Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു യൂസ്‌ലെസ്! ടീമില്‍ പോലുമില്ലാത്തവന് എന്തിന് കരാര്‍? ആഞ്ഞടിച്ച് ഹേറ്റേഴ്സ്

ഇന്ത്യന്‍ ടീമിലേക്കുള്ള വഴി അടഞ്ഞിട്ടില്ലെന്നു സഞ്ജു സാംസണിനെയും ആരാധകരെയും ഓര്‍മപ്പെടുത്തിയാണ് അദ്ദേഹത്തെ ബിസിസിഐ തങ്ങളുടെ മുഖ്യ കരാറില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിസിസിഐയുടെ സി ഗ്രേഡിലാണ് മലയാളി താരം ഉള്‍പ്പെട്ടിരിക്കുന്നത്. നീണ്ട എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സഞ്ജുവിനു വീണ്ടും ബിസിസിഐ കരാര്‍ ലഭിച്ചിരിക്കുന്നത്. നേരത്തേ 2014-14 സീസണിലും അദ്ദേഹം ഗ്രേഡ് സി കരാറിന്റെ ഭാഗമായിരുന്നു.

വീണ്ടും കരാറിന്റെ ഭാഗമായി മാറിയതോടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കളിക്കുകയെന്ന സഞ്ജുവിന്റെ പ്രതീക്ഷകള്‍ക്കും ചിറകു മുളച്ചിരിക്കുകയാണ്. ഏകദിനത്തിലെ സ്ഥിരം നാലാം നമ്പര്‍ ശ്രേയസ് അയ്യര്‍ക്കു പരിക്കേറ്റതും പകരം കളിച്ച സൂര്യകുമാര്‍ യാദവ് വന്‍ ഫ്‌ളോപ്പായതുമെല്ലാം സഞ്ജുവിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

SURYAKUMAR YADAV

സഞ്ജുവിനു ബിസിസിഐയുടെ മുഖ്യ കരാര്‍ ലഭിച്ചത് ആരാധകര്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കിയപ്പോള്‍ നോര്‍ത്ത് ഇന്ത്യന്‍ ലോബിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഹേറ്റേഴ്‌സിന് സഹിക്കുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ സഞ്ജുവിനെ വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയുമെല്ലാം ചെയ്തു കൊണ്ടിരിക്കുകയാണ്. നിലവില്‍ ഒരു ഫോര്‍മാറ്റില്‍പ്പോലും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനായിട്ടില്ലാത്ത അദ്ദേഹത്തിനു എന്ത് അടിസ്ഥാനത്തിലാണ് ബിസിസിഐയുടെ മുഖ്യ കരാര്‍ നല്‍കിയിരിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം.

ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ലഭിച്ച ഏറെക്കുറെ എല്ലാ അവസരങ്ങളിലും പരാജയപ്പെട്ട ക്രിക്കറ്ററാണ് സഞ്ജു സാംസണ്‍. സൂര്യകുമാര്‍ യാദവിനെപ്പോലെ തന്നെ ഏകദിനത്തില്‍ മറ്റൊരു യൂസ്‌ലെസ് ക്രിക്കറ്ററാണ് സഞ്ജുവെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു. എന്തിനാണ് സഞ്ജു സാംസണിന് ബിസിസിഐ മുഖ്യ കരാര്‍ നല്‍കിയിരിക്കുന്നത്? ലഭിച്ച അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനായിട്ടില്ല.

കെഎല്‍ രാഹുലിനെപ്പോലെ സഞ്ജുവിന് ഗോഡ് ഫാദര്‍മാരില്ലെന്നത് ശരിയാണെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. സഞ്ജു സാംസണിനെതിരേ ബിസിസിഐ രാഷ്ട്രീയം കളിക്കുകയാണെന്നു പറഞ്ഞവര്‍ എവിടെ? അതായിരുന്നു സത്യമെങ്കില്‍ മുഖ്യ കരാറില്‍ നിന്നും അദ്ദേഹം തഴയപ്പെടുമായിരുന്നെന്നു ഒരു യൂസര്‍ കുറിച്ചു.

SANJU SAMSON

സഞ്ജു സാംസണിന്റെ പിആര്‍ ടീമിന്റെ വലിയ വിജയമാണ് ഇപ്പോള്‍ ലഭിച്ച ബിസിസിഐ കരാറെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം. സഞ്ജ സാംസണ്‍ പിആര്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നു ഇതോടെ ഉറപ്പിച്ചിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ വിമര്‍ശിച്ചത്. വാട്ടര്‍ബോയ്ക്കും അങ്ങനെ ബിസിസിഐ കരാര്‍ ലഭിച്ചിരിക്കുകയാണെന്നായിരുന്നു സഞ്ജു സാംസണിനെ ഒരു യൂസര്‍ കളിയാക്കിയത്. ഒട്ടും സ്ഥിരതയില്ലാത്ത ക്രിക്കറ്ററാണ് സഞ്ജു സാംസണ്‍. എന്നിട്ടും എന്തിനാണ് ഈ കരാറെന്നായിരുന്നു ഒരു ചോദ്യം. 'ഗഞ്ജുവിനെ' ആരു ശ്രദ്ധിക്കാനാണ്? അര്‍ഹിക്കാത്തതാണ് ഇപ്പോള്‍ ലഭിച്ചതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

അതേസേമയം, ഇന്ത്യക്കു വേണ്ടി ഈ വര്‍ഷം ഒരെേയാരു മല്‍സരത്തില്‍ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. ജനുവരിയുടെ തുടക്കത്തില്‍ ശ്രീലങ്കയുമായി നടന്ന ടി20 പരമ്പരയിലെ ആദ്യത്തെ മല്‍സരത്തിലായിരുന്നു ഇത്. പക്ഷെ ഈ കളിക്കിടെ പരിക്ക് സഞ്ജുവിന്റെ വില്ലനായി. തുടര്‍ന്നു പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറേണ്ടി വരികയും ചെയ്തു. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ വൈകിയതിനാല്‍ ന്യൂസലാന്‍ഡുമായുള്ള ടി20, ഏകദിന പരമ്പരകളിലേക്കും സഞ്ജു പരിഗണിക്കപ്പെട്ടില്ല. പക്ഷെ അവസാനമായി ഓസ്‌ട്രേലിയയുമായി കളിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ സഞ്ജു അവഗണിക്കപ്പെടുകയായിരുന്നു. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പിന്‍മാറിയിട്ടും അദ്ദേഹത്തെ ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല.

Story first published: Monday, March 27, 2023, 23:27 [IST]
Other articles published on Mar 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+