IND vs AUS: അവന്റെ ടെക്‌നിക്ക് ഗംഭീരം, കളിക്കേണ്ടത് ദേശീയ ടീമില്‍ തന്നെ- പുകഴ്ത്തി മഗ്രാത്ത്
മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ യുവ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ആദ്യ ഇന്നിങ്‌സില്‍ 45 റണ്‍സുമായി ഗില്‍ അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. 65 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഫ്‌ളോപ്പായി മാറിയ പൃഥ്വി ഷായ്ക്കു പകരമാണ് ഗില്ലിനെ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനം ആദ്യ ഇന്നിങ്‌സ് കാഴ്ചവയ്ക്കാന്‍ മുന്‍ അണ്ടര്‍ 19 ലോകകപ്പ് ഹീറോയ്ക്കു സാധിക്കുകയും ചെയ്തു. ഓസീസ് പേസാക്രമണത്തെ ആത്മവിശ്വാസത്തോടെ നേരിട്ടാണ് ഗില്‍ ആദ്യ ഇന്നിങ്‌സില്‍ മികച്ച പ്രകടനം നടത്തിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേണം
ഓസ്‌ട്രേലിയക്കെതിരേ നേരത്തേ നടന്ന ഏകദിന പരമ്പരയിലാണ് ഗില്ലിന്റെ ബാറ്റിങ് ആദ്യമായി ശ്രദ്ധിക്കുന്നതെന്നു മഗ്രാത്ത് പറയുന്നു. മികച്ച ബാറ്റിങ് ടെക്‌നിക്കാണ് മനസ്സിലാക്കാന്‍ സാധിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലാണ് താന്‍ സ്ഥാനമര്‍ഹിക്കുന്നതെന്ന തരത്തിലായിരുന്നു താരത്തിന്റെ ബാറ്റിങെന്നും മഗ്രാത്ത് വിശദമാക്കി.

കടുപ്പമേറിയ തുടക്കം
ടെസ്റ്റ് ക്രിക്കറ്റില്‍ കടുപ്പമേറിയ അരങ്ങേറ്റമാണ് ഗില്ലിനു ലഭിച്ചത്. മിച്ചെല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ഉജ്ജ്വലമായി ബൗള്‍ ചെയ്യുമ്പോള്‍ ഏതൊരു ബാറ്റ്‌സ്മാനും കാര്യങ്ങള്‍ കടുപ്പമാവും.
അവരെ മികച്ച രീതിയില്‍ നേരിടാന്‍ ഗില്ലിനു കഴിഞ്ഞു. ബാറ്റ്‌സ്മാന്‍മാര്‍ ഇവര്‍ക്കെതിരേ കളിക്കുകയും മിസ്സ് ചെയ്യുകയും ചെയ്യുന്നത് കാണാമായിരുന്നു. ഗില്ലിന്റെ ഒരു എഡ്ജ് മാര്‍നസ് ലബ്യുഷെയ്ന്‍ നഷ്ടപ്പെത്തിയിരുന്നു. ഈയൊരു സംഭവം മാറ്റിനിര്‍ത്തിയാല്‍ പിഴവുകളില്ലാത്ത ഇന്നിങ്‌സായിരുന്നു ഗില്ലിന്റേതെന്നും മഗ്രാത്ത് വിലയിരുത്തി.

കമ്മിന്‍സിന്റെ ഓവറിലും രക്ഷപ്പെട്ടു
ലബ്യുഷെയ്ന്‍ ക്യാച്ച് നഷ്ടപ്പെടുത്തിയത് കൂടാതെ ആദ്യദിനം ഗില്‍ മറ്റൊരു പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. പാറ്റ് കമ്മിന്‍സെറിഞ്ഞ 22ാം ഓവറിലായിരുന്നു ഇത്. ഓഫ് സ്റ്റംപിന് പുറത്തേക്കു വൈഡായി ബോള്‍ ചെയ്ത് കമ്മിന്‍സ് ഗില്ലിനെ പ്രലോഭിപ്പിക്കുകയായിരുന്നു. ഷോട്ടിനു ശ്രമിച്ച ഗില്ലിനെ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ടിം പെയ്‌നിന് പക്ഷെ എത്തിപ്പിടിക്കാനായില്ല. വളരെ ബുദ്ധിമുട്ടേറിയ ക്യാച്ച് കൂടിയായിരുന്നു ഇത്.
ഓപ്പണിങ് പങ്കാളിയായ മായങ്ക് അഗര്‍വാളിനെ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ നഷ്ടമായിരുന്നെങ്കിലും ഗില്‍ അരങ്ങേറ്റത്തില്‍ പുറത്തെടുത്ത പോരാട്ടവീര്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച ബോളുകളെ പ്രതിരോധിക്കുകയും ഒഴിവാക്കുകയും ചെയ്ത താരം ലൂസ് ബോളുകളെ ആക്രമിച്ച് റണ്‍സെടുക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ തനിക്കു ദീര്‍ഘകാലം കളിക്കാനുള്ള മികവുണ്ടെന്നു തെളിയിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications