Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കിന്റെ ഇന്ത്യ, റിഷഭിന്റെ പൊടി കാണില്ല! സഞ്ജു സീറ്റുറപ്പിക്കും, മാറ്റങ്ങള്‍ എന്തൊക്കെ ?

2026ലെ അടുത്ത ടി20 ലോകകപ്പിനായി പടയൊരുക്കം നടത്താനുള്ള സമയമാണ് ടീം ഇന്ത്യക്കു ഇനിയുള്ള രണ്ടു വര്‍ഷങ്ങള്‍. ഈ കാലയളവില്‍ ടീമിനകത്തും പുറത്തും പല മാറ്റങ്ങളും നമുക്കു പ്രതീക്ഷിക്കാം. സമാപിച്ച ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങിക്കഴിഞ്ഞു. ഇനി പുതിയ കോച്ചായ ഗൗതം ഗംഭീറിനു കീഴിലായിരിക്കുെ ഇന്ത്യയുടെ മുന്നോടുള്ള യാത്ര. 2026ലെ ടി20 ലോകകപ്പിനായി ടീമിനെ ഒരുക്കുന്നതും അദ്ദേഹമായിരിക്കും.

വളരെ അഗ്രസീവായ, ഒപ്പം ഭയമില്ലാതെ കളിക്കാന്‍ ശേഷിയുള്ള യുവനിരയെ ആയിരിക്കും ടി20 ലോകകപ്പിനു വേണ്ടി ഗംഭീര്‍ വാര്‍ത്തെടുക്കുക. തന്റെ ഫിലോസഫിയുമായി ഒത്തുപോവുന്ന, അതോടൊപ്പം പ്രതിഭയുമുള്ള കളിക്കാര്‍ക്കാണ് അദ്ദേഹത്തിന്റെ ടീമില്‍ മുന്‍ഗണന ലഭിക്കുക. ഐപിഎല്ലില്‍ തിളങ്ങിയ പല യുവതാരങ്ങളെയും ഗംഭീര്‍ ലോകകപ്പ് ടീമിലേക്കു വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്.

HARDIK PANDYA

നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ടി20യില്‍ നിന്നും വിരമിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇവരുടെ അഭാവം നികത്തുകയെന്നതാണ് അടുത്ത ലോകകപ്പിനു മുമ്പ് ഇന്ത്യക്കു മുന്നിലുള്ള പ്രധാന വെല്ലുവുളി. ഇനിയുള്ള രണ്ടു വര്‍ഷത്തിനിടെ ടി20 ടീമില്‍ എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നു നമുക്കു പരിശോധിക്കാം.

രോഹിത്തില്‍ നിന്നും ടീമിന്റെ കടിഞ്ഞാണ്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയിലേക്കു വരുമെന്നതാണ് സുപ്രധാനമായ മാറ്റം. സ്ഥിരം ടി20 ക്യാപ്റ്റനായി ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ റോളിലെ ഫേവറിറ്റ് അദ്ദേഹം തന്നെയാണ്. വലിയ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ 2026ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത് ഹാര്‍ദിക് തന്നെയായിരിക്കും.

വൈസ് ക്യാപ്റ്റന്റെ റോളിലേക്കു സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയോ, യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലോ ആയിരിക്കും വന്നേക്കുക. ഈ റോളിലേക്കു കൂടുതല്‍ അനുയോജ്യനായ താരം ഗില്‍ തന്നെയാണ്. കാരണം ഹാര്‍ദിക്കിനു ശേഷം ദീര്‍ഘകാലത്തേക്കു ടീമിനെ നയിക്കാന്‍ പ്രായം അദ്ദേഹത്തിനു അനുകൂല ഘടകമാണ്. സിംബാബ്‌വെയുമായി നടക്കാനിക്കുന്ന ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ക്യാപ്റ്റനായി ഗില്‍ അരങ്ങേറുകയും ചെയ്യുകയാണ്.

GAUTAM GAMBHIR

ടി20യില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളാവുക ഗില്ലും യശസ്വി ജയ്‌സ്വാളുമായിരിക്കുമെന്നു 99 ശതമാനവും ഉറപ്പാണ്. അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് ഓപ്പണിങ് റോളിലേക്കു മല്‍സരിക്കുന്ന മറ്റുള്ളവര്‍. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വിരമിച്ചതിനാല്‍ അക്ഷര്‍ പട്ടേലായിരിക്കും ടി20യില്‍ ഈ റോളിലെ ഫസ്റ്റ് ചോയ്‌സ് താരം.

കൂടാതെ ജഡ്ഡുവിന്റെ പിന്‍ഗാമിയായി യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ റിയാന്‍ പരാഗിനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യും. വിക്കറ്റ് കീപ്പര്‍മാരുടെ കാര്യമെടുത്താല്‍ ടി20 തനിക്കു വഴങ്ങില്ലെന്നു വീണ്ടും കാണിച്ചുതന്ന റിഷഭ് പന്തിനെ ഇന്ത്യ ഒഴിവാക്കും. പകരം സഞ്ജു സാംസണിനെയും ധ്രുവ് ജുറേലിനെയുമാവും ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവരിക.

ടി20യില്‍ കൂടുതല്‍ അവസരങ്ങള്‍ ഇനിയുള്ള ടി20 പരമ്പരകളില്‍ രണ്ടു പേര്‍ക്കും പ്രതീക്ഷിക്കാം. ഈ അവസരങ്ങള്‍ ഏറ്റവും നന്നായി മുതലെടുക്കുന്നയാളായിരിക്കും ടീമിന്റെ ഫസ്റ്റ് ചോയസ് വിക്കറ്റ് കീപ്പര്‍. നിലവില്‍ ടി20 പ്ലാനിന്റെ ഭാഗമല്ലാത്ത കെഎല്‍ രാഹുലിനെ ഇനി ഈ ഫോര്‍മാറ്റിലേക്കു തിരിച്ചുവിളിക്കാനിടയില്ല. ബിസിസിഐയുടെ ബ്ലാക്ക് ലിസ്റ്റില്‍ ഇടം നേടിയ ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവര്‍ക്കും മടങ്ങിവരവ് കടുപ്പമായിരിക്കും.

Story first published: Thursday, July 4, 2024, 20:50 [IST]
Other articles published on Jul 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+