ധോണിയുമായി അന്നു സംസാരിച്ചു... പറഞ്ഞത് ഇങ്ങനെ, കാര്യങ്ങള്‍ കൈവിട്ടുപോയി!!- പ്രസാദ്
മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് ദിവസവും പുതിയ കാര്യങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ധോണി ഇനി ഇന്ത്യക്കായി കളിക്കില്ലെന്നു ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ മറ്റൊരു കൂട്ടര്‍ ധോണി ഇനിയും കളിക്കുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അദ്ദേഹത്തെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്. ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലായിരുന്നു ഇത്.
ന്യൂസിലാന്‍ഡിനോടു ഇന്ത്യ സെമിയില്‍ പരാജയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് ധോണി ക്രിക്കറ്റില്‍ നിന്നു ബ്രേക്കെടുത്തത്. ധോണിയുടെ ഭാവിയെക്കുറിച്ചും ക്രിക്കറ്റില്‍ നിന്നു വിട്ടുനിന്നതിനെക്കുറിച്ചും തുറന്നു പറയുകയാണ് മുന്‍ മുഖ്യ സെലക്ടറായ എംഎസ്‌കെ പ്രസാദ്.

ധോണിയുടെ കാര്യത്തില്‍ എല്ലാം വളെ വ്യക്തമാണെന്നു പ്രസാദ് വ്യക്തമാക്കി. നേരത്തേ തന്നെ ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടിയും നല്‍കിയിട്ടുണ്ട്. ലോകകപ്പിനു ശേഷം മഹിയുമായി തങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. കുറച്ചു കാലത്തേക്കു ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം അന്നു അറിയിച്ചത്. അതുകൊണ്ട് ഞങ്ങള്‍ റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി ടീമിലെടുക്കുകയും താരത്തിന് പിന്തുണ നല്‍കുകയും ചെയ്യുകയായിരുന്നുവെന്ന് പ്രസാദ് വിശദമാക്കി.

അന്നു സ്വയം മാറിനിന്ന ധോണി ഇനി ദേശീയ ടീമിലേക്കു മടങ്ങി വരാന്‍ ആഗ്രഹിച്ചാലും കാര്യങ്ങള്‍ എളുപ്പമല്ലെന്നും ഇപ്പോള്‍ ഏറെക്കുറെ കാര്യങ്ങള്‍ കൈവിട്ടുപോയെന്നും പ്രസാദ് വ്യക്തമാക്കി.
നിശ്ചിത ഓവര്‍ ടീമിലെ പുതിയ വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുല്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ അവസാനത്തെ പരമ്പരയിലും രാഹുല്‍ തിളങ്ങി. അതുകൊണ്ടു തന്നെ ഇനി ഐപിഎല്‍ നടക്കുകയും ധോണി മികച്ച പ്രകടനം നടത്തുകയും ചെയ്താലും അദ്ദേഹത്തിന്റെ ദേശീയ ടീമിലേക്കുള്ള വരവ് കടുപ്പമാണെന്നു പ്രസാദ് ചൂണ്ടിക്കാട്ടി.

ഇന്ത്യക്കു വേണ്ടി ധോണി ഇനി കളിക്കില്ലെന്നു കഴിഞ്ഞ ദിവസം ചില ടീമംഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലിനു ശേഷം ഒരുപക്ഷെ ധോണി ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ടീമംഗം പ്രമുഖ മാധ്യമത്തോടു പറഞ്ഞത്.
ദേശീയ ടീമിനു വേണ്ടി കളിക്കാനുള്ള ഒരു പ്രചോദനവും ധോണിക്കില്ല. തനിക്കു പകരക്കാരായി ടീമില്‍ സ്ഥാനമുറപ്പിക്കാമെന്ന് വിശ്വസിക്കുന്ന കളിക്കാരുടെ അവസരങ്ങള്‍ തടയാനും ധോണി ആഗ്രഹിക്കുന്നില്ലെന്നു മറ്റൊരു ടീമംഗം വ്യക്തമാക്കി.
ധോണിക്കു ഇനിയൊന്നും തെളിക്കാനില്ല. പിന്നെയെന്തിനാണ് ദേശീയ ടീമിലെത്താന്‍ ഐപിഎല്ലില്‍ അദ്ദേഹം കളിക്കണമെന്ന ചോദ്യങ്ങളുയരുന്നതെന്നു മറ്റൊരു ടീമംഗം ചോദിക്കുന്നത്.
ധോണി ഒരുപക്ഷെ ഇന്ത്യക്കൊപ്പം വിടവാങ്ങല്‍ മല്‍സരത്തില്‍ കളിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടേക്കും. എന്നാല്‍ നിലവിലെ ഇന്ത്യന്‍ കോമ്പിനേഷന്‍ തകര്‍ത്ത് ടീമില്‍ കയറിപ്പറ്റാന്‍ അദ്ദേഹത്തിനു ആഗ്രഹമില്ല. റിഷഭ് പന്ത് വിക്കറ്റ് കീപ്പറെനന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച പ്രകടനം നടത്തുമെന്ന് ധോണി വിശ്വസിക്കുന്നതായും അദ്ദേഹവുമായി വളരെ അടുപ്പമുള്ള ഒരാള്‍ വെളിപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications