ക്രിക്കറ്റ് താരമാവാന്‍ യുവതാരങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ കായിക ഇനത്തിനോടുള്ള സ്നേഹം മാത്രമല്ല. ക്രിക്കറ്റിലൂടെ ലഭിക്കുന്ന സെലിബ്രിറ്റി സ്റ്റാറ്റസും പണവുമെല്ലാം ക്രിക്കറ്റിലേക്ക് യുവാക്കളെ അടിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ ദേശീയ ടീമിലേക്കെത്തുക എളുപ്പമല്ല. എന്നാല്‍ ഐപിഎല്‍ പോലുള്ള ലീഗ് ക്രിക്കറ്റിന്റെ വരവോടെ കൂടുതല്‍ യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരമാണ് ലഭിക്കുന്നത്.
പരിമിതമായ സാഹചര്യത്തില്‍ നിന്ന് ദാരിദ്ര്യത്തോട് പടവെട്ടി സൂപ്പര്‍ താരങ്ങളായി മാറിയ ചില ക്രിക്കറ്റ് താരങ്ങളെ കാണാനാവും. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് വളര്‍ന്നുവന്ന് സൂപ്പര്‍താരങ്ങളായി മാറിയ നിരവധി താരങ്ങളെ കാണാനാവും. ഇതില്‍ എടുത്തു പറയാവുന്ന ചില പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒരു താരം മുഹമ്മദ് ഷമിയാണ്. ഇന്ത്യയുടെ സൂപ്പര്‍ പേസറായ ഷമി ഇക്കഴിഞ്ഞ ഏകദിന ലോകകപ്പും ഗംഭീര പ്രകടനമാണ് കളിച്ചത്. ഇന്ത്യന്‍ ആരാധകരുടെ ഹീറോയാണ് ഷമി.
മികച്ച സ്വിങ് ബൗളിങ്ങിലൂടെ വിറപ്പിക്കുന്ന ഷമിക്ക് മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡാണുള്ളത്. വളരെ ദാരിദ്ര്യം നിറഞ്ഞ സാഹചര്യത്തില്‍ നിന്നാണ് ഷമിയുടെ വളര്‍ച്ച. ഉത്തര്‍ പ്രദേശിലെ അല്‍മോറ ജില്ലയിലെ സഹാസ്പൂരില്‍ നിന്നാണ് ഷമിയുടെ വളര്‍ച്ച. 30 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ചാണ് ഷമി പരിശീലനം നടത്തിയിരുന്നത്. കൃഷിക്കാരനായിരുന്നു ഷമിയുടെ അച്ഛന്‍. അന്ന് കഷ്ടപ്പെട്ടതിന്റെ ഫലമായി ഇന്ന് സൂപ്പര്‍ താരമായി ഷമി മാറിയിരിക്കുകയാണ്.
ഇന്ത്യയുടെ സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറയും കഷ്ടത നിറഞ്ഞ ജീവിത സാഹചര്യത്തില്‍ നിന്ന് വളര്‍ന്നുവന്നവനാണ്. പരിശീലനം ചെയ്യാന്‍ മികച്ചൊരു ഷൂ പോലും അദ്ദേഹത്തിനില്ലായിരുന്നു. ഇക്കാര്യം ബുംറയുടെ അമ്മ തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന ബുംറ ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. ഇന്ന് കോടികളുടെ ആസ്തി ബുംറക്കുണ്ട്. കരിയറിലും സാമ്പത്തികമായും വലിയ ഉയര്‍ച്ച നേടിയെടുക്കാന്‍ ബുംറക്ക് സാധിച്ചു.
ഇന്ത്യയുടെ ഭാവി നായകനും വെടിക്കെട്ട് ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയും ദാരിദ്ര്യത്തെ അതിജീവിച്ച് സൂപ്പര്‍ താരമായി മാറിയവനാണ്. ഗുജറാത്തിലെ സൂറത്തുകാരനായ ഹാര്‍ദിക്കിന്റെ ബാല്യകാലമൊന്നും മികച്ചതായിരുന്നില്ല. പരിശീലനം നടത്താന്‍ മികച്ച സംവിധാനങ്ങളില്ലായിരുന്നു. ക്ലബ്ബ് ലെവല്‍ ക്രിക്കറ്റില്‍ ഒതുങ്ങിയിരുന്ന ഹാര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സ് കണ്ടെത്തിയതോടെ താരത്തിന്റെ തലവര മാറി. പിന്നീട് പെട്ടെന്നായിരുന്നു ഹാര്‍ദിക്കിന്റെ വളര്‍ച്ച.

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച ഹാര്‍ദിക് ഗുജറാത്തിനെ കിരീടത്തിലെത്തിച്ച നായകന്‍ കൂടിയാണ്. കോടികളുടെ ആസ്തി ഇന്ന് ഹാര്‍ദിക്കിനുണ്ട്. നഡാഷ സ്റ്റാന്‍കോവിച്ച് എന്ന ബോളിവുഡ് നടിയെയാണ് ഹാര്‍ദിക് വിവാഹം ചെയ്തത്. ഇപ്പോള്‍ അത്യാഡംഭര ജീവിതമാണ് ഹാര്‍ദിക് നയിക്കുന്നത്. ഹാര്‍ദിക്കിന്റെ ചേട്ടനായ ക്രുണാല്‍ പാണ്ഡ്യയും മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് ഇന്ത്യക്കായി കളിച്ചു. സാഹചര്യങ്ങളെ പഴിക്കാതെ വളര്‍ന്നുവന്നവരാണ് ഇരുവരും.
ഇന്ത്യയുടെ ഇതിഹാസ നായകനായ എംഎസ് ധോണിയും ഇത്തരത്തില്‍ ദാരിദ്ര്യത്തോട് പടവെട്ടി വളര്‍ന്നുവന്നവനാണ്. റാഞ്ചിക്കാരനായ ധോണി ചെറിയ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഇന്ന് ധോണിയുടെ ആസ്തി കോടികളാണ്. അദ്ദേഹത്തിന്റെ വാഹന ശേഖരം പോലും കോടികള്‍ വിലമതിക്കുന്നതാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടമടക്കം നേടിക്കൊടുത്താണ് ധോണി പടിയിറങ്ങിയത്. ഇന്ന് അത്യാഡംഭര ജീവിതമാണ് ധോണി നയിക്കുന്നത്.
ഇന്ത്യയുടെ ചരിത്രത്തില്‍ വേറെയും നിരവധി താരങ്ങളുണ്ട്. മുനാഫ് പട്ടേല്‍ ഇത്തരത്തില്‍ കഷ്ടപ്പെട്ട് വളര്‍ന്നുവന്ന് ക്രിക്കറ്റില്‍ തന്റേതായ സ്ഥാനം നേടിയെടുത്തവനാണ്. ആധുനിക ക്രിക്കറ്റില്‍ റിങ്കു സിങ്, ടി നടരാജന്‍ എന്നിങ്ങനെ പല പേരുകളേയും കാണാനാവും. ഇവരെല്ലാം കഠിന പ്രയത്നത്തിലൂടെ ഇന്ത്യന്‍ ടീമിലിടം നേടിയെടുത്തവരാണ്.