Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിന്റെ ഭാവിയെന്ത്? സാധ്യത എത്രത്തോളം... പ്രതികരിച്ച് ബിസിസിഐ

മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ ഐപിഎല്ലിന്റെ 13ാം സീസണിനു വേണ്ടി കാത്തിരിക്കവെ പ്രതികരിച്ച് വീണ്ടും ബിസിസിഐ. ബിസിസിഐ ട്രഷറര്‍ അരുണ്‍ ധ്രുമാലാണ് ടൂര്‍ണമെന്റിന്റെ സാധ്യതകളെക്കുറിച്ച് ചില വിദേശ മാധ്യമങ്ങളോടു പ്രതികരിച്ചിരിക്കുന്നത്. ഇതുവരെ ഐപിഎല്ലിനെക്കുറിച്ച് ഒരു പ്ലാനിങും തങ്ങള്‍ നടത്തിയിട്ടില്ലെന്നു അദ്ദേഹം വ്യക്തമാക്കി.

ipl

ഐപിഎല്ലിനെക്കുറിച്ച് ഇപ്പോഴും നമുക്ക് ചിന്തിക്കാന്‍ കഴിയില്ല. ടൂര്‍ണമെന്റില്‍ കളിക്കാന്‍ മറ്റു രാജ്യങ്ങളിലെയും താരങ്ങള്‍ക്കു വരേണ്ടതുണ്ട്. താരങ്ങള്‍ ഇവിടേക്കു വരുമെന്നോ, രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയുമെന്നോ, തുടര്‍ന്ന് ഐപിഎല്ലില്‍ കളിക്കുമെന്നോയൊന്നും നമുക്ക് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഐപിഎല്ലിനെക്കുറിച്ച് എങ്ങനെ ചിന്തിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. എല്ലാം മാധ്യമങ്ങളുടെ അഭ്യൂഹങ്ങള്‍ മാത്രമാണ്. നിലവില്‍ ടൂര്‍ണമെന്റിനെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല. കാര്യങ്ങള്‍ ക്ലിയറായ ശേഷം മാത്രമേ ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവൂയെന്നും ധ്രുമാല്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കാനിരുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. എന്നാല്‍ രാജ്യത്തു കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ഏപ്രില്‍ 15ലേക്കു ടൂര്‍ണമെന്റ് മാറ്റി വയ്ക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ രാജ്യത്തെ ലോക്ക്ഡൗണ്‍ മേയ് മാസം വരെ നീട്ടിയതോടെ ടൂര്‍ണമെന്റ് അനിശ്ചിതമായി മാറ്റി വയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം, ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ ഇതേ സമയത്തു അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ സംഘടിപ്പിക്കാനുള്ള ആലോചന ബിസിസിഐയില്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story first published: Friday, May 8, 2020, 16:28 [IST]
Other articles published on May 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+