Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇവന്‍ കൊള്ളാം', ജൂനിയര്‍ മലിങ്കയുടെ പ്രശംസ, വൈറലായി ഇന്ത്യന്‍ മലിങ്ക!- ആരെന്നറിയാം

ശ്രീലങ്കയുട മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ലസിത് മലിങ്കയെപ്പോലെയൊരു ബൗളറെ ലഭിക്കുകയെന്നത് ഏതൊരു രാജ്യത്തിന്റെയും ആഗ്രഹമാണ്. എന്നാല്‍ മലിങ്കയുടെ പിന്‍ഗാമിയെയും ശ്രീലങ്കയ്ക്കു തന്നെയാണ് ലഭിച്ചത്. യുവ ഫാസ്റ്റ് ബൗളര്‍ മതീശ പതിരാനയാണ് ജൂനിയര്‍ മലിങ്കയെന്നു വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ചതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഇന്ത്യയും മലിങ്കയെപ്പോലെയൊരു ബൗളറെ ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ്. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന തമിഴ്‌നാട്ടുകാരന്‍ തന്നെയായ ഗണേശന്‍ പെരിയസ്വാമിയുടെ ബൗളിങ് ആക്ഷനാണ് മലിങ്കയുടേതുമായി സാമ്യമുള്ളത്. താരത്തിന്റെ ബൗളിങ് പ്രകടനം ശ്രദ്ധയില്‍പ്പെട്ട പതിരാനയും സോഷ്യല്‍ മീഡിയയിലൂടെ പ്രശംസിച്ചിരിക്കുകയാണ്.

1

2019ലെ തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ ഫൈനലിലെ ഗണേശന്‍ പെരിയസ്വാമിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടാണ് മതീശ പതിരാനയുടെ പ്രശംസ. അദ്ദേഹം കൊള്ളാമെന്നായിരുന്നു കൈയടിക്കുന്ന ഇമോജിയോടൊപ്പം ലങ്കന്‍ പേസര്‍ കുറിച്ചത്.
വളരെ വേഗത്തില്‍ തന്നെ ജൂനിയര്‍ മലിങ്കയുടെ ഈ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തു. നിരവി പേരാണ് പതിരാനയുടെ ഈ ട്വീറ്റിനു താഴെ പ്രതികരിച്ചിരിക്കുന്നത്. രണ്ടു ജൂനിയര്‍ മലിങ്കമാര്‍ എന്നും ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

2

2019ലെ തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ മാജിക്കല്‍ ബൗളിങായിരുന്നു ഗണേശന്‍ പെരിയസ്വാമി കാഴ്ചവച്ചത്. ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസും ദിണ്ടിഗല്‍ ഡ്രാഗണ്‍സും തമ്മിലായിരുനു അന്നത്തെ ഫൈനല്‍. ചെപ്പോക്ക് ടീമിന്റെ താരമായിരുന്നു ഗണേശന്‍. ആദ്യം ബാറ്റ് ചെയ്ത ചെപ്പോക്ക് ടീമിനു എട്ടു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടാനായത്. ഇതൊരു വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലായിരുന്നില്ല. അതുകൊണ്ടു തന്നെ ഡ്രാഗണ്‍സ് ഇതു ചേസ് ചെയ്ത് ചാംപ്യന്‍മാരാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

അന്താരാഷ്ട്ര ടി20യില്‍ 'നനഞ്ഞ പടക്കം', ഐപിഎല്ലില്‍ ഇവര്‍ അമിട്ടാവും!- സഞ്ജുവും

3

എന്നാല്‍ ഗണേശന്‍ പെരിസ്വാമി ചെപ്പോക്ക് ടീമിന്റെ ഹീറോയായി മാറി. നാലോവറില്‍ ഒരു മെയ്ഡനടക്കം 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളാണ് അദ്ദേഹം കടപുഴ്ക്കിയത്. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഒരു താരത്തിന്റെ എക്കാലത്തെയും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. റണ്‍ചേസില്‍ ഡ്രാഗണ്‍സ് ടീമിനു ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 12 റണ്‍സ് വിജയത്തോടെ ചെപ്പോക്ക് ചാംപ്യന്‍മാരാവുകയും ചെയ്തു.

രോഹിത്തിനു ശേഷം ഇന്ത്യയുടെ ഭാവി നായകന്‍- അത് രാഹുലും ഹാര്‍ദിക്കുമല്ല!

4

ഇന്ത്യന്‍ ഫാസ്റ്റ് ബൗളറും യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റുമായ ടി നടരാജന്റെ നാട്ടുകാരന്‍ കൂടിയാണ് ഗണേശന്‍ പെരിയസ്വാമി. ലസിത് മലിങ്കയുടെ ബൗളിങ് ആക്ഷനുമായി ഏറെ സാമ്യമുള്ളതാണ് അദ്ദേഹത്തിന്റെയും ബൗളിങ് ആക്ഷന്‍. 2019ലെ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ വലിയ വിക്കറ്റ് കൊയ്ത്തായിരുന്നു ഗണേശന്‍ നടത്തിയത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 10.47 ശരാശരിയില്‍ 6.47 ഇക്കോണമി റേറ്റില്‍ 21 വിക്കറ്റുകള്‍ താരം കടപുഴക്കിയിരുന്നു.
ഐപിഎല്ലില്‍ ചില ടീമുകള്‍ക്കു വേണ്ടി നെറ്റ് ബൗളറായും ഗണേശന്‍ ഇതിനകം ബൗള്‍ ചെയ്തു കഴിഞ്ഞു. വൈകാത ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

Story first published: Thursday, July 21, 2022, 11:50 [IST]
Other articles published on Jul 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+