ഇവരെ വിളിക്കൂ, ടീം ഇന്ത്യയെ രക്ഷിക്കൂ!! ഏകദിനത്തില്‍ ഉറപ്പായും വേണം; ഇതാ 4 പേര്‍
വിശാഖപട്ടണം: ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയും കൈവിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ ടീം ഇന്ത്യ. ഏകദിന പരമ്പരയില്‍ 1-0നു പിന്നില്‍ നിന്ന ശേഷം സൗത്താഫ്രിക്ക ഇപ്പോള്‍ 1-1നു ഒപ്പമെത്തിയിരിക്കുകയാണ്. ഇതോടെ ശനിയാഴ്ചത്തെ അവസാന മല്‍സരം ഡു ഓര്‍ ഡൈ ആയി മാറുകയും ചെയ്തിട്ടുണ്ട്.
ഏകദിനത്തില്‍ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും ബാറ്റിങ് നിര തങ്ങളുടെ റോള്‍ ഭംഗിയാക്കിയെങ്കിലും ബൗളര്‍മാരില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. രണ്ടാമങ്കത്തില്‍ 358 റണ്‍സടിച്ചിട്ടും ഇന്ത്യ തോല്‍ക്കാനുള്ള പ്രധാന കാരണവും ഇതാണ്.

ചില താരങ്ങളെ ഈ പരമ്പരയില്‍ ഇന്ത്യ വളരെയധികം മിസ് ചെയ്യുന്നുണ്ട്. അവരില്ലെങ്കില്‍ ഏകദിനത്തില്‍ തുടര്‍ന്നും ടീമിനു കഷ്ടകാലമായിരിക്കും. ജനുവരിയില്‍ ന്യൂസിലാന്‍ഡുമായുള്ള അടുത്ത ഏകദിന പരമ്പരയില്‍ ഇവര ഉറപ്പായും ടീമിലേക്കു തിരികെ വിളിക്കുകയും വേണം. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.
ഇവര്‍ വന്നാലേ രക്ഷയുള്ളൂ
ഇന്ത്യന്‍ ഏകദിന ടീമിലേക്കു നിര്‍ബന്ധമായും തിരിച്ചുവിളിക്കപ്പെടേണ്ട നാലു പേര്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍, പരിചയസമ്പന്നരായ പേസ് ജോടികളായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിരാണ്. ഏകദിന ഫോര്‍മാറ്റില്‍ നിന്നും രിക്കലും മാറ്റി നിര്‍ത്തപ്പെടാന്‍ പാടില്ലാത്തവരാണ് ഇവരെല്ലാം.
ഇതില്‍ ഹാര്‍ദിക്കിനെ ന്യൂസിലാന്‍ഡുമായുള്ള അടുത്ത ഏകദിന പരമ്പരയില്‍ ഉറപ്പായും പ്രതീക്ഷിക്കാം. കാരണം സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ അദ്ദേഹത്തെ തഴഞ്ഞതല്ല, മറിച്ച് വിശ്രമം നല്‍കിയതായിരുന്നു.
പരിക്കു കാരണം കഴിഞ്ഞ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യക്കായി ഹാര്‍ദിക് കളിച്ചിട്ടില്ല. എന്നാല്‍ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമാണ്. സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ രണ്ട് കളിയിലും കെഎല്‍ കഴിഞ്ഞാല്‍ ടീമിനു ആശ്രയിക്കാവുന്ന മറ്റൊരാളില്ല.
രവീന്ദ്ര ജഡേജ സ്ലോ ബാറ്റിങിലൂടെ നിരാശപ്പെടുത്തുമ്പോള്‍ വാഷിങ്ടണ്‍ സുന്ദറിനെപ്പറ്റി പറയാതിരിക്കുന്നതാവും നല്ലത്. ഫിനിഷിങില്‍ ഹാര്‍ദിക്കുണ്ടായിരുന്നെങ്കില്‍ റായ്പൂരിലെ രണ്ടാം എകദിനത്തില്‍ 370-380 റണ്‍സെങ്കിലും ഉറപ്പായും നേടാന്‍ സാധിച്ചേനെ. അതു മല്‍സരവിധിയും മാറ്റുമായിരുന്നു.
നേരത്തേ മൂന്നു ഫോര്‍മാറ്റുകളിലും ടീമിലെ അവിഭാജ്യ ഘടകമായിരുന്ന അക്ഷര്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ തഴയപ്പെട്ടത്. പകരം ജഡേജയെയും വാഷിങ്ടണിനെയും ഈ റോളില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പക്ഷെ സെലക്ഷന്‍ കമമിറ്റിയുടെ ഈ തീരുമാനം വലിയ മണ്ടത്തരമായെന്നു ആദ്യ രണ്ടു മല്‍സരങ്ങള്‍ക്കു ശേഷം ബോധ്യമായിരിക്കുകയാണ്.

ജഡ്ഡുവിവെയും വാഷിങ്ടണിനെയും ഒഴിവാക്കി അടുത്ത പരമ്പരയില്‍ അക്ഷറിനെ തിരികെ കൊണ്ടുവന്നേ തീരൂ. അദ്ദേഹത്തിന്റെ സാന്നിധ്യം ബാറ്റിങില്‍ ടീമിനു കൂടുതല്‍ ആഴം നല്‍കും. കൂടാതെ വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളറും കൂടിയാണ് അക്ഷര്‍. ഏതു തരത്തിലും റണ്ണൊഴുക്ക് തടഞ്ഞു നിര്‍ത്താനുള്ള മിടുക്കും അദ്ദേഹത്തിനുണ്ട്.
ഇനി പേസ് ബൗളിങിലേക്കു വന്നാല്‍ അര്‍ഷ്ദീപ് സിങും സംഘവും നയിക്കുന്ന ബൗളിങ് നിരയുടെ പ്രകടനം തീര്‍ത്തും ദയനീയമാണ്. അര്‍ഷ്ദീപിനെ വിശ്വസിക്കാമെങ്കിലും ഹര്‍ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും വെറും ശരാശരി ബൗളര്‍മാരാണ്. റണ്‍സ് വാരിക്കോരി നല്‍കാന്‍ ഇരുവര്‍ക്കും മടിയില്ല. ഇവരെ വിശ്വസിച്ച് ഒരു മല്‍സരവും ഇന്ത്യക്കു കളിക്കാന്‍ കഴിയില്ല.
അതിനാല്‍ ഷമിയെയും സിറാജിനെയും ഏകദിന ടീമിലേക്കു തിരികെ കൊണ്ടു വന്നേ തീരൂ. എങ്കില്‍ മാത്രമേ പേസ് ബൗളിങിനു മൂര്‍ച്ചകൂട്ടാനും ഇന്ത്യക്കു സാധിക്കുകയുള്ളൂ. ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കുന്നതിനാല്‍ ജസ്പ്രീത് ബുംറ അടുത്ത ഏകദിന പരമ്പരയും കളിക്കാനിടയില്ല. ഈ കുറവ് നികത്താന്‍ സാധിക്കുന്നവര്‍ ഷമിയും സിറാജുമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications