
പാകിസ്താനുമായുള്ള ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പി കൂടിയായിരുന്നു അദ്ദേഹം. ബൗളിങില്‍ മൂന്നു വിക്കറ്റുകള്‍ നേടിയ ഹാര്‍ദിക് ബാറ്റിങില്‍ പുറത്താവാതെ 33 റണ്‍സും നേടിയിരുന്നു. ഇന്ത്യ അഞ്ചു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം കൊയ്ത മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും ഹാര്‍ദിക് തിരഞ്ഞടുക്കപ്പെട്ടിരുന്നു.

ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവൊയിരുന്നു ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാവാന്‍ ഏറ്റവും അനുയോജ്യന്‍ ഹാര്‍ദിക് പാണ്ഡ്യയാണെന്നു ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടത്. ഹാര്‍ദിക് ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവുമോയെന്ന ചോദ്യത്തിനു എന്തു കൊണ്ട് ആയിക്കൂടായെന്നാണ് ഭാജി തിരിച്ചു ചോദിച്ചത്.
ഹാര്‍ദിക് ഇപ്പോള്‍ അടിമുടി മാറിയിരിക്കുകയാണ്. എംഎസ് ധോണിപ്പോലെയായി അദ്ദേഹം മാറിയിട്ടുണ്ട്. ബാറ്റ് ചെയ്യുമ്പോള്‍ ഹാര്‍ദിക്കിനെ വളരെ ശാന്തനായി നമുക്ക് കാണാന്‍ സാധിക്കും. സ്വന്തം കഴിവില്‍ വിശ്വാസമുള്ളപ്പോള്‍ മാത്രമാണ് ഇതു സംഭവിക്കുകയെന്നു ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാട്ടി.

ഹാര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്യാന്‍ പോവുമ്പോള്‍ തന്നെ നമുക്ക് വ്യത്യസ്തമായ ഒരു ഫീലാണ് ലഭിക്കുന്നത്. വളരെയധികം കഠിനാധ്വാനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ഇന്ത്യയെ മല്‍സരങ്ങള്‍ ജയിപ്പിക്കാന്‍ തനിക്കു സാധിക്കുമെന്നു ഹാര്‍ദിക്കിന് അറിയുകയും ചെയ്യാം. അദ്ദേഹം ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാവുന്നത് ഞാന്‍ കാണുന്നു. പാകിസ്താനുമായുള്ള മല്‍സരത്തിലും ഐപിഎല്ലിലുമെല്ലാ ഹാര്‍ദിക്കിന്റെ കൂള്‍ പെരുമാറ്റം അതിശയിപ്പിക്കുന്നതായിരുന്നു. ദേശീയ ടീമിന്റെ ക്യാപ്റ്റനാവാനുള്ള എല്ലാ കഴിവുകളും ഹാര്‍ദിക്കിനു ലഭിച്ചിട്ടുണ്ടെന്നും ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ടീമിനെ ഇതുവരെ രണ്ടു ടി20 മല്‍സരങ്ങില്‍ മാത്രമാണ് ഹാര്‍ദിക് പാണ്ഡ്യ നയിച്ചിട്ടുള്ളത്. ഈ വര്‍ഷത്തെ അയര്‍ലാന്‍ഡ് പര്യടനത്തിലായിരുന്നു ഇത്. രണ്ടു ടി20കളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു.
ഇന്ത്യക്കു വേണ്ടി മാന്ത്രികവടിയുള്ളയാളാണ് ഹാര്‍ദിക്കെന്നു ഹര്‍ഭജന്‍ സിങ് പറയുന്നു. അദ്ദേഹം തെറ്റായ ചുവടുകള്‍ വയ്ക്കാറില്ല. ഹാര്‍ദിക് കൂട്ടുകെട്ടുകള്‍ തകര്‍ക്കുന്നു, വിക്കറ്റുകളെടുക്കുന്നു, റണ്ണെടുക്കുന്നു, ക്യാച്ചുകളെടുക്കുകയും ഫീല്‍ഡിങില്‍ തീപ്പൊരി പ്രകടനം നടത്തുകയും ചെയ്യുന്നതായും ഭാജി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











