Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'നയിക്കാന്‍ ജനിച്ചവന്‍', 2017ലേതു തന്നെ മെല്‍ബണിലും- രഹാനെയ്ക്കു ചാപ്പലിന്റെ കൈയടി

1

മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയെ ഉജ്ജ്വല വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ പ്രശംസിച്ച് ഓസീസിന്റെ മുന്‍ നായകനും ഇതിഹാസ താരവുമായ ഇയാന്‍ ചാപ്പല്‍. നയിക്കാനായി ജനിച്ചവനെന്നാണ് അദ്ദേഹം രഹാനെയെ വിശേഷിപ്പിച്ചത്. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്കു മടങ്ങിയതിനെ തുടര്‍ന്നാണ് വൈസ് ക്യാപ്റ്റനായ രഹാനെയ്ക്കു നായകസ്ഥാനം ലഭിച്ചത്.
അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ കോലിക്കു കീഴില്‍ ഇന്ത്യ ദയനീയ തോല്‍വിയേറ്റു വാങ്ങിയിരുന്നു. അതുകൊണ്ടു തന്നെ പരമ്പരയില്‍ ഇന്ത്യക്കു ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ എല്ലാ പ്രവചനങ്ങളും തെറ്റിച്ചു കൊണ്ടാണ് രഹാനെയ്ക്കു കീഴില്‍ മെല്‍ബണില്‍ ഇന്ത്യ തിരിച്ചടിച്ചത്. എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു.

2017ലെ ടെസ്റ്റിനു സമാനം

2017ലെ ടെസ്റ്റിനു സമാനം

201ല്‍ ധര്‍മശാലയില്‍ നടന്ന ടെസ്റ്റില്‍ രഹാനെയ്ക്കു കീഴില്‍ ഓസീസിനെതിരേ ഇന്ത്യ വിജയം കൊയ്തിരുന്നു. അന്നും രഹാനെയായിരുന്നു ഇന്ത്യന്‍ ടീമിനെ നയിച്ചത്. അന്നത്തെ ജയത്തോടാണ് മെല്‍ബണ്‍ ടെസ്റ്റിനെ ചാപ്പല്‍ തന്റെ കോളത്തില്‍ താരതമ്യം ചെയ്തത്.
17ലെ ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ചേര്‍ന്നു സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം അരങ്ങേറ്റക്കാരനായിരുന്ന കുല്‍ദീപ് യാദവിനെക്കൊണ്ടു ബൗള്‍ ചെയ്യിച്ച രഹാനെയുടെ തീരുമാനത്തെ ചാപ്പല്‍ പുകഴ്ത്തി.
ധീരമായ നീക്കമായിരുന്നു അത്. ഈ നീക്കം ഫലം കാണുകയും ചെയ്തു. യാദവ് പെട്ടെന്നു തന്നെ വാര്‍ണറിനെ പുറത്താക്കി. പിന്നാലെ ഓസീസിനു അഞ്ചു വിക്കറ്ര് തുടരെ നഷ്ടമാവുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ ഇതാണ് രഹാനെയുടെ വിജയം. അദ്ദേഹം വളരെ ധീരനും സ്മാര്‍ട്ടുമാണെന്നും ചാപ്പല്‍ കോളത്തില്‍ കുറിച്ചു.

ടീമംഗങ്ങളില്‍ നിന്നും ബഹുമാനം

ടീമംഗങ്ങളില്‍ നിന്നും ബഹുമാനം

കാര്യങ്ങളില്‍ എളുപ്പത്തില്‍ കൈവിട്ടുപോകാവുന്ന സാഹചര്യങ്ങളില്‍പ്പോളും വളരെ ശാന്തമായി മാത്രമേ രഹാനെ തീരുമാനങ്ങളെടുക്കുകയുള്ളൂ. ടീമംഗങ്ങളുടെയെല്ലാം ബഹുമാനം രഹാനെ നേടിക്കഴിഞ്ഞു. മികച്ച ക്യാപ്റ്റന്‍സിയുടെ ഏറ്റവും നല്ല വശമാണിത്. ടീമിനു ആവശ്യമുള്ളപ്പോള്‍ റണ്ണെടുക്കാനും രഹാനെയ്ക്കു കഴിയുന്നു. ഇത് ടീമംഗങ്ങളില്‍ നിന്നും അദ്ദേഹത്തിനു ലഭിക്കുന്ന ബഹുമാനം ഉയര്‍ത്തുകയും ചെയ്യുന്നതായി ചാപ്പല്‍ വ്യക്തമാക്കി.

ബുംറയ്ക്കും അശ്വിനും അഭിനന്ദനം

ബുംറയ്ക്കും അശ്വിനും അഭിനന്ദനം

മെല്‍ബണ്‍ ടെസ്റ്റില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത ഇന്ത്യയുടെ ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍ എന്നിവരെ ചാപ്പല്‍ അഭിനന്ദിച്ചു. എംസിജിയില്‍ പതിവുപോലെ ബുംറ വളരെ നന്നായി ബൗള്‍ ചെയ്തു. ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്കു അദ്ദേഹം നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ പുതിയ ആത്മവിശ്വാസം നേടിയെടുത്ത അശ്വിനാവട്ടെ സ്മിത്തിനു മേല്‍ ആധിപത്യം തുടര്‍ന്നു. നേത്തേ വിക്കറ്റെടുത്ത അദ്ദേഹം ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തുകയും ചെയ്തു. സീനിയേഴ്‌സില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് അരങ്ങേറ്റക്കാരായ ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവര്‍ വിലപ്പെട്ട സംഭാവന നല്‍കി. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളുമായി അവര്‍ വളരെ പെട്ടെന്നു പൊരുത്തപ്പെട്ടതായും ചാപ്പല്‍ വിലയിരുത്തി.

Story first published: Monday, January 4, 2021, 8:22 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+