Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സംശയം വേണ്ട, അത് അവന്‍ തന്നെ- മുംബൈയുടെ ടോപ്‌സ്‌കോററെ പ്രവചിച്ച് ആകാഷ് ചോപ്ര

ഐപിഎല്ലിന്റെ പുതിയ സീസണില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ടോപ്‌സ്‌കോററാവുക ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുംബൈയുടെ റണ്‍വേട്ടക്കാരനെ ചോപ്ര ചൂണ്ടിക്കാട്ടിയത്. മധ്യനിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവായിരിക്കും 14ാം സീസണില്‍ മുംബൈയ്ക്കായി കൂടുതല്‍ റണ്‍സെടുക്കുകയെന്നു ചോപ്ര പറയുന്നു.

1

മുംബൈയുടെ റണ്‍വേട്ടക്കാരന്‍ സൂര്യകുമാര്‍ യാദവ് തന്നെയായിരിക്കും. അക്കാര്യത്തില്‍ എനിക്കു സംശയമില്ല. അദ്ദേഹം ഇപ്പോള്‍ മികച്ച ഫോമിലാണ്. ബാറ്റിങില്‍ മികച്ച പൊസിഷനിലാണ് സൂര്യക്കു അവസരം ലഭിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഒട്ടേറെ റണ്‍സ് അദ്ദേഹം നേടുമെന്നുറപ്പാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും മുംബൈ കൂടുതല്‍ സംഭാവന പ്രതീക്ഷിക്കുന്നുണ്ട്. സൂര്യയെ സംബന്ധിച്ച് മറ്റൊരു ഗംഭീര സീസണായിരിക്കും വരാനിരിക്കുന്നതെന്നും ചോപ്ര വിലയിരുത്തി.

മുംബൈ ടീമിനു വേണ്ടി ഈ സീസണില്‍ കൂടുതല്‍ സിക്‌സറടിക്കുക നായകന്‍ രോഹിത് ശര്‍മയായിരിക്കുമെന്ന് ചോപ്ര പ്രവചിക്കുന്നു. കൂടുതല്‍ സിക്‌സറുകള്‍ ഇത്തവണ രോഹിത്തിന്റെ ഭാഗത്തു നിന്നു തന്നെയായിരിക്കും. ബാറ്റിങിലും അദ്ദേഹത്തിന് മികച്ച സീസണായിരിക്കും ഇത്. കാരണം കൂടുതല്‍ സമ്മര്‍ദ്ദം ഇന്ത്യന്‍സിനായിരിക്കുമെന്നും ചോപ്ര അഭിപ്രായപ്പട്ടു.

കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി കൂടുതല്‍ റണ്‍സും സിക്‌സറുകളുമടിച്ചത് യുവതാരം ഇഷാന്‍ കിഷനായിരുന്നു. 30 സിക്‌സറുകളായിരുന്നു ഇഷാന്റെ ബാറ്റില്‍ നിന്നും പറന്നത്. 516 റണ്‍സും താരം നേടിയിരുന്നു. ഓപ്പണിങില്‍ തുടങ്ങി മധ്യനിരയില്‍ വരെ വ്യത്യസ്ത പൊസിഷനുകളില്‍ ഇറങ്ങിയാണ് ഇഷാന്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവച്ചത്.

2

ബൗളിങില്‍ മുംബൈയുടെ തുറുപ്പുചീട്ട് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കുമെന്നു ചോപ്ര വ്യക്തമാക്കി. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കൂടുതല്‍ വിക്കറ്റുകളെടുക്കുന്നത് ബുംറയായിരിക്കും. ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളര്‍ അദ്ദേഹമാണെന്നതില്‍ സംശയമില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ ടീമുകളുടെ കാര്യമെടുത്താല്‍ മുംബൈ തന്നെയാണ് കിരീട ഫേവറിറ്റുകളെന്നു അദ്ദേഹം പറഞ്ഞു. ഇത്തവണ ഹാട്രിക് കിരീടം മുംബൈ നേടിയാല്‍ അദ്ഭുതപ്പെടാനില്ലെന്നും ചോപ്ര പ്രവചിച്ചു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്തായിരുന്നു കഴിഞ്ഞ സീസണില്‍ മുംബൈ അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. ഇത്തവണയും ജേതാക്കളാവാനായാല്‍ ഹാട്രിക് ട്രോഫി സ്വന്തമാക്കിയ ആദ്യ ടീമായി മുംബൈ മാറും. ഈ മാസം ഒമ്പതിന് മുംബൈയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം.

Story first published: Friday, April 2, 2021, 18:09 [IST]
Other articles published on Apr 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+