മിതാലി രാജും ഹര്‍മന്‍പ്രീതും ഇപ്പോഴും അടിപിടിയോ?; ഹര്‍മന്‍പ്രീതിന്റെ പ്രതികരണം
ദില്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ മിതാലി രാജും ഹര്‍മന്‍പ്രീത് സിങ്ങും തമ്മില്‍ അത്ര രസത്തിലല്ലെന്നത് പരസ്യമായ രഹസ്യമാണ്. അടുത്തിടെ സമാപിച്ച വനിതാ ടി20 ലോകകപ്പിനിടെ മിതാലി രാജിനെ ഹര്‍മന്‍പ്രീത് ഉള്‍പ്പെടെയുള്ളവര്‍ ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണം വിവാദമായിരുന്നു. അന്നത്തെ സംഭവത്തില്‍ ഉള്‍പ്പെട്ട പരിശീലകന്‍ രമേഷ് പവാറിനെ പിന്നീട് മാറ്റുകയും ചെയ്തു.
മോശം പരാമര്‍ശം; ചെല്‍സി ആരാധകന് മൂന്ന് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി
പഴയ സംഭവങ്ങളെല്ലാം മറന്ന് പുതിയ പരിശീലകനായ ഡബ്ല്യു വി രാമന്റെ നേതൃത്വത്തില്‍ ടീം തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. ഇതിനിടയിലും ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ തമ്മില്‍ അസ്വാരസ്യമുണ്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, അത്തരം വാര്‍ത്തകള്‍ തെറ്റാണെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. മിതാലിയുമായി ഒരു പ്രശ്‌നവുമില്ലെന്നും തങ്ങള്‍ സുഹൃത്തുക്കളാണെന്നും താരം പറഞ്ഞു.

ഞാന്‍ മിതാലിയുമായി കൂടിക്കാഴ്ച നടത്തി എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. വരാനിരിക്കുന്ന പരമ്പരയിലാണ് ഇപ്പോഴത്തെ ശ്രദ്ധയെല്ലാം. തങ്ങള്‍തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് ചിലര്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ടീം ഒരു കുടംബംപോലെയാണ്. പ്രശ്ങ്ങളുണ്ടെങ്കില്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കളിക്കാര്‍ക്ക് അറിയാമെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു.
രമേഷ് പവാറിനെ വീണ്ടും പരിശീലകനാക്കണമെന്ന് നേരത്തെ ഹര്‍മന്‍പ്രീതും സ്മൃതി മന്ദാനയും ആവശ്യപ്പെട്ടിരുന്നു. മിതാലി രാജിനെ അവഗണിക്കുന്ന ഒരാളെ വീണ്ടും പരിശീലകനാക്കാനുള്ള ഇവരുടെ താത്പര്യം അവരോടുള്ള മനോഭാവമാണെന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍, ടീമില്‍ അസ്വാരസ്യങ്ങള്‍ ഒഴിവാക്കാനായി മുന്‍ താരം ഡബ്ല്യു വി രാമനെ പരിശീലകനാക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications