Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലിക്കു വീക്ക്‌നെസില്ല, പിന്നെങ്ങനെ പുറത്താക്കും? ഒരു പിടിയുമില്ലെന്നു ഇംഗ്ലീഷ് താരം

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ എങ്ങനെ പുറത്താക്കുമെന്നറിയില്ലെന്നു ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോിനയിന്‍ അലി. ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിനു എന്തെങ്കിലും വീക്ക്‌നെസുള്ളതായി തനിക്കു തോന്നുന്നില്ലെന്നും അലി വ്യക്തമാക്കി.

കൊവിഡ് ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരേയുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പര അദ്ദേഹത്തിനു നഷ്ടമായിരുന്നു. രോഗമുക്തനായതോടെ ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അലി മടങ്ങിയെത്തുകയായിരുന്നു. ഫെബബ്രുവരി അഞ്ചിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.

കോലിയെ എങ്ങനെ പുറത്താക്കും?

കോലിയെ എങ്ങനെ പുറത്താക്കും?

കോലി അദ്ഭുതപ്പെടുത്തുന്ന പ്രതിഭയാണ്. ശരിക്കും ലോകോത്തര താരം. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ മികച്ച പ്രകടനം നടത്തിയതിനാല്‍ നന്നായി പെര്‍ഫോം ചെയ്യാനുള്ള പ്രചോദനം കോലിക്കുണ്ടാവുമെന്ന് എനിക്കുറപ്പാണ്.
കോലിയെ എങ്ങനെ ഞങ്ങള്‍ക്കു ഔട്ടാക്കാന്‍ സാധിക്കുമെന്നറിയില്ല. കാരണം അദ്ദേഹത്തിന് ഒരു വീക്ക്‌നെസുകളുമില്ല. ഞങ്ങളുടെ ബൗളിങ് ആക്രമണം മികച്ചതാണ്. മികച്ച വേഗത്തില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ ടീമിലുണ്ടെന്നും അലി വിശദമാക്കി.

പരമ്പരയിലെ ലക്ഷ്യം

പരമ്പരയിലെ ലക്ഷ്യം

വിക്കറ്റുകള്‍ നേടാനും റണ്‍സെടുക്കാനും ഇപ്പോഴും തനിക്കു സാധിക്കുമെന്നും ഇംഗ്ലണ്ടിനായി മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് അലി പറഞ്ഞു. കൈവരിക്കേണ്ട ചെറിയ നേട്ടങ്ങള്‍ മാത്രമേ ഞാന്‍ ലക്ഷ്യമിടുന്നുള്ളൂ. 200 വിക്കറ്റുകള്‍ തികയ്ക്കുന്നതിന് ഞാന്‍ അധികം അകലെയല്ല. ഇത്തരം കാര്യങ്ങള്‍ തങ്ങള്‍ക്കു ഇഷ്ടമില്ലെന്നു ആളുകള്‍ പറയുമെന്നറിയാം. എങ്കിലും ഇന്ത്യക്കെതിരേയുള്ള പരമ്പരയില്‍ ഞാന്‍ ഈ നേട്ടം കുറിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതു നേടിയ ശേഷമായിരിക്കും അടുത്ത ലക്ഷ്യമെന്താണെന്നു തീരുമാനിക്കുകയെന്നും അലി കൂട്ടിച്ചേര്‍ത്തു.

കോലിയുമായുള്ള ബന്ധം

കോലിയുമായുള്ള ബന്ധം

ഐപിഎല്ലില്‍ കോലി ക്യാപ്റ്റനായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് അലി. അതുകൊണ്ടു തന്നെ കോലിയുമായി അടുത്ത സൗഹൃദമാണ് അദ്ദേഹത്തിനുള്ളത്.
കോലി നല്ല വ്യക്തിത്വത്തിന് ഉടമയാണ്, എന്റെ നല്ല സുഹൃത്ത് കൂടിയാണ്. ഞങ്ങള്‍ ക്രിക്കറ്റിനെക്കുറിച്ച് അധികം സംസാരിക്കാറില്ല. വളരെ കുറച്ചു മാത്രമേ ക്രിക്കറ്റ് തങ്ങള്‍ക്കിടയില്‍ സംസാരവിഷമായി വരാറുള്ളൂവെന്നും അലി കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ അലിക്കു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഡോം ബെസ്സ്, ജാക്ക് ലീച്ച് എന്നിവരായിരിക്കും സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കുകയെന്നാണ് സൂചനകള്‍. ശ്രീലങ്കയ്‌ക്കെതിരേയുള്ള കഴിഞ്ഞ പരമ്പരയില്‍ രണ്ടു പേരും മികച്ച പ്രകടനം നടത്തിയിരുന്നു.

Story first published: Sunday, January 31, 2021, 17:18 [IST]
Other articles published on Jan 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+