Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെഞ്ച്വറി, പിന്നാലെ ടീമിന് പുറത്ത്!! എന്തായിരുന്നു കാരണം? ധോണിയോട് ചോദിക്കാന്‍ ഭയന്നു

കൊല്‍ക്കത്ത: ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കന്നി സെഞ്ച്വറി നേടിയിട്ടും എന്തുകൊണ്ട് ദേശീയ ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നു എംഎസ് ധോണിയോടു ഇതുവരെ ചോദിച്ചിട്ടില്ലെന്നു ബംഗാളില്‍ നിന്നു മധ്യനിര ബാറ്റ്‌സ്മാന്‍ മനോജ് തിവാരി വ്യക്തമാക്കി. സെഞ്ച്വറിയടിച്ച് തൊട്ടടുത്ത മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായ വളരെ അപൂര്‍വ്വം താരങ്ങളിലൊരാള്‍ കൂടിയാണ് തിവാരി. 2008ലാണ് ഇന്ത്യക്കു വേണ്ടി അദ്ദേഹം അരങ്ങേറിയത്. 2011 ഡിസംബറില്‍ ചെന്നൈയില്‍ നടന്ന ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പുറത്താവാതെ 104 റണ്‍സെടുത്ത് തിവാരി ഇന്ത്യയുടെ വിജയശില്‍പ്പിയായിരുന്നു. എന്നാല്‍ ഈ ഇന്നിങ്‌സിനു ശേഷം ടീമില്‍ സ്ഥാനം നഷ്ടമായ തിവാരിക്കു അടുത്ത 14 മല്‍സരങ്ങളില്‍ അവസരം ലഭിച്ചില്ല.

TIWARI

രാജ്യത്തിനു വേണ്ടി സെഞ്ച്വറിയടിച്ച് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയിട്ടും പിന്നീടുള്ള 14 മല്‍സരങ്ങളിലും ദേശീയ ടീമില്‍ അവസരം ലഭിക്കില്ലെന്നു ഒരിക്കലും കരുതിയിരുന്നില്ലെന്നു തിവാരി വ്യക്തമാക്കി. എങ്കിലും ക്യാപ്റ്റന്റെയും ടീം മാനേജ്‌മെന്റിന്റെയും തീരുമാനത്തെ ബഹുമാനിക്കുന്നു. അവര്‍ക്ക് മറ്റെന്തെങ്കിലും ഐഡിയ തോന്നിയതിനാലാവാം തന്നെ തഴഞ്ഞത്. ആ സമയത്ത് എന്താണോ ക്യാപ്റ്റനും ടീം മാനേജ്‌മെന്റും തീരുമാനിക്കുന്നത് അതിനെ അംഗീകരിച്ചേ തീരൂയെന്നും തിവാരി ഫാന്‍കേഡ് ആപ്പിനു നല്‍കിയ വീഡിയോ അഭിമുഖത്തില്‍ പറഞ്ഞു.

സെഞ്ച്വറി പ്രകടനത്തിനു ശേഷം ശേഷം ദേശീയ ടീമിനു പുറത്തായ തിവാരി പിന്നീട് എട്ടു മാസത്തിനു ശേഷമാണ് ടീമില്‍ തിരിച്ചെത്തിയത്. 2012 ആഗസ്റ്റില്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു താരത്തെ ടീമിലേക്കു തിരികെ വിളിച്ചത്. നാലാം ഏകദിനത്തില്‍ 12 റണ്‍സിനു പുറത്തായ തിവാരി തൊട്ടടുത്ത കളിയില്‍ ഫിഫ്റ്റി നേടി. ഇതിനു പിന്നാലെ താരം വീണ്ടും ദേശീയ ടീമിന് പുറത്തായി. അടുത്ത രണ്ടു വര്‍ഷത്തേക്കു തിവാരിക്കു ദേശീയ ടീമില്‍ നിന്നും വിളി വന്നില്ല.

dhoni

ഭാവിയില്‍ എപ്പോഴെങ്കിലും അന്നത്തെ ക്യാപ്റ്റനായിരുന്ന ധോണിയോട് ഇതേക്കുറിച്ച് ചോദിക്കണമെന്നുണ്ട്. എന്നാല്‍ ഇക്കാര്യം ചോദിക്കാനുള്ള അവസരമോ, അല്ലെങ്കില്‍ ധൈര്യമോ അന്നു തനിക്കുണ്ടായില്ലെന്നു പറയുന്നതാവും നല്ലത്. സീനിയര്‍ താരമായതിനാല്‍ തന്നെ തങ്ങള്‍ക്കു മഹിയോട് വലിയ ബഹുമാനമായിരുന്നു. അതുകൊണ്ടു തന്നെ എന്തു കൊണ്ടായിരുന്നു മികച്ച പ്രകടനം നടത്തിയിട്ടും താന്‍ അവഗണിക്കപ്പെട്ടുവെന്ന് തനിക്കു ചോദിക്കാനായില്ലെന്നും തിവാരി വിശദമാക്കി.

Story first published: Thursday, May 14, 2020, 17:40 [IST]
Other articles published on May 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+