Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അയാള്‍ക്ക് വേറേയൊരു ജോലിയുമില്ല! വിവാദമുണ്ടാക്കല്‍ മാത്രം ലക്ഷ്യം- മഞ്ജരേക്കര്‍ക്കെതിരേ ശ്രീകാന്ത്

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കെഎല്‍ രാഹുലിനെ ചോദ്യം ചെയ്ത സഞ്ജയ് മഞ്ജരേക്കര്‍ക്കെതിരേ ആഞ്ഞടിച്ച് കെ ശ്രീകാന്ത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിനെ ടെസ്റ്റ് ടീമിലേക്കു തിരികെ വിശിച്ചതിനെ മഞ്ജരേക്കര്‍ വിമര്‍ശിച്ചത്. നേരത്തേ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട താരമാണ് രാഹുല്‍. എന്നാല്‍ ഇപ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം.

1

ഐപിഎല്‍ പ്രകടനത്തിന്റെ പേരില്‍ രാഹുലിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നായിരുന്നു മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടിയത്. ടെസ്റ്റ് ടീമിലേക്ക് ഐപിഎല്ലിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ ഒരു താരത്തെ തിരിക്കെ വിളിക്കുമ്പോള്‍ നിങ്ങള്‍ മോശം മാതൃകയാണ് കാണിക്കുന്നത്. പ്രത്യേകിച്ചും അവസാനത്തെ കുറച്ചു ടെസ്റ്റുകളില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഒരു താരമാണ് അദ്ദേഹം. മടങ്ങിവരവില്‍ ആ താരം വിജയിക്കുമോ, ഫ്‌ളോപ്പാവുമോ എന്നതില്‍ പ്രസക്തിയില്ല. എന്നാല്‍ ഇത്തരം സെലക്ഷനുകള്‍ രഞ്ജി താരങ്ങളുടെ പ്രചോദനത്തെ വലിയ തോതില്‍ ബാധിക്കുമെന്നായിരുന്നു മഞ്ജരേക്കറുടെ ട്വീറ്റ്.

മഞ്ജരേക്കറുടെ ഈ അഭിപ്രായത്തിനെതിരേയാണ് തന്റെ യൂട്യൂബ് ചാനലായ ചീക്കി ചീക്കയില്‍ ശ്രീകാന്ത് വിമര്‍ശിച്ചത്. സഞ്ജയ് മഞ്ജരേക്കറെ വെറുതെവിടൂ. അയാള്‍ക്കു മറ്റൊരു ജോലിയുമില്ല. കെഎല്‍ രാഹുലിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്യുകയോ? അദ്ദേഹം ടെസ്റ്റില്‍ നന്നായി കളിച്ചിട്ടുള്ള താരമാണ്. സഞ്ജയ്ക്കു എന്തിനെയെങ്കിലുമൊക്കെ ചോദ്യം ചെയ്യണം. അദ്ദേഹത്തിന്റെ അഭിപ്രായത്തോടു താന്‍ യോജിക്കുന്നില്ല. എന്തെങ്കിലും വിവാദമുണ്ടാക്കാന്‍ വേണ്ടി മാത്രം നിങ്ങള്‍ ഒരു കാര്യത്തെ ചോദ്യം ചെയ്യാന്‍ പാടില്ല. എല്ലാ ഫോര്‍മാറ്റിലും ഗംഭീരമായി പെര്‍ഫോം ചെയ്തിട്ടുള്ള താരമാണ് രാഹുല്‍. അദ്ദേഹത്തിന്റെ ടെസ്റ്റ് റെക്കോര്‍ഡിലൂടെ കണ്ണോടിക്കാനും ശ്രീകാന്ത് ആവശ്യപ്പെട്ടു. മഞ്ജരേക്കര്‍ പറയുന്നത് ശുദ്ധ വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

2

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ കൂടിയായ രാഹുല്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 595 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം നിലവില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 132 റണ്‍സാണ് രാഹുലിന്റെ ഉയര്‍ന്ന സ്‌കോര്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയായിരുന്നു ഇത്.

Story first published: Wednesday, October 28, 2020, 22:06 [IST]
Other articles published on Oct 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+