
34ാം വയസ്സിലാണ് അദ്ദേഹം ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്നത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സി മിടുക്കിനെക്കുറിച്ച് ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് വിരാട് കോലി പറഞ്ഞത് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
രോഹിത്തിന് അതിശയിപ്പിക്കുന്ന ക്രിക്കറ്റ് തലച്ചോറാണുള്ളത്. മല്‍സരങ്ങള്‍ക്കിടെ ഞാന്‍ പലപ്പോഴും അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കവെ രോഹിത് തന്റെ ക്യാപ്റ്റന്‍സി മിടുക്ക് നമുക്ക് കാണിച്ചു തന്നതാണെന്നുമായിരുന്നു 2013ല്‍ കോലി പറഞ്ഞത്.

ഐപിഎല്ലില്‍ ഏറ്റവുമധികം തവണ കിരീടമേറ്റു വാങ്ങിയ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത് ശര്‍മ. അഞ്ചു തവണയാണ് അദ്ദേഹം മുംബൈ ഇന്ത്യന്‍സിനെ കിരീവിജയത്തിലേക്കു നയിച്ചത്. 2013, 15, 17, 19, 20 വര്‍ഷങ്ങളിലായിരുന്നു രോഹിത്തിനു കീഴില്‍ മുംബൈ കപ്പുയര്‍ത്തിയത്. 2017ലാണ് രോഹിത് ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിന്‍െ വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെടുന്നത്. ശ്രീലങ്കന്‍ പര്യടനത്തിലാണ് അദ്ദേഹം ആദ്യമായി ഈ റോള്‍ നിര്‍വഹിച്ചത്.

കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കു ശേഷമായിരുന്നു കോലി തികച്ചും അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത്. ഇതോടെയാണ് ഇന്ത്യക്കു ലങ്കയ്‌ക്കെതിരേ പുതിയ നായകനെ തിരയേണ്ടി വന്നത്. കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പേരുകള്‍ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഉയര്‍ന്നു വന്നിരുന്നെങ്കിലും പരിചയസമ്പന്നനായ രോഹിത്തിനെ തന്നെ സെലക്ഷന്‍ കമ്മിറ്റി ചുമതലയേല്‍പ്പിക്കുകയായിരുന്നു.

2017 മുതല്‍ രോഹിത് ശര്‍മ ഇന്ത്യയുടെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമാണ്. പലപ്പോഴും വിരാട് കോലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യാ കപ്പ്, നിദാഹാസ് ട്രോഫി എന്നിവയില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കാനും രോഹിത്തിനു സാധിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം കോലി ഈ ഫോര്‍മാറ്റില്‍ നായകസ്ഥാനമൊഴിഞ്ഞത്. ഇതേ തുടര്‍ന്നു ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന മൂന്ന മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ രോഹിത്തിനെ സ്ഥിരം ക്യാപ്റ്റനാക്കുകയും ചെയ്തു. പരമ്പര തൂത്തുവാരിക്കൊണ്ടാണ് ഹിറ്റ്മാന് കീഴില്‍ ഇന്ത്യ തുടങ്ങിയത്.

പിന്നീട് നടന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിക്കേണ്ടതായിരുന്നു. പക്ഷെ പരിക്കു കാരണം അദ്ദേഹം പരമ്പരയില്‍ നിന്നു പിന്‍മാറി. ഇതോടെ കെഎല്‍ രാഹുലിനെ ക്യാപ്റ്റനാക്കുകയും ചെയ്തു. പക്ഷെ ഈ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പട്ടു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ രോഹിത് നായകസ്ഥാനത്തു തിരിച്ചെത്തിയതോടെ ഇന്ത്യ ട്രാക്കിലായി. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരി. ഇപ്പേഴിതാ ടി20 പരമ്പരയിലെ ആദ്യ രണ്ടു കളിയും ജയിച്ച ഇന്ത്യ മറ്റൊരു 3-0ന്റെ തൂത്തുവാരലിന് ഇരികിലാണ്.

ലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീം
രോഹിത് ശര്‍മ ( ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പ്രിയങ്ക് പാഞ്ചല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത്, കെ എസ് ഭരത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍.


Click it and Unblock the Notifications