Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കിനെ ഒതുക്കി, സഞ്ജുവിനെ തഴഞ്ഞു!! ഇഷാനെ 'കാണാനില്ല', പിന്നില്‍ അഗാര്‍ക്കര്‍

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സമയം അത്ര മികച്ചതല്ലെന്നു തന്നെ പറയേണ്ടി വരും. ടി20 ഫോര്‍മാറ്റിലൊഴികെ മറ്റു രണ്ടിലും സമീപകാലത്തു വലിയ തിരിച്ചടികളാണ് ടീം ഇന്ത്യക്കു നേരിട്ടത്. ഏറ്റവും അവസാനമായി കളിച്ച രണ്ടു ടെസ്റ്റ് പരമ്പരകളിലും ഇന്ത്യക്കു പരാജയം നേരിട്ടു. ഇതില്‍ ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ ഇന്ത്യ തൂത്തുവാരപ്പെടുകയായിരുന്നു.

മോശം ടീം സെലക്ഷനാണ് പലപ്പോഴും ഇന്ത്യയെ ചതിച്ചിട്ടുള്ളതെന്നു കാണാം. അര്‍ഹിച്ച ചില കളിക്കാര്‍ ടീമില്‍ അവസരം കിട്ടാതെ തഴയപ്പെട്ടപ്പോള്‍ പകരം മറ്റു ചിലര്‍ കയറിപ്പറ്റുകയും ചെയ്തു. ഇന്ത്യന്‍ ടീമിനു നേരിട്ടു കൊണ്ടിരിക്കുന്ന തിരിച്ചടികള്‍ക്കു പ്രധാനമായും പഴി കേള്‍ക്കുന്നത് മുഖ്യ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ്. പക്ഷെ ഇവരെ മാത്രം വിമര്‍ശിച്ചതു കൊണ്ടു കാര്യമില്ല.

യഥാര്‍ഥ വില്ലന്‍ അണിയറയ്ക്കു പിന്നിലാണെന്നതാണ് യാഥാര്‍ഥ്യം. അതു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും മുന്‍ ഫാസ്റ്റ് ബൗളറുമായ അജിത് അഗാര്‍ക്കറാണ്. മുഖ്യ സെലക്ടാറയതു മുതല്‍ വളരെ പക്ഷപാദപരമായ പല തീരുമാനങ്ങളും അദ്ദേഹം സ്വീകരിച്ചതായി കാണാം. തനിക്കു വേണ്ടപ്പെട്ട ചിലര്‍ക്കു ഏറെ പിന്തുണ നല്‍കുന്ന അഗാര്‍ക്കര്‍ ചിലരെ ഒതുക്കുകയും ചെയ്തു. ഇതിനുള്ള ചില ഉദാഹരണങ്ങള്‍ ഏതൊക്കെയെന്നു നമുക്കു നോക്കാം.

AJIT AGARKAR

ഹാര്‍ദിക്കിനെ ഒതുക്കി

രോഹിത് ശര്‍മയ്ക്കു ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാവേണ്ടിയിരുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഒരു വര്‍ഷത്തിലേറെ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്ന അദ്ദേഹം ചില പരമ്പരകളില്‍ ടീമിനെ നയിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും ഇന്ത്യയെ നയിക്കാനിരുന്നതും ഹാര്‍ദിക്കാണ്.

പക്ഷെ അദ്ദേഹം സ്ഥിരം നായകനായി വന്നില്ലെന്നു മാത്രമല്ല വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു പോലും പുറത്താക്കപ്പെട്ടു. ഇതിനെല്ലാം ചരടു വലിച്ചയാള്‍ അജിത് അഗാര്‍ക്കറാണ്. ഹാര്‍ദിക്കിനെ മാറ്റിയ അദ്ദേഹം തനിക്കു പ്രിയങ്കരനും നാട്ടുകാരനുമായ സൂര്യകുമാര്‍ യാദവനിനെ പുതിയ ടി20 ക്യാപ്റ്റനാക്കുകയും ചെയ്തു.

റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?

വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റനായി പരിഗണിക്കാന്‍ പോലും അഗാര്‍ക്കര്‍ തയ്യാറായില്ല. പകരം ഒട്ടും അനുഭവസമ്പത്തില്ലാത്ത ശുഭ്മന്‍ ഗില്ലിനെയാണ് ഈ റോള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

മാത്രമല്ല ഹാര്‍ദിക്കിനെ പറ്റില്ലെങ്കില്‍ വൈസ് ക്യാപ്റ്റന്‍സി ശ്രേയസ് അയ്യര്‍ക്കു നല്‍കാമായിരുന്നു. കാരണം നായകനെന്ന നിലയില്‍ വിവിധ ടീമുകള്‍ക്കൊപ്പം കഴിവ് തെളിയിച്ചയാളാണ് അദ്ദേഹം. എന്നിട്ടും അഗാര്‍ക്കറിനു താല്‍പ്പര്യം ഗില്ലിനോടായിരുന്നു.

സഞ്ജു തഴയപ്പെട്ടു

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ്‍ പലപ്പോഴും ടീമില്‍ നിന്നും തഴയപ്പെട്ടതിനു പിന്നിലും അജിത് അഗാര്‍ക്കര്‍ തന്നെയാണ്. 2023ലെ ഏകദിന ലോകകപ്പില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിച്ചയാളാണ് സഞ്ജു. പക്ഷെ ഏകദിനത്തില്‍ വളരെ മോശം റെക്കോര്‍ഡുള്ള, തനിക്കു വേണ്ടപ്പെട്ട സൂര്യകുമാര്‍ യാദവിനെയാണ് അഗാര്‍ക്കര്‍ ടീമിലെടുത്തത്. ഈ തീരുമാനം വലിയ മണ്ടത്തരമായി മാറുകയും ചെയ്തു.

SANJU SAMSON

വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ സഞ്ജുവിനു ഇടം ലഭിക്കാതെ പോയതിനു പ്രധാന കാരണക്കാരനും അഗാര്‍ക്കറാണ്. സഞ്ജു ടീമില്‍ വേണമെന്നു കോച്ച് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതു പരിഗണിച്ചില്ല. പകരം തനിക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും പ്രിയപ്പെട്ട റിഷഭ് പന്തിനെ ടീമില്‍ തിരുകിക്കയറ്റുകയും ചെയ്തു.

പണി കിട്ടിയവര്‍ വേറെയും

ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടറെന്ന നിലയില്‍ അജിത് അഗാര്‍ക്കറുടെ മോശം തീരുമാനങ്ങള്‍ ഇനിയുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ നിന്നും മിന്നുന്ന ഫോമിലുള്ള ഫിനിഷര്‍ റിങ്കു സിങ് തഴയപ്പെട്ടതിനു അദ്ദേഹത്തിന്റെ പക്കല്‍ ഇപ്പോഴും കൃത്യമായ ഉത്തരമുണ്ടാവില്ല.

യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ദേശീയ ടീമില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷനായതിനു പിന്നിലും അഗാര്‍ക്കറുടെ കരങ്ങള്‍ തന്നെയാണ്. ഏകദിനത്തില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടും ഇഷാനു വേണ്ടത്ര അവസരങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറാവുന്നില്ല.

മാത്രമല്ല ഇഷാനു പകരം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമൊന്നും ഇനിയും കാര്യമായൊന്നും ചെയ്തിട്ടില്ലാത്ത ധ്രുവ് ജുറേലിനെ ഉയര്‍ത്തിക്കൊണ്ടു വന്നതിനു പിന്നിലും അഗാര്‍ക്കര്‍ തന്നെയാണ്.

Story first published: Wednesday, January 22, 2025, 9:55 [IST]
Other articles published on Jan 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+