
നെറ്റ്‌സില്‍ തന്നെ ഏറ്റവുമധികം കുഴക്കിയിട്ടുള്ള, ബൗള്‍ ചെയ്യാന്‍ ബുദ്ധമുട്ട് നേരിട്ട താരം ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് 31കാരനായ ഷമി. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് അദ്ദേഹത്തെ അവസാനമായി ദേശീയ ടീമിനൊപ്പം കണ്ടത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിശ്ചിത ഓവര്‍ പരമ്പരകളിലും ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലും ഷമിക്കു വിശ്രമം നല്‍കിയിരുന്നു.

ഞങ്ങള്‍ പ്രൊഫഷണലുകളാണ്. ഇഷ്ടമുള്ളതു ചെയ്യാന്‍ ബിസിസിഐ ഞങ്ങള്‍ക്കു നന്നായി പ്രതിഫലം നല്‍കുകയും ചെയ്യുന്നു. അതിനാല്‍ ഒരാള്‍ ബൗളിങ് ആസ്വദിക്കുകയും ചെയ്യുന്നതായി മുഹമ്മദ് ഷമി ചിരിച്ചുകൊണ്ടു പറയുന്നു.
പക്ഷെ ചേതേശ്വര്‍ പുജാരയെപ്പോലെ ആര്‍ക്കും നിങ്ങളെ അസ്വസ്ഥനാക്കാന്‍ കഴിയില്ല.

എല്ലാവര്‍ക്കുമറിയാവുന്നതു പോലെ 100-200 ബോളുകളെങ്കിലും കളിക്കാതെ അദ്ദേഹത്തിനു ഉറക്കം പോലും ലഭിക്കല്ലെന്നു ഷമി വ്യക്തമാക്കി. നെറ്റ്‌സില്‍ തന്നെ ഏറ്റവുമധികം കുഴക്കിയിട്ടുള്ള ബൗളര്‍ പുജാരയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യക്കു വേണ്ടി 95 ടെസ്റ്റുകളില്‍ നിന്നും 43.88 ശരാശരിയില്‍ 6713 റണ്‍സ് പുജാര നേടിയിട്ടുണ്ട്. 18 സെഞ്ച്വറികളും 32 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ചേതേശ്വര്‍ പുജാരയില്ലാതെയാണ ഇന്ത്യ കളിക്കുന്നത്. അദ്ദേഹത്തെക്കൂടാതെ മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന അജിങ്ക്യ രഹാനെയും ഇന്ത്യന്‍ സംഘത്തിലില്ല. ബാറ്റിങിലെ മോശം ഫോം കാരണം രണ്ടു പേരെയും ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിക്കുകയാണെങ്കില്‍ ഇരുവരെയും തിരിച്ചുവിളിക്കുമെന്ന സൂചനയാണ് മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ നല്‍കിയിരിക്കുന്നത്. പുജാരയും രഹാനെയും നിലവില്‍ രഞ്ജി ട്രോഫിയില്‍ കൡുകൊണ്ടിരികുകയാണ്.

പേസാക്രമണത്തില്‍ തന്റെ ബൗളിങ് പങ്കാളിയായ ജസ്പ്രീത് ബുംറയുടെ അസാധാരണമായ ബൗളിങ് ആക്ഷന്‍ ആദ്യമായി കണ്ടപ്പോള്‍ ആശ്ചര്യം തോന്നിയിരുന്നതായി മുഹമ്മദ് ഷമി വെളിപ്പെടുത്തി. ഐപിഎല്ലിനിടെയാണ് ഞാന്‍ ആദ്യമായി ബുംറ ബൗള്‍ ചെയുന്നത് കണ്ടത്. അവന്റെ ബൗളിങ് ആക്ഷന്‍ കണ്ടപ്പോള്‍ വളരെ അസാധാരണമായി തോന്നി.

ഇത്തരമൊരു ആക്ഷനില്‍ ബുംറയ്ക്ക് എങ്ങനെയാണ് ഇത്രയും വേഗത്തില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്നതെന്നും ഇത്രയും കരുത്ത് എങ്ങനെ ലഭിക്കുന്നുവെന്നും ആശ്ചര്യം തോന്നി. പിന്നീട് ഇന്ത്യന്‍ ടീമിലേക്കു വന്നപ്പോള്‍ ബുംറയെക്കുറിച്ച് കൂടുതല്‍ ഞാന്‍ മനസ്സിലാക്കി. നന്നായി പെര്‍ഫോം ചെയ്ത അവന്‍ ടെസ്റ്റ് ടീമിന്റെയും ഭാഗമായി മാറി. ഇപ്പോള്‍ നിങ്ങള്‍ വളരെ വ്യത്യസ്തനായ ഒരു ബുമറയെയാണ് കാണുന്നത്. നല്ല നിയന്ത്രണമടക്കം അവന് എല്ലാമുണ്ടെന്നും ഷമി പുകഴ്ത്തി.

ജസ്പ്രീത് ബുംറയുടെ യോര്‍ക്കറുകളാണ് കൂടുതല്‍ ഇഷ്ടമെന്നു മുഹമ്മദ് ഷമി വെളിപ്പെടുത്തി. അവനില്‍ നിന്നും എനിക്കു ലഭിക്കണമെന്നു ആഗ്രഹിക്കുന്ന ഒരു കാര്യം യോര്‍ക്കറുകളെറിയാനുള്ള മിടുക്കാണ്. അവനോടൊപ്പം ബൗള്‍ ചെയ്യുന്നത് നല്ല രസമാണ്. നമ്മുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്തരമൊരു കാലഘട്ടം മുമ്പുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിട ഞങ്ങളുടെ ഗ്രാഫ് നോക്കിയാല്‍ അത് ഏറ്റവും ഉയര്‍ന്നതാണെന്നു എനിക്കു തോന്നുന്നു.

ജാസ്സിയെക്കൂടാതെ (ബുംറ) ഉമേഷ്, ഇഷാന്ത് എന്നിവര്‍ക്കൊപ്പവും ബൗള്‍ ചെയ്യുന്നത് ഞാന്‍ ആസ്വദിക്കുന്നു. ഓരോരുത്തരുടെയും കഴിവിനെക്കുറിച്ച് ഞങ്ങള്‍ക്കു നന്നായി അറിയാം. ആരെങ്കിലും മോശം ഫോമിലേക്കു വീഴുമ്പോള്‍ ഞങ്ങള്‍ പരസ്പരം ഉയര്‍ത്തുകയും ആത്മവിശ്വാസം നല്‍കുകകും ചെയ്യുന്നുവെന്നതാണ് ഈ ബൗളിങ് യൂണിറ്റിന്റെ ഏറ്റവും വലിയ ഗുണം. ഇത്തരം കാര്യങ്ങളാണ് ജീവിതത്തില്‍ ഒരാള്‍ ഓര്‍മിക്കുന്നതെന്നും ഷമി വിശദമാക്കി.


Click it and Unblock the Notifications