Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂട്യൂബ് ചാനല്‍ നടത്താന്‍ എന്തും പറയരുത്!! ഹര്‍ഷിത് ടീമില്‍ വേണ്ടവന്‍, ആഞ്ഞടിച്ച് ഗംഭീര്‍

ഇന്ത്യന്‍ ടീമില്‍ യുവ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയ്ക്കു നിരന്തരം അവസരങ്ങള്‍ ലഭിക്കുന്നതിനെ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്നവര്‍ക്കെതിരേ ആഞ്ഞടിച്ച് മുഖ്യ കോച്ച് ഗൗതം ഗംഭീര്‍. ദേശീയ ടീമില്‍ അര്‍ഹതയുള്ളതു കൊണ്ടാണ് അവന്‍ സ്ഥാനം നിലനിര്‍ത്തുന്നതെന്നും ഈ തരത്തില്‍ വിമര്‍ശിച്ച് കരിയര്‍ തകര്‍ക്കരുതെന്നും അദ്ദേഹം രോഷാകുലനാവുകയും ചെയ്തു.

വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന, ടീമുകളില്‍ ഹര്‍ഷിത് ഇടം നേടിയിട്ടുണ്ട്. അവസാനം കളിച്ച ഏഷ്യാ കപ്പിലടക്കം ഫ്‌ളോപ്പായിട്ടും അദ്ദേഹത്തിനു വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിക്കുന്നതിനെതിരേ മുന്‍ താരങ്ങളായ കെ ശ്രീകാന്തും ആര്‍ അശ്വിനുമടക്കമുള്ളവര്‍ അവരുടെ യൂട്യുൂബ് ചാനലിലൂടെ കളിയാക്കിയിരുന്നു. ഇതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്.

K SRIKKANTH

ശ്രീകാന്തും അശ്വിനും പറഞ്ഞതെന്ത്?

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളെ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഹര്‍ഷിത് റാണയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടത്. ഉറപ്പായും രണ്ടു ടീമുകളിലുണ്ടാവുമെന്നു കരുതപ്പെട്ട മലയാളി താരം സഞ്ജു സാംസണിനു ടി20യില്‍ മാത്രമേ ഇടം ലഭിച്ചുള്ളൂ. ഏകദിനത്തില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.

പിന്നാലെയാണ് സഞ്ജുവിനെ പോലെ അര്‍ഹതയുള്ളവര്‍ അവഗണിക്കപ്പെടുമ്പോള്‍ കാര്യമായി പെര്‍ഫോം ചെയ്യാതിരുന്നിട്ടും ഹര്‍ഷിത് രണ്ടു ടീമുകളിലും എങ്ങനെ എത്തിയെന്നു കെ ശ്രീകാന്തും ആര്‍ അശ്വിനുമെല്ലാം യൂട്യൂബ് ചാനലുകളിലൂടെ ചോദിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നേരത്തേ ഗൗതം ഗംഭീറിനൊപ്പം പ്രവര്‍ത്തിച്ചതിനാല്‍ അദ്ദേഹത്തിന്റെ പ്രത്യേക താല്‍പ്പര്യം കാരണമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

ഗംഭീറിന്റെ യേസ് മാനാണ് ഹര്‍ഷിത്തെന്നായിരുന്നു മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ ശ്രീകാന്തിന്റെ പരിഹാസം. ഫേവററ്റിസം കാരണമാണ് ടീമിലെത്തുന്നതെന്നും നന്നായി പെര്‍ഫോം ചെയ്യുന്ന ചില കളിക്കാര്‍ തഴയപ്പെടുകയാണെന്നു അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

അശ്വിനും വളരെ രൂക്ഷമായാണ് ഹര്‍ഷിത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന ഈ അമിത പിന്തുണയെ വിമര്‍ശിച്ചത്. യുവ പേസറെ ടീമിലെടുക്കുന്നതിനു പിന്നിലെ ലോജിക്ക് എന്താണെന്നു തനിക്കു ഇനിയും മനസ്സിലായിട്ടില്ലെന്നും എന്താണ് സെലക്ഷന്‍ കമ്മിറ്റി ചിന്തിക്കുന്നതെന്നറിയാന്‍ അതിന്റെ ഭാഗമായാല്‍ കൊള്ളാമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

HARSHIT RANA

ഗംഭീര്‍ കലിപ്പില്‍

ഇന്ത്യന്‍ ടീമില്‍ ഹര്‍ഷിത് റാണയുടെ സ്ഥാനത്തെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളില്‍ കോച്ച് ഗൗതം ഗംഭീര്‍ അസ്വസ്ഥനും അതു പോലെ തന്നെ ക്ഷുഭിതനുമാണ്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് ഇക്കാര്യത്തില്‍ തന്റെ നിലപാട് അദ്ദേഹം തുറന്നു പറഞ്ഞത്.

നോക്കൂ, ഇതു അല്‍പ്പം നാണക്കേടുണ്ടാക്കുന്ന കാര്യം തന്നെയാണ്. സ്വന്തം യൂട്യൂബ് ചാനല്‍ നടക്കിക്കൊണ്ടു പോവാനാണ് 23 കാരനായ ഹര്‍ഷിത് റാണയെ നിങ്ങള്‍ വിമര്‍ശിക്കുന്നതെങ്കില്‍ അതു അനീതിയാണ്. അവന്റെ അച്ഛന്‍ മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനൊന്നുമില്ല, മുന്‍ ക്രിക്കറ്ററോ, അല്ലെങ്കില്‍ എന്‍ആര്‍ഐയോ അല്ല.

ഹര്‍ഷിത് സ്വന്തം കഴിവ് കൊണ്ടു ടീമിലേക്കു വരികയും കളിക്കുകയും ചെയ്യുന്നയാളാണ്. അവന്‍ തുടര്‍ന്നും കളിക്കും. വ്യക്തികളെ ഈ തരത്തില്‍ ലക്ഷ്യം വച്ച് ആക്രമിക്കുന്നത് ശരിയല്ല. പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം വ്യക്തികളെ ഉന്നം വയ്‌ക്കേണ്ടത്.

അതിനു വേണ്ടി സെലക്ടര്‍മാരും അവിടെയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഹര്‍ഷിത്തിനെ കുറിച്ച് നിങ്ങള്‍ വളരെ മോശമായ രീതിയില്‍ സംസാരിക്കുകയാണെങ്കില്‍ അതു എങ്ങനെയാവും അവന്റെ മാനസികാസ്ഥയെ ബാധിക്കുകയെന്നും ഗംഭീര്‍ തുറന്നടിക്കുന്നു.

നിങ്ങളുടെ മക്കള്‍ (ഹര്‍ഷിത്തിനെ വിമര്‍ശിക്കുന്നവര്‍) നാളെ ക്രിക്കറ്റ് കളിക്കുകയും ഈ തരത്തില്‍ അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നത് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. അവനു വെറും 23 വയസ്സ് മാത്രമേയുള്ളൂ, അല്ലാതെ 33 വയസ്സല്ല. എന്നെ വിമര്‍ശിച്ചോളൂ, എനിക്കു അതു കൈകാര്യം ചെയ്യാന്‍ കഴിയും. പക്ഷെ 23 കാരനായ ഹര്‍ഷിത്തിനെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 14, 2025, 15:39 [IST]
Other articles published on Oct 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+