
ഇനിയുള്ള മാസങ്ങളിലും ഫോം തുടരാനായാല്‍ ശ്രേയസ് ടി20 ലോകകപ്പില്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ താരം ലോകകപ്പ് ടീമില്‍ നിന്നും പുറത്താവാനിടയുള്ളൂ. അതിനിടെ ലോകകപ്പിനു മുമ്പ് ശ്രേയസ് പരിഹരിക്കേണ്ട വലിയൊരു വീക്ക്‌നെസുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം മദന്‍ ലാല്‍. ഈ വീക്ക്‌നെസിനെ മറികടന്നില്ലെങ്കില്‍ ലോകകപ്പില്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ നിങ്ങള്‍ക്കൊരു വീക്ക്‌നെസുണ്ടെങ്കില്‍ എതിരാളികള്‍ തീര്‍ച്ചയായും അതു മുതലെടുക്കാന്‍ ശ്രമിക്കും. ശ്രേയസ് അയ്യരുടെ ഏറ്റവും വലിയ ദൗര്‍ബല്യം ഷോട്ട് ബോളുകളാണ്. അവയ്‌ക്കെതിരേ കളിക്കുന്നതില്‍ താരം പരാജയമാണ്. ശ്രേയസിനു ഇതിനെ എങ്ങനെ മറികടക്കമെന്നതാണ് ചോദ്യം. അതിനുള്ള ഉത്തരം താരം തന്നെ കണ്ടെത്തുകയും എത്രയും വേഗത്തില്‍ പരിഹരിക്കുകയും വേണം.
അക്രമിനെ നേരിടാന്‍ ഭയന്നു, സച്ചിന്‍ കൂട്ടാക്കിയില്ല!- പിന്നെ സംഭവിച്ചത് വന്‍ ട്വിസ്റ്റെന്ന് വീരു

ശ്രേയസ് സെഞ്ച്വറിയടിച്ചാല്‍ ഓസ്‌ട്രേലിയക്കാര്‍ കൈയടിക്കും, പക്ഷെ അവര്‍ നിങ്ങളെ വെറുതെവിടില്ല. അവിടെ ഒരു ദയയും പ്രതീക്ഷിക്കേണ്ട. ശ്രേയസിനെതിരേ അവര്‍ ഷോര്‍ട്ട് ബോളുകളെറിഞ്ഞു കൊണ്ടേയിരിക്കും. നിലവിലെ സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ ഏതു ടീമും എതിരാളികളെക്കുറിച്ചുള്ള ശക്തമായ ട്രാക്ക് സൂക്ഷിക്കുമെന്നും മദന്‍ ലാല്‍ വിശദമാക്കി.
ഓപ്പണറായത് ഗാംഗുലിയുടെ ഒരൊറ്റ ഉറപ്പില്‍ മാത്രം! എന്തെന്നു വെളിപ്പെടുത്തി വീരു

2020ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് ഷോര്‍ട്ട് പിച്ച് ബോളുകള്‍ക്കെതിരേ ശ്രേയസ് അയ്യരുടെ വീക്ക്‌നെസ് ആദ്യമായി തുറന്നു കാണിക്കപ്പെടുന്നത്. അന്നു അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ താരം ഫ്‌ളോപ്പാവുകയും ചെയ്തു. 0, 12, 2, 38, 19 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.
അതിനു ശേഷം പലപ്പോഴും ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ കളിക്കാന്‍ ശ്രേയസ് വിഷമിക്കുന്നത് കാണാമായിരുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ കളിക്കുമ്പോഴും താരം ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ പതറിയിരുന്നു. സീസണില്‍ അഞ്ചു തവണ ശ്രേയസിനെ പുറത്താക്കിയത് പേസര്‍മാരായിരുന്നു. ഇതില്‍ മൂന്നിലും ഷോര്‍ട്ട് ബോളുകളിലായിരുന്നു അദ്ദേഹം മടങ്ങിയത്.

അതേസമയം, സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 94 റണ്‍സ് മാത്രമേ ശ്രേയസ് അയ്യര്‍ക്കു നേടാനായിരുന്നുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 40 റണ്‍സായിരുന്നു. മിക്ക മല്‍സരങ്ങളിലും നല്ല തുടക്കം ലഭിച്ച ശേഷമായിരുന്നു താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
അടുത്ത മാസത്തെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ശ്രേയസ് അടുത്തതായി കളിക്കുക. ഈ പര്യടനത്തിന്റെ ഭാഗമായതിനാല്‍ തന്നെ അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ താരം കളിക്കുന്നില്ല. ഈ മാസം 26, 28 തിയ്യതികളിലാണ് ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഇന്ത്യ രണ്ടു ടി20കളില്‍ അയര്‍ലാന്‍ഡില്‍ കളിക്കുന്നത്.


Click it and Unblock the Notifications