Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭ് ഇന്ത്യയുടെ ഗില്‍ക്രിസ്റ്റ്, ആരാവും ടീമിലെ അടുത്ത യുവരാജ്? യുവി തന്നെ പറയും

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ റിഷഭ് പന്തിനെ വാനോളം പ്രശംസിച്ച് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. മുന്‍ ഇതിഹാസ നായകന്‍ കൂടിയായ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ദേശീയ ടീമിലേക്കു വന്ന റിഷഭിന്റെ തുടക്കം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഏറെ പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു.

എന്നാല്‍ രണ്ടാം വരവില്‍ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യയുടെ മൂന്നു ഫോര്‍മാറ്റുകളിലെയും സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് റിഷഭ്. ടീമിലെ ഗെയിം ചേഞ്ചറെന്നാണ് ഇപ്പോള്‍ താരം വിശേഷിപ്പിക്കപ്പെടുന്നത്.

 റിഷഭ് പക്വത നേടി

റിഷഭ് പക്വത നേടി

റിഷഭ് ഇപ്പോള്‍ കൂടുതല്‍ പക്വത നേടിക്കഴിഞ്ഞതായും ഇന്ത്യയെ സംബന്ധിച്ച് കണ്ടെത്തല്‍ തന്നെയാണ് അദ്ദേഹമെന്നും യുവി പറഞ്ഞു. കാരണം നേരത്തേ ബാറ്റ് ചെയ്യവെ ലവിക്കറ്റ് നഷ്ടപ്പെടുത്തിയ രീതിയുടെ പേരില്‍ റിഷഭ് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ അവനെക്കുറിച്ച് പോസിറ്റീവായ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. മാച്ച് വിന്നറാണെന്നു റിഷഭ് തെളിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയയിലെ കടുപ്പമേറിയ സാഹചര്യങ്ങളില്‍ അവന്‍ ഉജ്ജ്വലമായി കളിച്ചു, ഇംഗ്ലണ്ടിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയും നേടി. മധ്യനിരയിലെ നിര്‍ണായക താരമായി റിഷഭ് മാറിയിരിക്കുകയാണെന്നും യുവി നിരീക്ഷിച്ചു.

 ഗില്‍ക്രിസ്റ്റിനെപ്പോലെ

ഗില്‍ക്രിസ്റ്റിനെപ്പോലെ

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനെപ്പോലെയാണ് ഞാന്‍ റിഷഭിനെ കാണുന്നത്. ടെസ്റ്റ് ക്രിക്കറ്റിലേക്കു വന്നപ്പോള്‍ പതിവുരീതികള്‍ മാറ്റിമറിച്ച താരമായിരുന്നു ഗില്ലി. റിഷഭിനെക്കുറിച്ചും തനിക്ക് അങ്ങനെയാണ് തോന്നുന്നതെന്നും യുവി വ്യക്തമാക്കി.

 ഭാവി ക്യാപ്റ്റനാവാം

ഭാവി ക്യാപ്റ്റനാവാം

ഭാവിയില്‍ ഇന്ത്യന്‍ ക്യാപ്റ്റാനാവാനുള്ള മിടുക്കും റിഷഭിനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കാരണം എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന, സംസാരിച്ചു കൊണ്ടിരിക്കുന്ന, വളരെ ഊര്‍ജസ്വലനായ ക്രിക്കറ്ററാണ് അവന്‍. തന്ത്രശാല കൂടിയാണെന്നു ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ റിഷഭ് നയിക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായി. വളരെ മികച്ച രീതിയിലായിരുന്നു ഡിസിയെ അവന്‍ നയിച്ചത്. അതുകൊണ്ടു തന്നെ വരാനിക്കുന്ന വര്‍ഷങ്ങളില്‍ റിഷഭിനെ ഇന്ത്യന്‍ നായകനായും ആളുകള്‍ കാണുന്നുണ്ടാവുമെന്നു യുവി കൂട്ടിച്ചേര്‍ത്തു.

 അടുത്ത യുവരാജ്?

അടുത്ത യുവരാജ്?

ഇന്ത്യയുടെ അടുത്ത യുവരാജ് ആരാവുമെന്നാണ് കരുതുന്നതെന്ന ചോദ്യത്തിന് ആരുമില്ലെന്നായിരുന്നു യുവിയുടെ മറുപടി. മധ്യനിരയില്‍ ഇപ്പോള്‍ ഇടംകൈയന്‍മാരെയൊന്നും ഞാന്‍ കാണുന്നില്ല. വമ്പനടിക്കാരായ ചിലര്‍ നമുക്ക് മധ്യനിരയിലുണ്ട്. നമുക്ക് ഹാര്‍ദിക്കുണ്ട്, റിഷഭും അതുപോലെ തന്നെ ആക്രമിച്ചു കളിക്കുന്ന ബാറ്റ്‌സ്മാനാണ്. ഇന്ത്യയുടെ ഡയനാമിക് ജോടിയായി ഇവര്‍ മാറും. രവീന്ദ്ര ജഡേജയും ടീമിലുണ്ട്. ഈ മൂന്നു പേരും കളിയുടെ ഗതി മാറ്റാന്‍ ശേഷിയുള്ളവരാണെന്നും യുവി അഭിപ്രായപ്പെട്ടു.

Story first published: Thursday, July 8, 2021, 17:28 [IST]
Other articles published on Jul 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+