Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: പുജാരയില്ല, ടെസ്റ്റില്‍ ഇന്ത്യയുടെ മൂന്നാം നമ്പര്‍ ആര്? രണ്ടു പേരെ ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍

ശ്രീലങ്കയ്‌ക്കെതിരേ മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ നാലു സീനിയര്‍ താരങ്ങളെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങുക. ബാറ്റിങ് നിരയില്‍ നേരത്തേ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന ചേതേശ്വര്‍ പുജാര, മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെ എന്നിവരെ ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണ്. ഇവരെക്കൂടാതെ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ, ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ എന്നിവരും ഇന്ത്യന്‍ സംഘത്തിലില്ല.

1

സാഹ, ഇഷാന്ത് എന്നിവരുടെ പകരക്കാരെ കണ്ടെത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരു പ്രശ്‌നമേയല്ല. എന്നാല്‍ പുജാര, രഹാനെ എന്നിവര്‍ക്കു പകരക്കാരെ തിരഞ്ഞെടുക്കുക വെല്ലുവിളി തന്നെയാണ്. നേരത്തേ നാട്ടിലും വിദേശത്തും ഒരുപിടി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളവരാണ് ഇരുവരും. അതുകൊണ്ടു തന്നെ അവരുടെ പകരക്കാരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരികയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനിടെ മൂന്നാം നമ്പറില്‍ പുജാരയുടെ പകരക്കാരനെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. രണ്ടു താരങ്ങളെയാണ് അദ്ദേഹം ഈ പൊസിഷനിലേക്കു തിരഞ്ഞെടുത്തിരിക്കുന്നത്.

2

ചേതേശ്വര്‍ പുജാരയുടെ അഭാവത്തില്‍ ഇന്ത്യക്കു മൂന്നാം നമ്പറിലേക്കു ഹനുമാ വിഹാരിയെ പരീക്ഷിക്കാവുന്നതാണെന്നു സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്കു ഈ സ്ഥാനത്തേക്കു പരിഗണിക്കാവുന്ന താരങ്ങളിലൊരാണ് ഹനുമാ വിഹാരി. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ അവന്‍ നന്നായി പെര്‍ഫോം ചെയ്തിരുന്നു. നല്ല ധൈര്യത്തോടെയാണ് അവിടുത്തെ പിച്ചുകളില്‍ വിഹാരി ബൗളര്‍മാരെ നേരിട്ടതെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

3

സൗത്താഫ്രിക്കയില്‍ ഒരു ടെസ്റ്റിലായിരുന്നു ഹനുമാ വിഹാരിക്കു ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്. തൊട്ടുമുമ്പത്തെ പരമ്പരയില്‍ സൗത്താഫ്രിക്ക എയ്‌ക്കെതിരേ ഇന്ത്യ എയ്ക്കായി അദ്ദേഹം മൂന്നു ഫിഫ്റ്റുകളടിച്ചിരുന്നു. ഇതാണ് സീനിയര്‍ ടീമിലേക്കും വിഹാരിക്കു വഴി തുറന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ പുറത്താവാതെ 40 റണ്‍സും രണ്ടാമിന്നിങ്‌സില്‍ 20 റണ്‍സുമാണ് താരം നേടിയത്.

4

അടുത്തിടെ രഞ്ജി ട്രോഫിയില്‍ ചണ്ഡീഗഡിനെതിരേ ഹൈദരാബാദിനായി വിഹാരി കളിരുന്നു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയും കുറിച്ചിരുന്നു. ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി പല പൊസിഷനുകളിലും കളിച്ചിട്ടുള്ള താരമാണ് വിഹാരി. ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റില്‍ ഓപ്പണറായിട്ടുള്ള അദ്ദേഹം അഞ്ച്, ആറ്, ഏഴ് പൊസിഷനുകളിലെല്ലാം ബാറ്റ് ചെയ്തിട്ടുണ്ട്. ആറാം നമ്പറിലാണ് വിഹാരി കൂടുതല്‍ മികച്ച പ്രകടനം നടത്തിയത്. 14 ഇന്നിങ്‌സുകളില്‍ നിന്നും 45.92 ശരാശരിയില്‍ 551 റണ്‍സ് അദ്ദേഹം നേടി.

5

ഹനുമാ വിഹാരിയെക്കൂടാതെ മൂന്നാം നമ്പറിലേക്കു സുനില്‍ ഗവാസ്‌കര്‍ തിരഞ്ഞെടുത്ത മറ്റൊരു താരം മുന്‍ നായകന്‍ കൂടിയായ വിരാട് കോലിയാണ്. മഹാന്‍മാരായ പല ബാറ്റര്‍മാരും മൂന്നാം നമ്പറിലാണ് ഇറങ്ങിയിട്ടുള്ളതെന്നും അതുകൊണ്ടു തന്നെ കോലിയും ഈ പൊസിഷനില്‍ കളിക്കണമെന്നും ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.

6

വിരാട് കോലി നാലിനു പകരം മൂന്നാം നമ്പറില്‍ കളിക്കണം. കാരണം ലോകോത്തര ബാറ്റര്‍മാരിലേക്കു വന്നാല്‍ ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങുള്‍പ്പെടെയുള്ളവര്‍ ഇവിടെ ബാറ്റ് ചെയ്തവരാണ്. ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണം. നേരത്തേ വിക്കറ്റ് പോവുകയാണെങ്കില്‍ തുടക്കത്തിലെ ന്യൂബോള്‍ ആക്രമണത്തെ നന്നായി നേരിടാനുള്ള കഴിവ് കോലിക്കുണ്ട്. മാത്രമല്ല തുടക്കത്തില്‍ തന്നെ സ്‌കോറിങിനു വേഗം കൂട്ടി ടീമിനെ മികച്ച ടോട്ടലിലെത്തിക്കാനും അദ്ദേഹത്തിനാവും. അതുകൊണ്ടു തന്നെ ഏറ്റവും അനുയോജ്യനായ ആള്‍ കോലിയാണെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

ഇന്ത്യന്‍ ടെസ്റ്റ് ടീം

ഇന്ത്യന്‍ ടെസ്റ്റ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, വിരാട് കോലി, പ്രിയങ്ക് പഞ്ചാല്‍, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, ഹനുമാ വിഹാരി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, സൗരഭ് കുമാര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

Story first published: Saturday, February 26, 2022, 16:32 [IST]
Other articles published on Feb 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+