Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ക്രിക്കറ്റ്: ലോക ഇലവനെ നയിക്കാന്‍ ഹര്‍മന്‍പ്രീത്... രണ്ടു ഇന്ത്യന്‍ താരങ്ങള്‍ കൂടി ടീമില്‍

ടി20 ടീമിന്റെ ക്യാപ്റ്റനായി ഹര്‍മന്‍പ്രീത് കൗർ | Oneindia Malayalam

ദുബായ്: ഐസിസിയുടെ ലോക വനിതാ ടി20 ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍പ്രീത് കൗറിനെ തിരഞ്ഞെടുത്തു. ഇന്ത്യയുടെ സ്മൃതി മന്ദാനയും പൂനം യാദവും ഏകദിന, ടി20 ലോക ഇലവനില്‍ ഇടം പിടിക്കുകയും ചെയ്തു. ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ ന്യൂസിലാന്‍ഡ് താരമായ സൂസി ബെയ്റ്റ്‌സാണ്. ഇന്ത്യയുടെ അഞ്ജും ചോപ്ര, ലിസ സ്തലേക്കര്‍, കാര്‍ലാട്ടെ എഡ്വാര്‍ഡ്‌സ് എന്നിവരടങ്ങുന്ന സംഘമാണ് വോട്ടിങിലൂടെ ലോക ടി20, ഏകദിന ഇലവനുകളെ തിരഞ്ഞെടുത്തത്. ഈ കലണ്ടര്‍ വര്‍ഷത്തിലെ പ്രകടനമാണ് സെലക്ഷനില്‍ മാനദണ്ഡമാക്കിയത്.

1

വെസ്റ്റ് ഇന്‍ഡീസില്‍ നവംബറില്‍ നടന്ന ലോക വനിതാ ടി20യില്‍ ഹര്‍മന്‍പ്രീതിന്റെ കീഴില്‍ ഇന്ത്. സെമി ഫൈനല്‍ വരെയത്തിയിരുന്നു. ടൂര്‍ണമെന്റില്‍ 160.5 സ്‌ട്രൈക്ക് റേറ്റില്‍ 183 റണ്‍സും താരം നേടിയിരുന്നു. ഈ വര്‍ഷം 25 മല്‍സരങ്ങളില്‍ നിന്നായി 126.2 സ്‌ട്രൈക്ക്‌റേറ്റോടെ 663 റണ്‍സാണ് ഹര്‍പ്രീതിന്റെ സമ്പാദ്യം. ലോക റാങ്കിങില്‍ ബാറ്റിങില്‍ താരം മൂന്നാംസ്ഥാനത്തുമുണ്ട്.

ലോക ടി20 ഇലവന്റെ ക്യാപ്റ്റനായി തന്നെ തിരഞ്ഞെടുത്തത് അദ്ഭുതപ്പെടുത്തിയെന്നാണ് വാര്‍ത്തയോട് ഹര്‍മന്‍പ്രീത് പ്രതികരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കൂടുതല്‍ ടി20 മല്‍സരങ്ങളില്‍ കളിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. ടിം 20 ലോകകപ്പില്‍ ടീമിലെ മുഴുവന്‍ താരങ്ങളുടെയും കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് ഇന്ത്യയെ സെമി ഫൈനല്‍ വരെയെത്തിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, December 31, 2018, 16:49 [IST]
Other articles published on Dec 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+