Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ക്യാപ്റ്റനായി അരങ്ങേറ്റത്തില്‍ തന്നെ പന്ത് കപ്പുയര്‍ത്തുമോ? കപില്‍ പറയുന്നു

ക്യാപ്റ്റനായി ആദ്യ ശ്രമത്തില്‍ തന്നെ റിഷഭ് പന്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവ്. ശ്രേയസ് അയ്യര്‍ക്കു പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നതോടെയാണ് പന്തിന് ക്യാപ്റ്റനായി നറുക്കുവീണത്.

പരിചയസമ്പന്നരായ പലരുടെ പേരും ഡിസിയുടെ നായകസ്ഥാനത്തേക്കു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ വൈസ് ക്യാപ്റ്റന്‍ കൂടിയായ പന്തിനെ നായകനാക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. 2016 മുതല്‍ ഡിസിക്കായി ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം.

 കിരീടസാധ്യത 25-26% മാത്രം

കിരീടസാധ്യത 25-26% മാത്രം

പന്തിനു കീഴില്‍ ഡിസി കിരീടം നേടാനുള്ള സാധ്യത 25-26 ശതമാനം മാത്രമാണെന്ന് കപില്‍ അഭിപ്രായപ്പെട്ടു. ഇതില്‍ക്കൂടുതല്‍ സാധ്യതയുണ്ടെന്നു എനിക്കു തോന്നുന്നില്ല. അങ്ങനെ നിങ്ങള്‍ പറയുന്നുണ്ടെങ്കില്‍ ടൂര്‍ണമെന്റിലെ മറ്റു ക്യാപ്റ്റന്‍മാരേക്കാള്‍ മിടുക്കനാണ് പന്തെന്നാണ് അര്‍ഥം. പന്ത് പുതിയ നായകനാണ്. ഒരുപാട് അനുഭവസമ്പത്ത് അദ്ദേഹത്തിനു ആവശ്യമുണ്ട്. ആദ്യ ശ്രമത്തില്‍ തന്നെ ഐപിഎല്‍ കിരീടം നേടുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണന്നും കപില്‍ വിശദമാക്കി.

 പന്തിന് എളുപ്പമാവില്ല

പന്തിന് എളുപ്പമാവില്ല

ക്യാപ്റ്റന്‍സിയോടൊപ്പം കൂടുതല്‍ ഉത്തരവാദിത്വം കൂടിയാണ് പന്തിനു മേല്‍ വന്നിരിക്കുന്നത്. പന്തിന് ഈ റോള്‍ എളുപ്പമാവില്ല. നിര്‍ഭയമായി കളിക്കുന്ന ശൈലി പന്ത് തുടരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ക്യാപ്റ്റനെന്ന നിലയിലും ഭാവിയില്‍ ഒരുപാട് സംഭാവന നല്‍കാന്‍ കഴിയുമെന്ന് ടീം മാനേജ്‌മെന്റ് കരുതുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ആയിക്കൂടായെന്നും കപില്‍ ചോദിക്കുന്നു. ക്യാപ്റ്റനെന്ന ഉത്തരവാദിത്വത്തിന്റെ ഫലം എന്താണെന്നറിയണമെങ്കില്‍ സീസണ്‍ വരെ നമുക്കു കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാട് സീനിയര്‍ താരങ്ങള്‍

ഒരുപാട് സീനിയര്‍ താരങ്ങള്‍

ഒരുപാട് സീനിയര്‍ താരങ്ങളുള്ള ഡിസി ടീമിനെ പന്ത് എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ചോദ്യം. അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഡിസി നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ ചെറിയൊരു വിഭാഗം പന്തിനെ പഴിക്കും. എന്നാല്‍ സമയം കഴിയുന്തോറും പന്തിന് ക്യാപ്റ്റന്‍സിയില്‍ തിളങ്ങാന്‍ കഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കപില്‍ വ്യക്തമാക്കി.
അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത്, ആര്‍ അശ്വിന്‍, ശിഖര്‍ ധവാന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളെ പിന്തള്ളിയാണ് പന്തിനു നായകനായി നറുക്കുവീണത്.

 സീനിയര്‍ താരങ്ങളുടെ പിന്തുണ

സീനിയര്‍ താരങ്ങളുടെ പിന്തുണ

സീനിയര്‍ താരങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പന്തിന് കാര്യങ്ങള്‍ അത്ര ബുദ്ധിമുട്ടാവില്ല. വളരെ ചെറിയ പ്രായത്തില്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു വന്നപ്പോള്‍ എനിക്കും സമാനമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
ഡ്രസിങ് റൂമില്‍ മാത്രമേ ഡിസി കോച്ച് റിക്കി പോണ്ടിങിന് നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ. ടീം ഗ്രൗണ്ടിലിറങ്ങിയാല്‍ അദ്ദേഹത്തിനു റോളില്ല. അവിടെ ക്യാപ്റ്റന്റെ തീരുമാനങ്ങള്‍ക്കാണ് മുന്‍തൂക്കം. പരിചയസമ്പന്നരായ രഹാനെ, ധവാന്‍ അടക്കമുള്ളവര്‍ പന്തിന് പിന്തുണ നല്‍കണം. ചില സമയങ്ങളില്‍ പിന്തുണ കിട്ടില്ല, ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ക്കു ശേഷം മാത്രമേ നമുക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കൂയെന്നും കപില്‍ നിരീക്ഷിച്ചു.

 പന്തിന്റെ പ്രകടനം

പന്തിന്റെ പ്രകടനം

പന്തിന്റെ പ്രകടനമായിരിക്കും ഈ സീസണില്‍ ഡിസിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായി തീരുക. നന്നായി പെര്‍ഫോം ചെയ്യുകയാണെങ്കില്‍ പതിയെ എല്ലാവരുടെയും പിന്തുണ പന്തിനു ലഭിക്കും. എന്നാല്‍ പന്ത് ഫ്‌ളോപ്പായാല്‍ അതു ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം കാരണമെന്നായിരിക്കും എല്ലാവരും ചൂണ്ടിക്കാട്ടുക. ഇന്ത്യന്‍ ടീമിനു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയ ശേഷമാണ് പന്ത് ഐപിഎല്ലിനെത്തുന്നതെന്നും കപില്‍ വിലയിരുത്തി.
ഡിസിക്കായി 68 മല്‍സരങ്ങളില്‍ നിന്നും 2079 റണ്‍സ് പന്ത് നേടിയിട്ടുണ്ട്. 151.97 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും 35.23 ശരാശശരിയും താരത്തിനുണ്ട്.

Story first published: Wednesday, April 7, 2021, 11:41 [IST]
Other articles published on Apr 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+