഗില്ലിയുടേതുമായി ഏറെ സാമ്യമുണ്ട്. ഗില്‍ക്രിസ്റ്റ് എല്ലായ്‌പ്പോഴും ഷോട്ടുകള്‍ കളിച്ചുകൊണ്ടിരിക്കും, ഒരു ഷോട്ട് കളിക്കാനും ഭയവുമില്ലായിരുന്നു. പന്തും ഇതു പോലെ തന്നെയാണ്. ബാറ്റിങിനായി ക്രീസിലെത്തിയാല്‍ എല്ലായ്‌പ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്ന ശൈലി ഗില്ലിക്കും പന്തിനുമുണ്ടെന്നും മഗ്രാത്ത് ാേസണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ വ്യക്തമാക്കി.

പന്തിനെ പിന്തുണയ്ക്കണമെന്ന് അഗാര്‍ക്കര്‍
മഗ്രാത്തിനൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ പേസര്‍ അജിത് അഗാര്‍ക്കറിനും പന്തിനെക്കുറിച്ച് തികഞ്ഞ മതിപ്പാണുള്ളത്. അവഗണിക്കാനാവാത്ത വിധം മികച്ച കളിക്കാരനാണ് പന്തെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിനു ഇന്ത്യ കൂടുതല്‍ പിന്തുണ നല്‍കണമെന്നും അഗാര്‍ക്കര്‍ ആവശ്യപ്പെട്ടു.
ആദം ഗില്‍ക്രിസ്റ്റിനെപ്പോലെയാണ് പന്തെന്നാന്നാണ് ഗ്ലെന്‍ പറയുന്നത്. അദ്ദേഹം ടീമിന്റെ തുറുപ്പുചീട്ടാണെങ്കില്‍ എന്തുകൊണ്ടാണ് പലപ്പോഴും ടീമില്‍ ഉള്‍പ്പെടുത്താതെന്നു അഗാര്‍ക്കര്‍ ചോദിക്കുന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ ആറാം നമ്പറിലാണ് പന്ത് ബാറ്റ് ചെയ്യാനെത്തിയത്. ഈ പൊസിഷനില്‍ ടീം ആഗ്രഹിക്കുന്നത് അദ്ദേഹം നല്‍കുകയും ചെയ്യുന്നുവെന്നും അഗാര്‍ക്കര്‍ വിലയിരുത്തി.

പന്തിനെ വളര്‍ത്തിയെടുക്കണം
പന്ത് യുവതാരമാണ്. ഇത്രയും കഴിവുള്ള ഒരു താരത്തെ ലഭിക്കുമ്പോള്‍ കഴിയുന്നത്ര പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ടു വരാനാണ് ശ്രമിക്കേണ്ടത്. ചില പിഴവുകള്‍ പന്തിന്റെ ഭാഗത്തു നിന്നു സംഭവിക്കാം, അതിനെ അത്ര ഗൗരവമായി എടുക്കേണ്ട കാര്യമില്ല. കാരണം ഇതേ ശൈലിയില്‍ കളിച്ച് ടീമിനെ കുറച്ചു മല്‍സരങ്ങളില്‍ വിജയിപ്പിക്കാന്‍ പന്തിനു സാധിക്കും.
നന്നായി ബൗണ്‍സ് ചെയ്ത ബോളിലായിരുന്നു പന്ത് പുറത്തായത്. കട്ട് ഷോട്ട് കളിക്കാന്‍ ബുദ്ധിമുട്ടേറിയ ബോളായിരുന്നു അതെന്നും അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടു. ആദ്യ ഇന്നിങ്‌സില്‍ 40 ബോളുകള്‍ നേരിട്ട പന്ത് മൂന്നു ബൗണ്ടറികളടക്കം 29 റണ്‍സെടുത്താണ് പുറത്തായത്. മികച്ച ഫോമില്‍ കാണപ്പെട്ട പന്തിന് പക്ഷെ മികച്ച തുടക്കം വലിയൊരു ഇന്ന്ങ്‌സാക്കി മാറ്റിയെടുക്കാന്‍ പക്ഷെ സാധിച്ചില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications