Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ രോഹിത്തിനറിയാം, ഇന്ത്യന്‍ ക്യാപ്റ്റനായി കസറുമെന്ന് ഗാംഗുലി

1
Hitman വേറെ ലെവൽ , വാനോളം പുകഴ്ത്തി Sourav Ganguly | Oneindia Malayalam

ഇന്ത്യയുടെ പുതിയ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനായ രോഹിത് ശര്‍മയെ പുകഴ്ത്തി ബിസിസിഐ പ്രസിഡന്റും മുന്‍ ഇതിഹാസ നായകനുമായ സൗരവ് ഗാംഗുലി. വിരാട് കോലിക്കു പകരമാണ് രോഹിത്തിനെ ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രമേ കോലി ഇനി ടീമിനെ നയിക്കുകയുള്ളൂ. ടി20 ടീമിന്റെ ക്യാപ്റ്റന്‍സി കോലി സ്വയം കഴിയുകയായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിലായിരുന്നു അദ്ദേഹം അവസാനമായി ടീമിനെ നയിച്ചത്. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു തുടരണമെന്നായിരുന്നു കോലി ആഗ്രഹിച്ചിരുന്നതെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു ക്യാപ്റ്റന്‍മാരെന്നത് പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടി ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും ചേര്‍ന്ന് അദ്ദേഹത്തെ നീക്കുകയായിരുന്നു.

നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ടെന്നു ഗാംഗുലി വ്യക്തമാക്കി. വലിയ ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡാണ് രോഹിത് ശര്‍മയ്ക്കുള്ളത്. ഈ കാരണത്താലാണ് സെലക്ടര്‍മാര്‍ അദ്ദേഹത്തെ നിയമിച്ചിട്ടുള്ളത്. നന്നായി പെര്‍ഫോം ചെയ്യാനുള്ള വഴി രോഹിത് കണ്ടെത്തും അതിന് അദ്ദേഹത്തിനു കഴിയുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള രോഹിത്തിന്റെ റെക്കോര്‍ഡ് ഗംഭീരമാണ്. അഞ്ചു ട്രോഫികളാണ് അദ്ദേഹം നേടിയിട്ടുള്ളതെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഷ്യാ കപ്പില്‍ രോഹിത് ഇന്ത്യയെ നയിച്ചിരുന്നു. അന്ന് ഇന്ത്യ ജേതാക്കളാവുകയും ചെയ്തിരുന്നു. വിരാട് കോലിയില്ലാതെയാണ് അന്നു ഇന്ത്യ വിജയികളായത്. അദ്ദേഹമില്ലാതിരുന്നിട്ടും ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞത് ഇന്ത്യയുടെ കരുത്താണ് കാണിക്കുന്നത്. വലിയ ടൂര്‍ണമെന്റുകളില്‍ രോഹിത്തിന്റെ മികച്ച റെക്കോര്‍ഡാണ് ഇത് കാണിക്കുന്നത്. മികച്ച ടീമാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടു തന്നെ അവര്‍ക്കു നന്നായി പെര്‍ഫോം ചെയ്യാനാവുമെന്നും പ്രതീക്ഷിക്കുന്നതായു ഗാംഗുലി പറഞ്ഞു.

2

ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയരുതെന്നു വിരാട് കോലിയോടു താന്‍ നേരത്തേ അഭ്യര്‍ഥിച്ചിരുന്നതായും ഗാംഗുലി വ്യക്തമാക്കി. ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി കോലി നേരത്തേ പ്രഖ്യാപിച്ചപ്പോള്‍ അതു ചെയ്യരുതെന്നു ഞാന്‍ വ്യക്തിപരമായി അഭ്യര്‍ഥിച്ചിരുന്നു. പക്ഷെ ജോലിഭാരം അദ്ദേഹത്തിനു അനുഭവപ്പെട്ടിരുന്നു. അതില്‍ കുഴപ്പമില്ല, മഹാനായ ക്രിക്കറ്റാണ് കോലി, ഗെയിമിനെ തീവ്രമായി സമീപിക്കുന്നയാളുമാണ്. ദീര്‍ഘകാലമായി കോലി ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാവുന്നതുമാണ്. കാരണം ഞാനും ദീര്‍ഘകാലം ടീമിനെ നയിച്ചിട്ടുള്ളയാളാണ്. അതുകൊണ്ടു തന്നെ ജോലിഭാരത്തെക്കുറിച്ച് തനിക്കു മനസ്സിലാവുകയും ചെയ്യുമെന്ന്് ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ന്യസിലാന്‍ഡിനെതിരായ ടി20 പരമ്പയില്‍ ഇന്ത്യയെ നയിച്ചാണ് ഫുള്‍ടൈം ക്യാപ്റ്റനായി രോഹിത് തുടങ്ങിയത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു. ഇനി സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരിക്കും ഏകദിന ക്യാപ്റ്റനായി ഹിറ്റ്മാന്‍ അരങ്ങേറുക. അടുത്ത വര്‍ഷം ജനുവരിയിലാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത്. ഈ പരമ്പരയ്ക്കുള്ള ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

3

നിശ്ചിത ഓവര്‍ ടീമുകളുടെ പുകിയ നായകനായി നിയമിക്കുന്നതിനോടൊപ്പം ടെസ്റ്റ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായും രോഹിത്തിനെ നിയമിച്ചിരുന്നു. സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ കോലിയുടെ അസിസ്റ്റന്റ് ഹിറ്റ്മാനായിരിക്കും. അജിങ്ക്യ രഹാനെയ്ക്കു പകരമാണ് അദ്ദേഹത്തെ ചുമതലയേല്‍പ്പിച്ചത്. ബാറ്റിങിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ കാരണമാണ് രഹാനെയെ മാറ്റി രോഹിത്തിനെ വൈസ് ക്യാപ്റ്റനാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ടെസ്റ്റ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്.

Story first published: Sunday, December 12, 2021, 19:33 [IST]
Other articles published on Dec 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+